അശ്ലീല ചോദ്യം ചോദിക്കും, പിന്നീട് പോയി ആശ്വസിപ്പിക്കും.. അവിടെ എന്താണ് സംഭവിച്ചതെന്ന് അറിയാമോ? കാണികളില്‍ ഒരാള്‍ പറയുന്നു

‘ഇന്ത്യാസ് ഗോട്ട് ലേറ്റന്റ്’ യൂട്യൂബ് ഷോയില്‍ മത്സരാര്‍ഥികളോട് അശ്ലീല ചോദ്യങ്ങള്‍ ചോദിച്ചതിന് പിന്നാലെ രണ്‍വീര്‍ പലതവണ ക്ഷമ ചോദിച്ചിരുന്നുവെന്ന് ഷോയുടെ കാണികളില്‍ ഒരാള്‍. മോഹിത് ഖുബാനി എന്ന യുവാവാണ് ഷോയുടെ ക്യാമറയ്ക്ക് പിന്നിലെ കാര്യങ്ങള്‍ തുറന്നുപറഞ്ഞ് രംഗത്തെത്തിയിരിക്കുന്നത്.

യൂട്യൂബ് ഷോയില്‍ മത്സരാര്‍ഥിയോട് അശ്ലീല പരാമര്‍ശം നടത്തിയ രണ്‍വീര്‍ അല്ലാബാദിയ കഴിഞ്ഞ ദിവസം സുപ്രീംകോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. അഭിപ്രായ സ്വാതന്ത്ര്യമുണ്ടെന്ന് കരുതി ആര്‍ക്കും എന്തും പറയാമെന്ന ധാരണ വേണ്ട എന്ന് കോടതി പറഞ്ഞു. വിവിധ സംസ്ഥാനങ്ങളില്‍ രണ്‍വീറിനെതിരെ കേസ് എടുത്തിട്ടുണ്ട്. ഇതിനിടെയാണ് യുവാവിന്റെ പോസ്റ്റ് ശ്രദ്ധ നേടുന്നത്.

”ഞാന്‍ സാധാരണയായി ഇത്തരം വിഷയങ്ങളില്‍ വീഡിയോ ചെയ്യാറില്ല. എന്നാല്‍ ആ എപ്പിസോഡില്‍ എന്താണ് സംഭവിച്ചതെന്ന് ആളുകള്‍ മനസിലാക്കണം. എനിക്ക് പ്രിയപ്പെട്ട ആളുകളെ ഒരു കാരണവുമില്ലാതെ മോശക്കാരാക്കി ചിത്രീകരിക്കുന്നത് കണ്ട് നില്‍ക്കാനാവില്ല. തങ്ങളുടെ തമാശച്ചോദ്യം കേട്ട് മത്സരാര്‍ഥികള്‍ക്ക് എന്തെങ്കിലും മാനസിക വിഷമമുണ്ടായോ എന്ന് അവര്‍ പിന്നീട് ചോദിക്കാറുണ്ട്.”

”എന്തെങ്കിലും വിഷമമുണ്ടായെങ്കില്‍ ക്ഷമ ചോദിക്കുന്നുവെന്നും അവര്‍ മത്സരാര്‍ഥികളോട് പറഞ്ഞിരുന്നു. ഇതെല്ലാം ക്യാമറയ്ക്ക് പിന്നില്‍ സംഭവിക്കുന്ന കാര്യങ്ങളാണ്. ആളുകള്‍ കോമഡി കാണുന്നത് സന്തോഷിക്കാനും ചിരിക്കാനുമാണ്. എന്നാല്‍ കോമഡിയില്‍ എന്തെങ്കിലും നിന്ദ്യമായ കാര്യങ്ങള്‍ നിങ്ങള്‍ ചേര്‍ക്കുന്നുണ്ടെങ്കില്‍ കോമഡി ഒരു അര്‍ഥവുമില്ലാത്തതായി തീരും” എന്നാണ് മോഹിത് വീഡിയോയില്‍ പറയുന്നത്.

View this post on Instagram

A post shared by Mohit Khubani (@mohit.k_01)

അതേസമയം, ‘മാതാപിതാക്കളുടെ ലൈംഗിക രംഗം ദിവസേന നോക്കി നില്‍ക്കുമോ അതോ അവര്‍ക്കൊപ്പം ചേര്‍ന്ന് എന്നേക്കുമായി ഈ പരിപാടി അവസാനിപ്പിക്കുമോ’ എന്ന് രണ്‍വീര്‍ അല്ലാബാദിയ ചോദിച്ചതാണ് വിവാദമായത്. പിന്നാലെ രണ്‍വീര്‍ ക്ഷമ ചോദിച്ചിരുന്നു. എന്നാല്‍ എല്ലാ ഭാഗങ്ങളില്‍ നിന്നും വിമര്‍ശനങ്ങള്‍ ഉയരുകയായിരുന്നു.

Latest Stories

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിൽ നാളെ വിധിയെഴുത്ത്

സ്ഥാനാർത്ഥിയുടെ അപ്രതീക്ഷിത മരണം; മലപ്പുറം മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിൽ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു

'പ്രീണനത്തിനായി നെഹ്‌റു വന്ദേമാതരത്തെ വെട്ടിമുറിച്ചു, പിന്നീട് ഇന്ത്യയേയും'; കോണ്‍ഗ്രസിനെ വിമർശിച്ച് പ്രധാനമന്ത്രി

'സാമൂഹ്യാധികാര മുന്‍വിധികള്‍ക്കെതിരെ പരസ്യമായി നിലകൊണ്ട അതിജീവിത മലയാളിയുടെ യാഥാസ്ഥിതിക പൊതുബോധത്തിന്റെ എതിര്‍ചേരിയില്‍ നില്‍ക്കാനുള്ള അസാമാന്യ ധീരതയാണ് പ്രകടിപ്പിച്ചത്'; അതാണ് കേരളം ഈ വിധിക്കപ്പുറം ഏറ്റെടുക്കേണ്ട നീതിയുടെ സന്ദേശവും പോരാട്ടവുമെന്ന് പ്രമോദ് പുഴങ്കര

രാഹുലിനെതിരായ രണ്ടാം ബലാത്സംഗ കേസ്; മുൻ‌കൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി, വിധി 10 ന്

മദ്യപാനിയായ അച്ഛൻ്റെ ക്രൂര പീഡനം; ഒമ്പതാം ക്ലാസുകാരി ജീവനൊടുക്കാൻ ശ്രമിച്ചു

'ഒരു പോരാട്ടവും അന്തിമമല്ല...സർക്കാർ എന്നും അതിജീവിതക്കൊപ്പം'; മന്ത്രി വി ശിവൻകുട്ടി

സാമ്പത്തിക തർക്കം; ആലപ്പുഴയിൽ അമ്മയെ മകൻ മർദിച്ച് കൊന്നു

'എന്ത് നീതി? നമ്മൾ ഇപ്പോൾ കാണുന്നത് ശ്രദ്ധയോടെ തയ്യാറാക്കിയ തിരക്കഥയുടെ ക്രൂരമായ അനാവരണം’; പാർവതി തിരുവോത്ത്

'അവൾ ചരിത്രമാണ്, വിധി എതിരാണെങ്കിലും പൊതുസമൂഹം അവൾക്കൊപ്പമുണ്ട്'; നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധി നിരാശാജനകമെന്ന് കെ കെ രമ