തീപിടിച്ച് ഇന്ധനവില: 75 - 67 എണ്ണക്കമ്പനികളുടെ കൊള്ളലാഭം 45,000 കോടി

ജനത്തെ കൊള്ളയടിച്ച്‌, എണ്ണക്കമ്പമ്പനികളുടെയും സര്‍ക്കാരിന്റേയും പോക്കറ്റ്‌വീര്‍പ്പിച്ച്‌ ഇന്ധനവില കുതിക്കുന്നു. സംസ്‌ഥാനത്ത്‌ ഇന്നലെ പെട്രോള്‍ വില ലിറ്ററിന്‌ 75.03 രൂപയിലും ഡീസല്‍ വില ലിറ്ററിന്‌ 67.05 രൂപയിലും(തിരുവനന്തപുരം)എത്തി. കൊച്ചിയില്‍ ഇത്‌ യഥാക്രമം 73.73, 65.78 രൂപ, പാലക്കാട്‌: 74.51, 66.56 രൂപ.

ഇന്ധനവിലയില്‍ ദിവസേന മാറ്റമുണ്ടാകുന്നതിനാല്‍ ചെറുപ്രതിഷേധം പോലുമില്ലാതെയാണ്‌ അമിതനികുതി ഈടാക്കിയുള്ള ഇന്ധനവിലക്കൊള്ള. ഡിസംബര്‍ 15 മുതലുള്ള ഒറ്റമാസത്തില്‍ പെട്രോളിനു കൂടിയത്‌ രണ്ടു രൂപയിലേറെയാണ്‌. ഡീസലിന്‌ എട്ടുമാസം കൊണ്ടുകൂടിയത്‌ എട്ടുരൂപയും. ഡീസല്‍ വില ഉയര്‍ന്നതോടെ നിത്യോപയോഗവസ്‌തുക്കളുടെ വിലകുതിക്കുന്നു, വാഹനക്കൂലിയും കൂടി.
ജനത്തെ പിഴിഞ്ഞു മൂന്നരവര്‍ഷംകൊണ്ട്‌ എണ്ണക്കമ്പനികള്‍ കേന്ദ്ര സര്‍ക്കാരിനു നല്‍കിയ ലാഭവിഹിതം 44,637.22 കോടി രൂപയാണ്‌. ഒ.എന്‍.ജി.സിയാണു ലാഭവിഹിതം ഏറ്റവും കൂടുതല്‍ നല്‍കിയത്‌; 18,709.91 കോടി രൂപ. 12,936.61 കോടിരൂപ നല്‍കിയ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനാണ്‌ രണ്ടാം സ്‌ഥാനത്ത്‌.

കൊച്ചി സ്വദേശി രാജു വാഴക്കാല നല്‍കിയ അപേക്ഷയില്‍ കേന്ദ്ര ധനകാര്യ അണ്ടര്‍ സെക്രട്ടറി രമാകാന്ത്‌ സിങ്‌ നല്‍കിയ വിവരാവകാശ രേഖയിലാണ്‌ എണ്ണക്കമ്പനികളുടെ ലാഭക്കണക്ക്‌ വെളിപ്പെടുത്തിയിട്ടുള്ളത്‌. നികുതിയും സെസും അടക്കമുള്ളവയ്‌ക്കു പുറമേയാണിത്‌.

Latest Stories

'ഗുജറാത്ത് മോഡല്‍ ചതി': വോട്ടര്‍മാര്‍ ബെഞ്ചില്‍, സൂററ്റിന് പിന്നാലെ ഇന്‍ഡോറിലും ചതിയുടെ പുത്തന്‍ രൂപം

സംവരണ വിവാദത്തില്‍ തെലങ്കാന കോണ്‍ഗ്രസിന് തിരിച്ചടി; രേവന്ത് റെഡ്ഡിയ്‌ക്കെതിരെ കേസെടുത്ത് ഡല്‍ഹി പൊലീസ്; ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്

ക്രിക്കറ്റിലെ സൂപ്പർ താരങ്ങളുടെ പരസ്ത്രീ ബന്ധവും അത് ഉണ്ടാക്കിയ പ്രശ്നങ്ങളും, ആരാധകർ ആഘോഷമാക്കിയ പ്രേമബന്ധവും വിരഹവും ഇങ്ങനെ

ഒരു മലയാളി എന്ന നിലയിൽ തിയേറ്ററിൽ നിന്ന് ഒരിക്കലും തലകുനിച്ച് ഇറങ്ങേണ്ടി വരില്ലെന്ന് ഡിജോ ജോസ് ആന്റണി; 'മലയാളി ഫ്രം ഇന്ത്യ' ടീസർ പുറത്ത്

അനൂപേട്ടനെ വിവാഹം ചെയ്തു, ആലുവയില്‍ പോയി അബോര്‍ഷന്‍ ചെയ്തു.. കേട്ട് കേട്ട് മടുത്തു..: ഭാവന

ആര്യയുടെ ആരോപണങ്ങള്‍ പൊളിയുന്നു; ലഹരി ഉപയോഗിച്ചതിന് തെളിവില്ല, നഗ്നത പ്രദര്‍ശന കേസ് കോടതി തള്ളിയത്

ഇത് സുരേഷ് ഗോപിയുടെ അപരന്‍ അല്ല, സ്വന്തം സഹോദരന്‍! വൈറല്‍ വീഡിയോ

ലോകത്തിലെ ഏറ്റവും മികച്ച രണ്ട് ക്ലബ്ബുകൾ അവന്മാരാണ്, എന്റെ തീരുമാനം ഇങ്ങനെ; ജോഷ്വ കിമ്മിച്ച് പറയുന്നത് ഇങ്ങനെ

ഇപി ജയരാജനെ ചേര്‍ത്തുപിടിച്ച് സിപിഎം; ആരോപണങ്ങള്‍ നുണ പ്രചരണമെന്ന് എംവി ഗോവിന്ദന്‍

പൃഥ്വിരാജ് അന്ന് തന്നെ നല്ല പൈസ വാങ്ങിക്കുന്ന ഒരു നടനാണ്, എന്നാൽ ആ സിനിമയ്ക്ക് വേണ്ടി അത്രയും പണം കൊടുക്കാൻ എന്റെ കയ്യിലുണ്ടായിരുന്നില്ല: കമൽ