ജയിലില്‍ വധശിക്ഷ നടപ്പാക്കുന്ന ആരാച്ചാരുടെ പ്രതിഫലം രണ്ട് ലക്ഷം

ജയിലില്‍ വധശിക്ഷ നടപ്പാക്കുന്ന ആരാച്ചാരുടെ പ്രതിഫലം രണ്ടു ലക്ഷം രൂപ. 500 രൂപയില്‍നിന്നാണ് ഒറ്റയടിക്ക് രണ്ടു ലക്ഷമായി ഉയര്‍ത്തി ജയില്‍ ചട്ടം ഭേദഗതി ചെയ്തത്. ഇതോടെ ആരാച്ചാരാകാനായി നിരവധിപേര്‍ മൂന്ന് സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടുമാര്‍ക്കും അപേക്ഷ നല്‍കി കാത്തിരിക്കുന്നുണ്ട്. തുക ഉയര്‍ത്തിയതിനുശേഷം ഒരാളുടെ പോലും വധശിക്ഷ നടപ്പാക്കിയിട്ടില്ല.

റിപ്പര്‍ ചന്ദ്രന്റെ വധശിക്ഷ നടപ്പാക്കാന്‍ ആരാച്ചാരെ കിട്ടാതെ വന്നതോടെയാണ് 2012ല്‍ ചട്ടം ഭേദഗതി വരുത്തിയത്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍നിന്ന് വിരമിച്ച ഒരു ജീവനക്കാരനായിരുന്നു റിപ്പറുടെ ആരാച്ചാരായത്. രണ്ടു ലക്ഷം കണക്കാക്കിയാല്‍ 20 പേരുടെ ശിക്ഷ നടപ്പാക്കാന്‍ ജയില്‍ വകുപ്പിന് 40 ലക്ഷം രൂപയാണ് ചെലവ്.
കണ്ണൂര്‍, പൂജപ്പുര സെന്‍ട്രല്‍ ജയിലുകളില്‍ മാത്രമാണ് വധശിക്ഷ നടപ്പാക്കാനുള്ള ഗാലസ് (തൂക്കുമുറി) ഉള്ളത്. ഇതില്‍ കണ്ണൂരില്‍ ഒരേ സമയം രണ്ടു പേരെ തൂക്കിലേറ്റാം. ബ്രിട്ടീഷുകാരുടെ കാലത്ത് ഏറ്റവും കൂടുതല്‍ പേരെ തൂക്കിലേറ്റിയത് ഈ ഗാലസിലാണ്. പൂജപ്പുരയില്‍ ഒരുസമയം ഒരാളെ മാത്രമേ തൂക്കിലേറ്റാനാകൂ.

തൂക്കിലേറ്റുമ്പോള്‍ ശിക്ഷ വിധിച്ച ജഡ്ജി, ജയില്‍ സൂപ്രണ്ട്, കലക്ടര്‍, മെഡിക്കല്‍ ഓഫീസര്‍ എന്നിവരടങ്ങിയ സംഘമുണ്ടാകും. മരിച്ചെന്ന് ഉറപ്പുവരുത്തുന്നത് ഈ സംഘമാണ്. ബന്ധുക്കള്‍ വന്നാല്‍ മൃതദേഹം വിട്ടുനല്‍കും. ഇല്ലെങ്കില്‍ ജയിലിനകത്തെ ശ്മശാനത്തില്‍ മറവുചെയ്യും. റിപ്പറുടെ മൃതദേഹം ആരും ഏറ്റുവാങ്ങാത്തതിനാല്‍ ജയില്‍ ശ്മശാനത്തിലാണ് സംസ്‌കരിച്ചത്.

Latest Stories

നടി കനകലത അന്തരിച്ചു, വിടവാങ്ങിയത് 350ല്‍ അധികം സിനിമകളില്‍ അഭിനയിച്ച പ്രതിഭ

അമ്മയെ കൊലപ്പെടുത്തിയത് മൂന്ന് പവന്റെ മാലയ്ക്ക് വേണ്ടി; ഹൃദയാഘാതമെന്ന തട്ടിപ്പ് പൊളിഞ്ഞത് ഡോക്ടര്‍ എത്തിയതോടെ; പ്രതി അറസ്റ്റില്‍

ഇത്തവണ തിയേറ്ററില്‍ ദുരന്തമാവില്ല; സീന്‍ മാറ്റി പിടിക്കാന്‍ മോഹന്‍ലാല്‍; ബറോസ് വരുന്നു; റിലീസ് തീയതി പുറത്ത്

റിപ്പോര്‍ട്ടിംഗിനിടെ മാധ്യമ പ്രവര്‍ത്തകയ്ക്ക് നേരെ ആക്രമണം; പ്രതിയെ പിടികൂടി പൊലീസ്

കെജ്രിവാളിനെതിരെ എന്‍ഐഎ അന്വേഷണം നിര്‍ദ്ദേശിച്ച് ലഫ്റ്റനന്റ് ഗവര്‍ണര്‍; അന്വേഷണം ഖാലിസ്ഥാന്‍ ഭീകരനില്‍ നിന്ന് പണം കൈപ്പറ്റിയെന്ന ആരോപണത്തില്‍

മലയാള സിനിമയുടെ സുകൃതം വിടവാങ്ങി; ഹരികുമാറിന് അന്ത്യാഞ്ജലി അര്‍പ്പിച്ച് സിനിമാലോകം

രേവണ്ണ പീഡനത്തില്‍ പുകയുന്ന കര്‍ണാടക പോളിംഗ് ബൂത്തിലെത്തുമ്പോള്‍; മൂന്നാംഘട്ടം മൂക്കുകൊണ്ട് 'ക്ഷ' വരപ്പിക്കുമോ എന്‍ഡിഎയെ!

മസാല നിര്‍മ്മാണത്തിന് ചീഞ്ഞ ഇലകളും മരപ്പൊടിയും ആസിഡും; പൊലീസ് പിടിച്ചെടുത്തത് 15 ടണ്‍ മായം കലര്‍ത്തിയ മസാലകള്‍

കന്യാകുമാരിയില്‍ അഞ്ച് എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു; അപകടം നിരോധനം മറികടന്ന് കുളിക്കാനിറങ്ങിയതോടെ

ഹാട്രിക്ക് അടിച്ചതല്ലേ മാച്ച് ബോൾ കളിയിൽ വെച്ചോളുക എന്ന് റഫറിമാർ, റൊണാൾഡോയുടെ പെരുമാറ്റം ഞെട്ടിക്കുന്നത്; വീഡിയോ വൈറൽ