ആടിത്തിമിര്‍ത്ത് വിനായകന്‍, തീപ്പൊരിയായി 'കസകസ' ഗാനം; ട്രെന്‍ഡിംഗായി തെക്ക് വടക്ക്

വിനായകനും സുരാജ് വെഞ്ഞാറമൂടും പ്രധാന വേഷങ്ങളിലെത്തുന്ന തെക്ക് വടക്കിലെ ‘കസകസ’ എന്ന ഗാനം പുറത്ത്. വിനായകന്റെ തീപ്പൊരി ഡാന്‍സുമായാണ് ഗാനം പ്രേക്ഷകരിലേക്കെത്തുന്നത്. തെക്ക് വടക്ക് സിനിമയിലെ ആദ്യ ഗാനമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡ്. ഹിറ്റ് ഗാനങ്ങളുടെ സംവിധായകന്‍ സാം സിഎസാണ് മ്യൂസിക്, പാടിയിരിക്കുന്നത് ആന്റണി ദാസന്‍, സാം സി.എസ്, പ്രസീദ പാലക്കല്‍ എന്നിവര്‍ ചേര്‍ന്നാണ്. ലക്ഷ്മി ശ്രീകുമാറാണ് വരികള്‍.

പ്രേം ശങ്കറിന്റെ സംവിധാനത്തില്‍ വിനായകനും സുരാജ് വെഞ്ഞാറമ്മൂടും ഒന്നിക്കുന്ന ‘തെക്ക് വടക്ക്’ ഒക്ടോബറില്‍ തിയേറ്ററുകളിലേക്ക്. ഒക്ടോബര്‍ 4ന് ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ പ്രദര്‍ശിനത്തിനെത്തും. 30 വര്‍ഷമായി തുടരുന്ന രണ്ട് പേര്‍ തമ്മിലുള്ള ശത്രുതയും കേസുമാണ് തമാശകളുമാണ് ചിത്രത്തിന്റെ കഥാസാരം.

എസ്. ഹരീഷിന്റെ ‘രാത്രി കാവല്‍’ എന്ന ചെറുകഥയാണ് സിനിമയാവുന്നത്. വിനായകനും സുരാജിനുമൊപ്പം എട്ട് സോഷ്യല്‍ മീഡിയ താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഷമീര്‍ ഖാന്‍, മെല്‍വിന്‍ ജി ബാബു, വരുണ്‍ ധാര, സ്നേഹ വിജീഷ്, ശീതള്‍ ജോസഫ്, വിനീത് വിശ്വം, മെറിന്‍ ജോസ്, അനിഷ്മ അനില്‍കുമാര്‍ എന്നീ യുവതാര നിരയാണ് ഒന്നിക്കുന്നത്.

റിട്ടയേര്‍ഡ് കെഎസ്ഇബി എഞ്ചിനീയര്‍ മാധവനായാണ് വിനായകന്‍ വേഷമിടുന്നത്. സുരാജ് അരിമില്‍ ഉടമ ശങ്കുണ്ണി ആയാണ് എത്തുന്നത്. കഷണ്ടിയും നരച്ച കൊമ്പന്‍ മീശയുമായി പെട്ടെന്ന് തിരിച്ചറിയാത്ത ഭാവഭേദമാണ് വിനായകന്റേത്. നരയും പല്ലിലെ പ്രത്യേകതയുമായാണ് സുരാജിന്റെ മേക്കോവര്‍. കോട്ടയം രമേഷ്, ബാലന്‍ പാലക്കല്‍, ജെയിംസ് പാറക്കല്‍, മനോജ് തുടങ്ങിയവരാണ് അഭിനേതാക്കള്‍.

സിനിമയില്‍ വിനായകന്റെ ഭാര്യ വേഷത്തില്‍ നന്ദിനി ഗോപാലകൃഷ്ണനും സുരാജിന്റെ ഭാര്യയായി മഞ്ജുശ്രീയുമാണ് അഭിനയിക്കുന്നത്. അഞ്ജന ഫിലിപ്പ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. മ്യൂസിക്കിന് പ്രാധാന്യമുള്ള സിനിമയുടെ സംഗീത സംവിധാനം സാം സി.എസ് ആണ് നിര്‍വ്വഹിക്കുന്നത്. ഛായാഗ്രഹണം: സുരേഷ് രാജന്‍, എഡിറ്റര്‍: കിരണ്‍ ദാസ്.

പ്രൊഡക്ഷന്‍ ഡിസൈന്‍: രാഖില്‍, ആക്ഷന്‍: മാഫിയ ശശി, ഡാന്‍സ്: പ്രസന്ന മാസ്റ്റര്‍, വരികള്‍: ലക്ഷ്മി ശ്രീകുമാര്‍, കോസ്റ്റ്യും: അയിഷ സഫീര്‍ സേഠ്, മേക്കപ്പ്: അമല്‍ ചന്ദ്രന്‍, ആക്ഷന്‍: മാഫിയ ശശി, ഡാന്‍സ്: പ്രസന്ന മാസ്റ്റര്‍, ശബ്ദ മിശ്രണം: അജിത് എ ജോര്‍ജ്, കളറിസ്റ്റ്: ലിജു പ്രഭാകര്‍, ശബ്ദലേഖനം: നിധിന്‍ ലൂക്കോസ്, കാസ്റ്റിങ് ഡയറക്ടര്‍: അബു വളയംകുളം, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: ബോസ് വി.

പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: സജി ജോസഫ്, ഫിനാന്‍സ് കണ്‍ട്രോളര്‍: അനില്‍ ആമ്പല്ലൂര്‍, ഡിസൈന്‍: പുഷ് 360. ഫാര്‍സ് ഫിലിം ആണ് ഗ്ലോബല്‍ റിലീസ് ചെയ്യുന്നത്. ശ്രീപ്രിയയുടെ സഹകരണത്തില്‍ കേരളത്തിലും റിലീസ് ചെയ്യും. തിങ്ക് മ്യൂസിക്ക് ആണ് മ്യൂസിക് പാട്ണര്‍. ജാസി ഗിഫ്റ്റ്, ആന്റണി ദാസന്‍, സാം സി.എസ് എന്നിവര്‍ ഗാനങ്ങള്‍ ആലപിക്കുന്നുണ്ട്.

Latest Stories

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി