മമ്മൂട്ടി വെബ് സീരീസിലേക്ക് , ഒപ്പം വിജയ് സേതുപതി, ആകാംക്ഷയോടെ  ആരാധകര്‍

തന്റെ ഏറ്റവും പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയിരിക്കുകയാണ് മമ്മൂട്ടി. ജിയോ ബേബിയുടെ സംവിധാനത്തിലെത്തുന്ന ഈ ചിത്രത്തിന്റെ പേര് കാതല്‍ എന്നാണ്. മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ മമ്മൂട്ടി തന്നെ നിര്‍മ്മിച്ച ഈ ചിത്രത്തില്‍ ജ്യോതികയാണ് നായിക.

കാതലിന് ശേഷം മമ്മൂട്ടി ചെയ്യാന്‍ പോകുന്നത് മമ്മൂട്ടി കമ്പനി തന്നെ നിര്‍മ്മിക്കുന്ന ഒരു ത്രില്ലര്‍ ചിത്രമാണെന്നും, പ്രശസ്ത ക്യാമറാമാന്‍ റോബി വര്‍ഗീസ് രാജ് സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന ഈ ചിത്രം ജനുവരിയില്‍ ആണ് ആരംഭിക്കുകയെന്നും വാര്‍ത്തകള്‍ വരുന്നുണ്ട്.

എന്നാല്‍ ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം ് അതിനു മുന്‍പ് മമ്മൂട്ടി ഒരു വെബ് സീരിസിന്റെ ഭാഗമായേക്കാം. ഒഫീഷ്യല്‍ ആയി സ്ഥിതീകരിച്ചിട്ടില്ലെങ്കിലും കാക്കമുട്ടൈ ഫെയിം മണികണ്ഠന്‍ ഒരുക്കാന്‍ പോകുന്ന പുതിയ വെബ് സീരിസില്‍ മമ്മൂട്ടി ഒരു നിര്‍ണ്ണായക വേഷം ചെയ്‌തേക്കാം.

വിജയ് സേതുപതിയാണ് ഈ വെബ് സീരീസിലെ നായകനായി എത്തുന്നത്. ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാര്‍ നിര്‍മ്മിക്കാന്‍ പോകുന്ന ഈ ബിഗ് ബഡ്ജറ്റ് വെബ് സീരിസിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടനെ ഉണ്ടാകുമെന്നാണ് സൂചന. വിജയ് സേതുപതി ആണ് ഇതില്‍ നായകനെന്ന വിവരം ഏകദേശം ഉറപ്പായിട്ടുണ്ട്. മമ്മൂട്ടി ഇതിന്റെ ഭാഗമാകുമോ എന്നറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകര്‍.

ഇത് കൂടാതെ സിദ്ദിഖ് സംവിധാനം ചെയ്യാന്‍ പോകുന്ന പുതിയ ചിത്രത്തിലും മമ്മൂട്ടിയാണ് നായകനെന്നാണ് സൂചന. ബി ഉണ്ണികൃഷ്ണന്‍ ഒരുക്കിയ ക്രിസ്റ്റഫര്‍, ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കിയ നന്‍ പകല്‍ നേരത്ത് മയക്കം, തെലുങ്ക് ചിത്രം ഏജന്റ് എന്നിവയാണ് മമ്മൂട്ടിയഭിനയിച്ച് ഇനി റിലീസ് ചെയ്യാനുള്ള ചിത്രങ്ങള്‍.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ