തൊപ്പിയും തൂവെള്ള വസ്ത്രവുമായി വിജയ്; സൂപ്പര്‍ താരത്തിന്റെ ഇഫ്താര്‍ വിരുന്ന് വൈറല്‍

തമിഴ് സൂപ്പര്‍ താരവും തമിഴക വെട്രി കഴകം സ്ഥാപകനുമായ വിജയ് ചെന്നൈയില്‍ ഗ്രാന്‍ഡ് ഇഫ്താര്‍ വിരുന്നൊരുക്കി. ചെന്നൈയിലെ റായപേട്ടയിലുള്ള വൈഎംസിഎ ഗ്രൗണ്ടിലായിരുന്നു വിജയ് ഇഫ്താര്‍ വിരുന്ന് ഒരുക്കിയത്. മൂവായിരത്തിലേറെ ആളുകള്‍ ദളപതി വിജയ് ഒരുക്കിയ ഇഫ്താര്‍ വിരുന്നില്‍ പങ്കെടുത്തതായാണ് റിപ്പോര്‍ട്ടുകള്‍.

ഒരു ദിവസത്തെ റംസാന്‍ വ്രതം അനുഷ്ഠിച്ചാണ് ആരാധകരുടെ ദളപതി ഇഫ്താര്‍ വിരുന്നൊരുക്കിയത്. വിജയ് ഇഫ്താറിന് മുമ്പുള്ള പ്രാര്‍ത്ഥനയിലും പങ്കെടുത്തതായാണ് വിവരം. തൊപ്പി ധരിച്ച് തൂവെള്ള വസ്ത്രധാരിയായി വിജയ് ഇഫ്താര്‍ ചടങ്ങിന് ആതിഥേയത്വം വഹിച്ച ചിത്രങ്ങള്‍ ഇതോടകം സോഷ്യല്‍ മീഡിയകളില്‍ വൈറലായിട്ടുണ്ട്.

വൈഎംസിഎ ഗ്രൗണ്ടില്‍ നടന്ന ഇഫ്താര്‍ വിരുന്നില്‍ 15 ഓളം പള്ളികളിലെ ഇമാമുമാര്‍ക്ക് ക്ഷണം ലഭിച്ചിരുന്നു. ഇതുകൂടാതെയാണ് മൂവായിരത്തിലേറെ ആളുകള്‍ ചടങ്ങില്‍ പങ്കെടുത്തത്. തമിഴക വെട്രി കഴകം രൂപീകരിച്ചതിന് പിന്നാലെ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരത്തിനിറങ്ങുമെന്നും താരം നേരത്തെ പ്രഖ്യാപിച്ചിരുന്നു.

Latest Stories

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പശ്ചിമ ബംഗാളില്‍ പരക്കെ അക്രമം; കേന്ദ്രസേന ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് മമത

മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തഭൂമിയിൽ വീണ്ടും മോഷണം; ഫർണീച്ചറടക്കം ഒന്നരലക്ഷം രൂപയുടെ സാധനങ്ങൾ മോഷണം പോയി

പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റ് 2026 'എക്സലന്‍സ് റീഇമാജിന്‍ഡ്'; ഇന്ത്യയിലെ പ്രശസ്ത ബിസിനസ് കോണ്‍ക്ലേവ്, പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റിന്റെ മൂന്നാം പതിപ്പ് കൊച്ചിയില്‍

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 320 രൂപ കൂടി

89 സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തും, ബേപ്പൂരിൽ ജയിക്കും; പിണറായി പരാജയപ്പെട്ടാലും ഞെട്ടണ്ട: സർവേ റിപ്പോർട്ടുമായി പി. വി. അൻവർ

ലോഡ് ഷെഡിങ്ങിനെതിരായ ജനങ്ങളുടെ പ്രതിഷേധം; രാത്രി സമയത്ത് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി കെഎസ്ഇബി ഉദ്യോഗസ്ഥർ

രഞ്ജിത്തിനെതിരെയായ ലൈംഗീക അതിക്രമ കേസ്: തെളിവുണ്ടെന്ന് എസ്‌ഐടി

വിരാട് കോഹ്ലിയാണ് തന്ത്രങ്ങൾ പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ വിക്കറ്റുകളും ലഭിക്കുന്നുണ്ട്: ഭുവനേശ്വർ കുമാർ

11 മണിക്കുള്ളിൽ ഡിജെ പാർട്ടികൾ അവസാനിപ്പിക്കാൻ നിർദേശം; കൊച്ചി സെന്‍ട്രല്‍ സബ് ഡിവിഷന്‍ പരിധിയില്‍ നിയന്ത്രണം

ഭുവിയെ ടീമിൽ എടുക്കാത്തത് അവന്റെ നഷ്ടമല്ല ഇന്ത്യയുടെ നഷ്ടമാണ്; തുറന്നടിച്ച് കെ ശ്രീകാന്ത്