എന്ത് സംഭവിച്ചാലും തോറ്റ് കൊടുക്കില്ല, ആറ് മാസം കടുത്ത ഡിപ്രഷനില്‍ ആയിപ്പോയി.. ചിന്തകളാണ് പ്രശ്‌നത്തിലേക്ക് നയിച്ചത്: ഷെയ്ന്‍ നിഗം

ഷെയ്ന്‍ നിഗത്തിനും ശ്രീനാഥ് ഭാസിക്കും എതിരെയുള്ള വിലക്കിനെ കുറിച്ചുള്ള ചര്‍ച്ചകളാണ് മലയാള സിനിമയിലെ ഹോട്ട് ടോപിക്. ‘ആര്‍ഡിഎക്‌സ്’ എന്ന സിനിമയുടെ ലൊക്കേഷനിലുണ്ടായ പ്രശ്‌നങ്ങളെ തുടര്‍ന്നാണ് ഷെയ്ന്‍ നിഗത്തിന് വിലക്ക് ഏര്‍പ്പെടുത്തുന്നതു വരെ കാര്യങ്ങള്‍ എത്തിയത്. ഇതിനെ തുടര്‍ന്ന് താരസംഘടനയായ ‘അമ്മ’യെ സമീപിച്ചിരിക്കുകയാണ് നടന്‍.

ചിത്രത്തിന്റെ സെറ്റില്‍ താന്‍ നേരിട്ട പ്രശ്‌നങ്ങളും നിര്‍മ്മാതാവിന്റെ ഭര്‍ത്താവ് തന്റെ അമ്മയോട് ബഹുമാനമില്ലാതെ സംസാരിച്ചതടക്കം ഒരുപാട് കാര്യങ്ങള്‍ അമ്മയ്ക്ക് നല്‍കിയ കത്തില്‍ ഷെയ്ന്‍ തുറന്ന് എഴുതിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ നടന്‍ മുമ്പ് നല്‍കിയൊരു അഭിമുഖത്തിലെ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

ഒരു ദിവസവും രാവിലെ എണീറ്റിട്ട് താന്‍ കാരണം ഒരാള്‍ക്കും മോശം ഉണ്ടാവണമെന്ന് ആഗ്രഹിച്ചിട്ടില്ല, ആര്‍ക്കെങ്കിലും ഒരാള്‍ക്ക് നന്മയുണ്ടാവണമെന്ന് മാത്രമേ ആഗ്രഹിച്ചിട്ടുള്ളു എന്നാണ് ഷെയ്ന്‍ പറയുന്നത്. ഇതോടൊപ്പം താന്‍ ഡിപ്രഷനില്‍ ആയി പോയതിനെ കുറിച്ചും നടന്‍ പറയുന്നത്.

ഷെയ്ന്‍ നിഗത്തിന്റെ വാക്കുകള്‍:

എന്ത് സംഭവിച്ചാലും തോറ്റ് കൊടുക്കില്ല എന്നൊരു വിഷന്‍ നമുക്ക് വേണം. ബാക്കിയെല്ലാം പടച്ചോനാണ്. ആ ധൈര്യം നമ്മുടെ ഉള്ളിലുണ്ടാവണം. ഒരു പരിധിയില്‍ കൂടുതല്‍ നമ്മള്‍ ഒന്നിനെ കുറിച്ചും ചിന്തിക്കാന്‍ പോകരുത്. ചിന്തിച്ചാല്‍ ഒരു അന്തവുമില്ല, ചിന്തിച്ചില്ലെങ്കില്‍ ഒരു കുന്തവുമില്ല. ചിന്തിച്ച് കോംപ്ലിക്കേറ്റഡ് ആക്കരുത്. എന്നാല്‍ ആറ് മാസം ഞാന്‍ കടുത്ത ഡിപ്രഷനില്‍ ആയിരുന്നു. ചിന്തകളാണ് എന്നെ ഏറ്റവും വലിയ പ്രശ്‌നങ്ങളിലേക്ക് ചാടിച്ചത്.

പക്ഷെ അവിടുന്ന് ഞാന്‍ ജീവിക്കുകയാണ്. ഞാന്‍ ഇതില്‍ നിന്നും എനിക്ക് ബോധം വരികയാണ്. പ്രശ്‌നങ്ങള്‍ക്ക് അതീതമായ ഒരു നമ്മളുണ്ട് നമ്മളില്‍ എല്ലാവരിലും. ആ ഒരു സൈലന്‍സ് ഉണ്ട്, അത് നമ്മള്‍ എല്ലാവരും കീപ് ചെയ്യുക. അതാണ് പടച്ചോന്‍ അതിനെ വിശ്വസിക്കാം. അതാണ് ഞാന്‍ മനസിലാക്കിയ സത്യം. അതിന് മതത്തിന്റെ പേരില്ല, കളറിന്റെ പേരില്ല, രാഷ്ട്രീയത്തിന്റെ പേരില്ല. അതില്‍ എല്ലാം ഒന്നാണ്.

ഒരു ദിവസവും ഞാന്‍ രാവിലെ എണീറ്റിട്ട് ആഗ്രഹിച്ചില്ല ഞാന്‍ കാരണം ഒരാള്‍ക്കും മോശം ഉണ്ടാവണമെന്ന്. ഞാന്‍ കാരണം ആര്‍ക്കെങ്കിലും ഒരാള്‍ക്ക് നന്മയുണ്ടാവണമെന്ന് എല്ലാ ദിവസവും ശ്രമിച്ചിട്ടേയുള്ളൂ. അതിന് വേണ്ടിയേ ഞാന്‍ എന്നും നിന്നിട്ടുള്ളു. പക്ഷെ അതിനപ്പുറത്തേക്ക് നമ്മള്‍ നമ്മളല്ലാതെ ആവുന്ന ഒരു അവസ്ഥ വരും. അത് നമ്മള്‍ ഒരിക്കലും സമ്മതിക്കരുത്. എല്ലാവരും ഒന്നാണ്, നമ്മള്‍ ആരെയും കൂടിയും കാണണ്ട കുറച്ചും കാണണ്ട.

Latest Stories

'കാരണഭൂതൻ പുച്ഛിച്ചാലും സഖാത്തികൾ ബഹിഷ്കരിച്ചാലും 'പ്രിയദർശിനി' ലക്ഷ്യം കാണുകതന്നെ ചെയ്യും, വാഗ്ദാനങ്ങൾ നടപ്പിലാക്കാനുള്ളതാണ്'; ജോയ് മാത്യു

ആഫ്രിക്കയുടെ മണ്ണും ഇന്ത്യൻ തൊഴിലാളികളുടെ രക്തവും: അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ പുതിയ പരീക്ഷണശാലകൾ

‘ശബരിമല സ്വർണക്കൊള്ളയിൽ പങ്കുള്ളവരെ ഉന്നത സ്ഥാനങ്ങളിൽ നിയമിച്ചു’; തിരുവിതാംകൂർ ദേവസ്വം ബോർഡിനെ മന്ത്രി കെ മുരളീധരൻ

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം; ചികിത്സയിലായിരുന്ന ഏഴ് വയസുകാരൻ മരിച്ചു

'പൊലീസ് നടപടിക്കൊപ്പം ജനങ്ങളുടെ സഹകരണം വേണം'; 'ഓപ്പറേഷൻ തൂഫാൻ' എല്ലാവരും ഏറ്റെടുക്കണമെന്ന് രമേശ് ചെന്നിത്തല

സിഎംആർഎൽ – എക്സാലോജിക് ഇടപാട്; ശശിധരന്‍ കര്‍ത്തയുടെ മകനെ ഇന്ന് ചോദ്യം ചെയ്യും, വീണയോട് ബുധനാഴ്ച ഹാജരാകാൻ നിർദേശം

'പുരുഷന്മാർക്ക് സൗജന്യം കൊടുത്താൽ പൈസ വീട്ടിലെത്തില്ല, സര്‍ക്കാരിന് തന്നെ കിട്ടും'; തമാശ കലർത്തി മെൻസ് അസോസിയേഷന് മുഖ്യമന്ത്രിയുടെ മറുപടി

കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യ യാത്രയ്ക്ക് തുടക്കമായി; സർക്കാർ നൽകുന്ന ആദരവെന്ന് മുഖ്യമന്ത്രി

'പ്രിയദര്‍ശിനി പദ്ധതി ഉണ്ടാക്കുന്ന മാറ്റം എല്ലാ വീടുകളിലുമുണ്ടാകും, ടിക്കറ്റിന് വേണ്ടി മുടക്കിയിരുന്ന പണം അവരുടെ ചെറിയൊരു സമ്പാദ്യമായി മറട്ടെ'; മുഖ്യമന്ത്രി

ശബരിമല സ്വർണ്ണക്കൊള്ള; എ പത്മകുമാറിനെതിരായ നടപടി ഇന്ന്, സിപിഐഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി യോഗം ചേരും