മോഷ്ടിക്കാൻ വന്നു; ഒടുവിൽ ലോ ഫ്ലോർ ബസിന്റെ താക്കോൽ കള്ളൻ കട്ടു

ബസ് മോഷ്ടിച്ചുകൊണ്ടു പോകാനുള്ള ശ്രമം പരാജയപ്പെട്ടപ്പോൾ മോഷ്ടാവ് ബസിന്റെ താക്കോൽ കവർന്നു. റോഡരികിൽ നിർത്തിയിട്ടിരുന്ന കെഎസ്ആർടിസി ലോ ഫ്ലോർ ബസിന്റെ താക്കോലാണു മോഷ്ടിച്ചത്. തുടർന്ന‌് എറണാകുളം – ഫോർട്ട‌്കൊച്ചി റൂട്ടിൽ ബസ് നടത്തുന്ന സർവീസ് റദ്ദ് ചെയ്തു. ഇന്നലെ പുലർച്ചെ സർവീസ് ആരംഭിക്കാനായി ഡ്രൈവർ എത്തിയപ്പോഴാണു ബസിന്റെ താക്കോൽ നഷ്ടപ്പെട്ട വിവരം അറിയുന്നത്.

ഡിപ്പോയിൽ നിർമാണം നടക്കുന്നതിനാൽ ബസുകളിൽ ഭൂരിഭാഗവും റോഡ‍രികിലാണു പാർക്ക് ചെയ്യുന്നത്. എങ്കിലും ഡ്രൈവർമാർ ബസിന്റെ താക്കോൽ ഊരിയെടുത്തു സൂക്ഷിക്കാറില്ല. റോഡരികിൽ കിടന്ന ബസ് കൊണ്ടുപോകാനുള്ള ശ്രമം പരാജയപ്പെട്ടതിനാലാകാം താക്കോലുമായി മോഷ്ടാവ് കടന്നതെന്നാണ് കെഎസ്ആർടിസി ജീവനക്കാർ പറയുന്നത്. ഇതോടെ ദുരിതത്തിലായത് എറണാകുളം ഭാഗത്തേക്കുള്ള യാത്രക്കാരാണ്.

ദിവസവും എന്തെങ്കിലും കാരണം പറഞ്ഞു മൂവാറ്റുപുഴ– എറണാകുളം റൂട്ടിലോടുന്ന ബസുകളുടെ സർവീസുകൾ റദ്ദ് ചെയ്യുന്ന അധികൃതർ, താക്കോൽ നഷ്ടപ്പെട്ടതോടെ ബസിന്റെ സർവീസ് റദ്ദ് ചെയ്തു. പ്രതിഷേധം ശക്തമായതോടെ വൈകുന്നേരത്തോടെ മറ്റൊരു താക്കോൽ എത്തിച്ചു സർവീസ് ആരംഭിച്ചു.

Latest Stories

ഉഷ്ണതരംഗം അതിശക്തം: പാലക്കാട് ഓറഞ്ച് അലര്‍ട്ട്; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

ശോഭ സുരേന്ദ്രനും ദല്ലാള്‍ നന്ദകുമാറിനുമെതിരെ പരാതി നല്‍കി ഇപി ജയരാജന്‍

ആലുവ ഗുണ്ടാ ആക്രമണം; രണ്ട് പ്രതികള്‍ കൂടി പിടിയില്‍; കേസില്‍ ഇതുവരെ അറസ്റ്റിലായത് അഞ്ച് പ്രതികള്‍

പ്രസംഗത്തിലൂടെ അധിക്ഷേപം; കെ ചന്ദ്രശേഖര റാവുവിന് 48 മണിക്കൂര്‍ വിലക്കേര്‍പ്പെടുത്തി തിരഞ്ഞെടുപ്പ് കമ്മീഷന്‍

പൊലീസിനെ തടഞ്ഞുവച്ച് പ്രതികളെ മോചിപ്പിച്ച സംഭവം; രണ്ട് യുവാക്കളെ കസ്റ്റഡിയിലെടുത്ത് കഠിനംകുളം പൊലീസ്

ക്യാമറ റെക്കോര്‍ഡിംഗിലായിരുന്നു; മെമ്മറി കാര്‍ഡ് നശിപ്പിക്കുമെന്ന് അറിയിച്ചിരുന്നെന്ന് ഡ്രൈവര്‍ യദു

'എല്ലാം അറിഞ്ഞിട്ടും നാണംകെട്ട മൗനത്തില്‍ ഒളിച്ച മോദി'; പ്രജ്വല്‍ രേവണ്ണ അശ്ലീല വീഡിയോ വിവാദത്തില്‍ പ്രധാനമന്ത്രിയെ കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി

ഇനി പുതിയ യാത്രകൾ; അജിത്തിന് പിറന്നാൾ സമ്മാനവുമായി ശാലിനി

ഇൻസ്റ്റാഗ്രാമിൽ ഫോളോവെർസ് കുറവുള്ള അവനെ ഇന്ത്യൻ ടീമിൽ എടുത്തില്ല, സെലെക്ഷനിൽ നടക്കുന്നത് വമ്പൻ ചതി; അമ്പാട്ടി റായിഡു പറയുന്നത് ഇങ്ങനെ

'ഒടുവില്‍ സത്യം തെളിയും'; ആരോപണങ്ങളില്‍ പ്രതികരിച്ച് പ്രജ്വല്‍ രേവണ്ണ