ജിഷ വധക്കേസ് പ്രതി അമീറുല്‍ ഇസ്ലാം സുപ്രീം കോടതിയിലേക്ക്

കൊച്ചി: ജിഷ വധക്കേസ് അപ്പീല്‍ വാദം കേരള െഹെക്കോടതിയില്‍നിന്നു മാറ്റണമെന്നാവശ്യപ്പെട്ടു പ്രതി അമീര്‍ ഉള്‍ ഇസ്ലാം സുപ്രീം കോടതിയെ സമീപിക്കും. ചെെന്നെ, ബംഗളുരു െഹെക്കോടതികള്‍ ഏതെങ്കിലും കേസ് പരിഗണിക്കണമെന്ന അപേക്ഷയാവും അമീര്‍ ഉള്‍ സമര്‍പ്പിക്കുക. അപ്പീല്‍ ഹര്‍ജി കേരള െഹെക്കോടതി ഫയലില്‍ സ്വീകരിക്കുന്ന മുറയ്ക്കു സുപ്രീം കോടതിയെ സമീപിക്കാനാണു അമീര്‍ ഉള്‍ ഇസ്ലാമിന്റെ നീക്കം. കുറ്റക്കാരനെന്നു കണ്ടെത്തിയ അമീറിന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി അമീറിന് വധശിക്ഷയാണ് വിധിച്ചത്. കേരളത്തിലെ മാധ്യമങ്ങള്‍ മുന്‍വിധിയോടെയാണു കേസിനെ സമീപിച്ചിട്ടുള്ളത്. മലയാളികളായ ജഡ്ജിമാരെയും മാധ്യമവാര്‍ത്തകള്‍ സ്വാധീനിക്കാം.

ഈ സാഹചര്യത്തില്‍ കേസ് സംസ്ഥാനത്തിനു പുറത്തുള്ള കോടതികളില്‍ വാദം കേട്ടാല്‍ മാത്രമേ തന്റെ നിരപരാധിത്വംതെളിയിക്കപ്പെടൂവെന്നാണു അമീറിന്റെ വാദം. കേരള െഹെക്കോടതിയാണു വാദം കേള്‍ക്കുന്നതെങ്കില്‍ മലയാളികളല്ലാത്ത ജഡ്ജിമാരാകണമെന്നും ആവശ്യമുന്നയിക്കും. എന്നാല്‍, നിലവില്‍ കേരള െഹെക്കോടതിയില്‍ ഒരാള്‍ മാത്രമേ സംസ്ഥാനത്തിനു വെളിയില്‍ നിന്നുള്ളൂ, ആന്ധ്രാ സ്വദേശിയായ ശേഷാദ്രി നായിഡു. ഈ സാഹചര്യത്തിലാണു മറ്റേതെങ്കിലും െഹെക്കോടതികള്‍ വാദം കേള്‍ക്കണമെന്നു ആവശ്യപ്പെടുന്നത്. കേസില്‍ തനിക്കെതിരായ തെളിവൊന്നുമില്ലെന്നാണു അമീറിന്റെ വാദം.

പൊതുജനശ്രദ്ധ നേടിയ കേസായതിനാല്‍ സര്‍ക്കാരിന്റെയും പോലീസിന്റെയും മുഖം രക്ഷിക്കാന്‍ അമ്പതുദിവസത്തിനുശേഷം നിരപരാധിയായ തന്നെ പിടികൂടി കുറ്റം കെട്ടിവയ്ക്കുകയായിരുന്നു. ശാസ്ത്രീയപരിശോധകളെല്ലാം തന്റെ നിരപരാധിത്വം തെളിയിക്കുന്നതാണെന്നും അമീര്‍ ഉന്നയിക്കും. അതേസമയം, അമീറിന്റെ സഹോദരന്‍ ഇന്നലെ സ്വദേശമായ അസമില്‍ നിന്നെത്തിയിട്ടുണ്ട്. കൂടെ ഏതാനും ബന്ധുക്കളുമുണ്ട്. ഇവര്‍ അമീറിന്റെ അഭിഭാഷകനായ ബി.എ. ആളൂരുമായി കൂടിക്കാഴ്ച നടത്തി. സി.ബി.ഐ. അന്വേഷണമാവശ്യപ്പെട്ടു ഉടന്‍ തന്നെ െഹെക്കോടതിയില്‍ അപേക്ഷ നല്‍കും

Latest Stories

ഹരിയാനയിൽ ബിജെപിക്ക് തിരിച്ചടി; മൂന്ന് എംഎൽഎമാർ പിന്തുണ പിൻവലിച്ചു

ആ രംഗം ചെയ്യുമ്പോൾ നല്ല ടെൻഷനുണ്ടായിരുന്നു: അനശ്വര രാജൻ

പോസ്റ്ററുകൾ കണ്ടപ്പോൾ 'ഭ്രമയുഗം' സ്വീകരിക്കപ്പെടുമോ എന്നെനിക്ക് സംശയമായിരുന്നു: സിബി മലയിൽ

'വെടിവഴിപാടിന്' ശേഷം ശേഷം ഒരു ലക്ഷം ഉണ്ടായിരുന്ന ഫോളോവേഴ്സ് 10 ലക്ഷമായി: അനുമോൾ

നേരത്തെ അഡ്വാൻസ് വാങ്ങിയ ഒരാൾ കഥയെന്തായെന്ന് ചോദിച്ച് വിളിക്കുമ്പോഴാണ് തട്ടികൂട്ടി ഒരു കഥ പറയുന്നത്; അതാണ് പിന്നീട് ആ ഹിറ്റ് സിനിമയായത്; വെളിപ്പെടുത്തി ഉണ്ണി ആർ

മികച്ച വേഷങ്ങൾ മലയാളി നടിമാർക്ക്; തമിഴ് നടിമാർക്ക് അവസരമില്ല; വിമർശനവുമായി വനിത വിജയകുമാർ

ലോകകപ്പ് കിട്ടിയെന്ന് ഓർത്ത് മെസി കേമൻ ആകില്ല, റൊണാൾഡോ തന്നെയാണ് കൂട്ടത്തിൽ കേമൻ; തുറന്നടിച്ച് ഇതിഹാസം

48ാം ദിവസവും ജാമ്യം തേടി ഡല്‍ഹി മുഖ്യമന്ത്രി, ഒന്നും വിട്ടുപറയാതെ സുപ്രീം കോടതി; ശ്വാസംമുട്ടിച്ച് കേന്ദ്ര സര്‍ക്കാര്‍, മോക്ഷം കിട്ടാതെ കെജ്രിവാള്‍!

ഇലയിലും പൂവിലും വേരിലും വരെ വിഷം; അരളി എന്ന ആളെക്കൊല്ലി!

ലൈംഗിക വീഡിയോ വിവാദം സിബിഐ അന്വേഷിക്കണം; അശ്ലീല വീഡിയോ പ്രചരിപ്പിച്ചത് പൊലീസെന്ന് എച്ച്ഡി കുമാരസ്വാമി