യുഗ മിക്സ് 2026: കേരളത്തിലെ ആദ്യ മ്യൂസിക് ബിസിനസ് കേന്ദ്രീകൃത ആർട്ടിസ്റ്റ് ഗ്രോത്ത് കോൺക്ലേവ്

സംഗീതരംഗത്തു ശോഭിക്കാൻ കഴിവുമാത്രം മതിയാകാത്ത കാലഘട്ടത്തിലാണ് ഇന്നു കലാകാരന്മാർ നിലനിൽക്കുന്നത്. സംഗീത ബിസിനസിനെക്കുറിച്ചുള്ള വ്യക്തമായ അറിവില്ലായ്മയാണ് പല കഴിവുള്ള കലാകാരന്മാരുടെയും വളർച്ചയെ തടയുന്നത്. ഈ യാഥാർത്ഥ്യത്തെ തിരിച്ചറിഞ്ഞ്, കലാകാരന്മാർക്കു സംഗീതത്തിന്റെ പ്രൊഫഷണൽ വശങ്ങൾ മനസ്സിലാക്കാൻ ലക്ഷ്യമിട്ടു രൂപംകൊണ്ടതാണ് യുഗ മിക്സ് 2026 – ആർട്ടിസ്റ്റ് ഗ്രോത്ത് കോൺക്ലേവ്. സംഗീതജ്ഞർക്കായി പഠനവും നെറ്റ്‌വർക്കിംഗും ഒരുമിച്ചു നൽകുന്ന ഒരു വേദിയാണ് കേരളത്തിൽ ആദ്യമായി സംഘടിപ്പിക്കപ്പെടുന്ന മ്യൂസിക് ബിസിനസ് കേന്ദ്രീകൃത ഇവന്റായ യുഗ മിക്സ് 2026. കേരളത്തിലെ ആദ്യ മ്യൂസിക് ബിസിനസ് കോച്ചായ അരുൺ യൂഗ സ്ഥാപകനായ ഈ സംരംഭം കലാകാരന്മാരുടെ കരിയർ വളർച്ചയിൽ നിർണ്ണായക പങ്കു വഹിക്കുമെന്ന് സംഘാടകർ പറയുന്നു.

സംഗീത വിപണനം, ആർട്ടിസ്റ്റ് ബ്രാൻഡിംഗ്, ഓഡിയൻസ് ഗ്രോത്ത്, റിലീസ് പ്ലാനിംഗ് തുടങ്ങിയ വിഷയങ്ങൾക്കൊപ്പം മ്യൂസിക് പബ്ലിഷിംഗ്, സിങ്ക് ലൈസൻസിംഗ്, റോയൽറ്റി സംവിധാനങ്ങൾ, കരാർ വ്യവസ്ഥകൾ, അവകാശ സംരക്ഷണം എന്നിവയും കോൺക്ലേവിൽ വിശദമായി അവതരിപ്പിക്കും. കലാകാരന്മാർക്കു പ്രായോഗിക അറിവും വ്യക്തതയും നൽകുകയാണ് ലക്ഷ്യം. കലാകാരന്മാരുടെ ദീർഘകാല കരിയറിനെ ലക്ഷ്യമിട്ടു രൂപകൽപ്പന ചെയ്ത മാസ്റ്റർക്ലാസുകൾ, പ്രവർത്തനരംഗത്തുള്ള കലാകാരന്മാരുമായുള്ള പാനൽ ചർച്ചകൾ, കൂടാതെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മ്യൂസിക് കമ്പനികൾ, ബ്രാൻഡുകൾ, പ്ലാറ്റ്ഫോമുകൾ, വ്യവസായ വിദഗ്ധർ തുടങ്ങിയവർ പങ്കെടുക്കുന്ന മീറ്റ് & കണക്ട് കോർണർ എന്നിവ പരിപാടിയുടെ പ്രധാന ആകർഷണങ്ങളാണ്. ഇതുവഴി കലാകാരന്മാർക്കു ദേശീയ തലത്തിലുള്ള പ്രൊഫഷണലുകളുമായി നേരിട്ട് ഇടപഴകാനുള്ള അവസരം ഉറപ്പാക്കുന്നു.

ഗായകർ, സംഗീതജ്ഞർ, ബാൻഡുകൾ, പെർഫോർമേഴ്സ്, ഇൻഡിപെൻഡന്റ് ആർട്ടിസ്റ്റുകൾ ഉൾപ്പെടെ സംഗീതരംഗത്തു കരിയർ പടുത്തുയർത്താൻ ആഗ്രഹിക്കുന്ന ഏവർക്കും യുഗ മിക്സ് 2026 ഏറെ പ്രയോജനകരമായ ഒരു വേദിയാണ്. മലയാളി സംഗീത സമൂഹത്തിനു പ്രത്യേക പ്രാധാന്യം നൽകിക്കൊണ്ടാണു പരിപാടി സംഘടിപ്പിക്കുന്നത് എങ്കിലും എല്ലാ ഭാഷകളിലെയും സംഗീത പ്രതിഭകളെ ഈ വേദി സ്വാഗതം ചെയ്യുന്നു. യുഗ ഡിജിറ്റൽ എന്ന ക്രിയേറ്റീവ്-ഡിജിറ്റൽ സംഘടനയുടെ സംരംഭമായ യുഗ മിക്സ്, കലാകാരന്മാരെ വിഷയത്തിലുള്ള പരിജ്ഞാനം, വിവിധ മേഖലകളുമായി ബന്ധം, പുതിയ അവസരങ്ങൾ എന്നിവയിലൂടെ ശക്തരാക്കുകയാണ് ലക്ഷ്യമിടുന്നത്. ഒരു ദിന പരിപാടിയെന്നതിലുപരി, കേരളത്തിലെ സംഗീത ഇക്കോസിസ്റ്റത്തെ ശക്തിപ്പെടുത്തുന്ന ഒരു ദീർഘകാല മുന്നേറ്റമായാണ് യുഗ മിക്സ് 2026നെ അവതരിപ്പിക്കുന്നത്.

2026 ഫെബ്രുവരി 23 ആം തീയതി കലൂരിലെ ഗോകുലം പാർക്കിൽ വച്ചാണ് യുഗ മിക്സ് 2026 – ആർട്ടിസ്റ്റ് ഗ്രോത്ത് കോൺക്ലേവ് നടക്കുക. സംഗീത ബിസിനസിൽ വ്യക്തതയും ആത്മവിശ്വാസവും നേടാൻ ആഗ്രഹിക്കുന്ന കലാകാരന്മാർക്ക് അവസരങ്ങൾ ഒരുക്കിക്കൊണ്ട് അരങ്ങേറുന്ന ഈ കോൺക്ലേവിൽ പങ്കെടുക്കാൻ  https://makemypass.com/event/yuga-mix-2026-artist-growth-conclave?ticket_id=e04c31d3-9eee-45ce-83c9-05492276740f  വഴി രജിസ്റ്റർ ചെയ്യാവുന്നതാണ്.

Latest Stories

ടി-20 ലോകകപ്പ് ചാമ്പ്യന്മാരായ ഇന്ത്യക്ക് കിട്ടിയത് 22 കോടി; ഫിഫ ലോകകപ്പില്‍ ആദ്യ റൗണ്ടിൽ പുറത്താകുന്നവര്‍ക്ക് കിട്ടുക മൂന്നിരട്ടി

ഹോര്‍മൂസ് അടച്ച് ഇറാൻ; തീരുമാനം യുഎസ് ആക്രമണത്തിന് പിന്നാലെ

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്