സാധാരണക്കാരുടെ വിമാനം കണ്ണൂരില്‍ നിന്ന്

സാധാരണക്കാര്‍ക്കു വിമാനയാത്ര പ്രാപ്തമാക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌കരിച്ച ഉഡാന്‍ പദ്ധതിയില്‍ കേരളവും ഭാഗമാകും. പദ്ധതിക്കു കീഴില്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് ആഭ്യന്തര സര്‍വീസ് ആരംഭിക്കാനുള്ള ധാരണാപത്രത്തില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളും വിമാനത്താവള അതോറിറ്റിയും ഒപ്പുവച്ചു.

അടുത്ത വര്‍ഷം കണ്ണൂരില്‍ നിന്ന് ഉഡാന്‍ സര്‍വീസ് ആരംഭിക്കുകയാണു ലക്ഷ്യം. ചെലവു കുറയ്ക്കുന്നതോടെ വിമാന കമ്പനികള്‍ക്കുണ്ടാകുന്ന നഷ്ടം നികത്തുന്ന ഫണ്ടില്‍ 20% വരെ കേരളവും ബാക്കി കേന്ദ്രവും വഹിക്കും. സര്‍വീസുകള്‍ക്കുള്ള ഇന്ധനവിലയുടെ ജിഎസ്ടി ഒരു ശതമാനമാക്കുന്ന കാര്യത്തിലും ധാരണയായി. വ്യോമയാന മേഖലയുടെ ചുമതലയുള്ള പൊതുഭരണവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിശ്വനാഥ് സിന്‍ഹയാണു സംസ്ഥാനത്തിനു വേണ്ടി ധാരണാപത്രത്തില്‍ ഒപ്പിട്ടത്.

Latest Stories

ആ ഒറ്റക്കാര്യം കൂടി അനുകൂലമായാൽ സഞ്ജുവിനെ പൂട്ടാൻ ഇനി ഒരുത്തനും പറ്റില്ല, അവനാണ് ഈ സീസണിലെ മാസ്റ്റർ ബ്ലാസ്റ്റർ: മാത്യു ഹെയ്ഡൻ

ലൈംഗിക പീഡന പരാതി; ബ്ലൂകോര്‍ണര്‍ നോട്ടീസ് ഫലം കണ്ടില്ല; പ്രജ്വല്‍ രേവണ്ണ മടങ്ങിയെത്തുക തിരഞ്ഞെടുപ്പിന് ശേഷം

ശ്വാസംമുട്ടിച്ച് കേന്ദ്ര സര്‍ക്കാര്‍, മോക്ഷം കിട്ടാതെ കെജ്രിവാള്‍!

വിവാഹച്ചിത്രങ്ങള്‍ ഡിലീറ്റ് ചെയ്തു! ആദ്യത്തെ കണ്‍മണിക്കായുള്ള കാത്തിരിപ്പിനിടെ രണ്‍വീറിന് ഇതെന്തു പറ്റി? ചര്‍ച്ചയാകുന്നു

അമ്പയറിനെ ആരും തെറി പറയേണ്ട, സഞ്ജു ഔട്ട് ആയത് തന്നെയാണ്; രാജസ്ഥാൻ നായകനെതിരെ ഓസീസ് താരം

കാട്ടാനക്കൂട്ടത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനിടെ ആക്രമണം; മാതൃഭൂമി ക്യാമറമാന് ദാരുണാന്ത്യം

IPL 2024: യുദ്ധഭൂവില്‍ ഗദയും ചുഴറ്റി നില്‍ക്കുന്ന ബാലിയെ ഓര്‍മപ്പെടുത്തികൊണ്ടു ഒരു ബാറ്റര്‍, പക്ഷേ ഇവിടെയും വിധി മറ്റൊന്നായില്ല!

ന്യൂ തഗ് ഇന്‍ ടൗണ്‍.. തോക്കുമായി കുതിച്ച് സിമ്പു; 'തഗ് ലൈഫ്' ടീസര്‍ എത്തി

റാബി വിളവെടുപ്പിന്റെ പ്രഖ്യാപനം തിരിച്ചടിയായി; തെലുങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

തൊഴില്‍ പ്രശ്‌നങ്ങള്‍ രൂക്ഷം; എയര്‍ ഇന്ത്യയില്‍ അപ്രതീക്ഷിത അവധിയെടുത്ത് 300 ജീവനക്കാര്‍; 79 സര്‍വീസുകള്‍ റദ്ദാക്കി