സമയനിഷ്ഠ പാലിച്ചില്ല, 156 ട്രെയിനുകള്‍ക്കെതിരെ കേസ്; പുതിയ എന്‍ജിനായാലും രക്ഷയില്ല

ഡീസല്‍ തീവണ്ടികള്‍ക്ക് സമയനിഷ്ഠയും കൃത്യനിഷ്ഠയും കുറയുന്നു. കൃത്യസമയം പാലിക്കാത്ത എന്‍ജിന്‍ കേസുകള്‍ (പങ്ച്വാലിറ്റി കേസ്) കഴിഞ്ഞ വര്‍ഷത്തെക്കാള്‍ കൂടി. ദക്ഷിണമേഖല ഉള്‍പ്പെടെ നാലു സോണുകളിലാണ് ഇവ കൂടിയത്.

2016-ഏപ്രില്‍മുതല്‍ ഡിസംബര്‍വരെ 275 തവണയാണ് തീവണ്ടി വൈകിയോടിയത്. 2017-ല്‍ ഇതേ കാലയളവില്‍ 300 കേസുകളായി ഉയര്‍ന്നു. റെയില്‍വേയുടെ കാരണത്താല്‍ സമയനിഷ്ഠ പാലിക്കാനാകാത്ത കേസുകള്‍ 2016-ല്‍ 135 ആയിരുന്നു. 2017-ല്‍ 156 ആയി വര്‍ധിച്ചു.

തീവണ്ടി എന്‍ജിന്‍ തകരാര്‍, പാളംപണി, ട്രാഫിക് പ്രശ്‌നങ്ങള്‍ തുടങ്ങിയവയാണ് റെയില്‍വേയുടെ കാരണത്താല്‍ സംഭവിക്കുന്നത്. മഴ, മഞ്ഞ് അടക്കമുള്ള കാലാവസ്ഥാ പ്രശ്‌നങ്ങളും വൈകലിന് കാരണമാകും.

എന്നാല്‍, ഇന്ത്യന്‍ റെയില്‍വേയുടെ മൊത്തം കണക്കുപ്രകാരം വണ്ടികള്‍ സമയനിഷ്ഠ പാലിക്കുന്നുണ്ട്. 2016-ല്‍ റെയില്‍വേയുടെ കാരണത്താല്‍ വണ്ടിക്ക് സമയനിഷ്ഠ പാലിക്കാനാകാത്തത് 1940 തവണയാണ്. 2017-ല്‍ ഇത് 1728 ആയി കുറഞ്ഞു. മൊത്തം കേസുകള്‍ 4041-ല്‍ നിന്ന് 3677-ആയി കുറഞ്ഞു.

പുതിയ എന്‍ജിനായാലും രക്ഷയില്ല

പഴയ ഡീസല്‍തീവണ്ടി എന്‍ജിനുകള്‍ക്ക് പിന്നാലെ പുതിയ എന്‍ജിനും യാത്രക്കാര്‍ക്ക് “പണി”തന്നത് ഒട്ടേറെ തവണയാണ്. കഴിഞ്ഞ വെള്ളിയാഴ്ച ഉള്ളാളില്‍ ഇന്റര്‍സിറ്റിയുടെ എന്‍ജിന് തകരാറുസംഭവിച്ചിരുന്നു. പുതിയ എന്‍ജിനായിരുന്നു ഇത്. ഉയര്‍ന്നശേഷിയുള്ള രണ്ട് കാബിന്‍ എന്‍ജിനായ ഡബ്ല്യു.ഡി.പി. 4-ഡി എന്‍ജിന്‍ മാസങ്ങള്‍ക്ക് മുന്‍പാണ് ഇതില്‍ ഘടിപ്പിച്ചത്. നാല് മണിക്കൂറോളമാണ് വണ്ടി വഴിയില്‍ക്കിടന്നത്. ഒപ്പം ദീര്‍ഘദൂര വണ്ടികളടക്കം ആറുവണ്ടികളും മണിക്കൂറുകളോളം പിടിച്ചിട്ടു.

Latest Stories

നടി കനകലത അന്തരിച്ചു, വിടവാങ്ങിയത് 350ല്‍ അധികം സിനിമകളില്‍ അഭിനയിച്ച പ്രതിഭ

അമ്മയെ കൊലപ്പെടുത്തിയത് മൂന്ന് പവന്റെ മാലയ്ക്ക് വേണ്ടി; ഹൃദയാഘാതമെന്ന തട്ടിപ്പ് പൊളിഞ്ഞത് ഡോക്ടര്‍ എത്തിയതോടെ; പ്രതി അറസ്റ്റില്‍

ഇത്തവണ തിയേറ്ററില്‍ ദുരന്തമാവില്ല; സീന്‍ മാറ്റി പിടിക്കാന്‍ മോഹന്‍ലാല്‍; ബറോസ് വരുന്നു; റിലീസ് തീയതി പുറത്ത്

റിപ്പോര്‍ട്ടിംഗിനിടെ മാധ്യമ പ്രവര്‍ത്തകയ്ക്ക് നേരെ ആക്രമണം; പ്രതിയെ പിടികൂടി പൊലീസ്

കെജ്രിവാളിനെതിരെ എന്‍ഐഎ അന്വേഷണം നിര്‍ദ്ദേശിച്ച് ലഫ്റ്റനന്റ് ഗവര്‍ണര്‍; അന്വേഷണം ഖാലിസ്ഥാന്‍ ഭീകരനില്‍ നിന്ന് പണം കൈപ്പറ്റിയെന്ന ആരോപണത്തില്‍

മലയാള സിനിമയുടെ സുകൃതം വിടവാങ്ങി; ഹരികുമാറിന് അന്ത്യാഞ്ജലി അര്‍പ്പിച്ച് സിനിമാലോകം

രേവണ്ണ പീഡനത്തില്‍ പുകയുന്ന കര്‍ണാടക പോളിംഗ് ബൂത്തിലെത്തുമ്പോള്‍; മൂന്നാംഘട്ടം മൂക്കുകൊണ്ട് 'ക്ഷ' വരപ്പിക്കുമോ എന്‍ഡിഎയെ!

മസാല നിര്‍മ്മാണത്തിന് ചീഞ്ഞ ഇലകളും മരപ്പൊടിയും ആസിഡും; പൊലീസ് പിടിച്ചെടുത്തത് 15 ടണ്‍ മായം കലര്‍ത്തിയ മസാലകള്‍

കന്യാകുമാരിയില്‍ അഞ്ച് എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു; അപകടം നിരോധനം മറികടന്ന് കുളിക്കാനിറങ്ങിയതോടെ

ഹാട്രിക്ക് അടിച്ചതല്ലേ മാച്ച് ബോൾ കളിയിൽ വെച്ചോളുക എന്ന് റഫറിമാർ, റൊണാൾഡോയുടെ പെരുമാറ്റം ഞെട്ടിക്കുന്നത്; വീഡിയോ വൈറൽ