തെറ്റായ ഉപദേശങ്ങള്‍ മാത്രമാണ് അച്ഛന്‍ തന്നത്, ജീവിതം താറുമാറായി.. ഇങ്ങനെ ചെയ്യുന്നത് അച്ഛനോടുള്ള മധുരപ്രതികാരം: വനിത വിജയകുമാര്‍

വിവാദ പരാമര്‍ശങ്ങളുടെ പേരില്‍ വാര്‍ത്തകളില്‍ ഇടം നേടാറുള്ള താരമാണ് വനിത വിജയകുമാര്‍. തമിഴിലെ ശ്രദ്ധേയനായ താരമായ വിജയകുമാറിന്റെ മറ്റ് മക്കളെല്ലാവരും കുടുംബവുമായി ഏറ്റവും അടുപ്പത്തില്‍ കഴിയുകയുമ്പോള്‍ താന്‍ ഇങ്ങനെ ഒറ്റയ്ക്കാവാന്‍ കാരണം അച്ഛന്‍ തന്നെയാണെന്ന് വനിത പറഞ്ഞിരുന്നു.

തന്റെ അച്ഛന്‍ തന്ന തെറ്റായ ഉപദേശം കാരണമാണ് തന്റെ ജീവിതം താറുമാറായത് എന്നാണ് വനിത പറഞ്ഞത്. തന്റെ അച്ഛന്‍ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖം കണ്ടിരുന്നു. അതില്‍ തന്റെ മക്കള്‍ എല്ലാവരും താന്‍ പറയുന്നത് പോലെ അനുസരിക്കുന്നവരാണെന്ന് ഓരോരുത്തരുടെയും പേര് എടുത്ത് പറഞ്ഞു.

കവിത, അനിത, അരുണ്‍, പ്രീത ശ്രീദേവി.. എന്നിങ്ങനെ മക്കളെ എല്ലാവരെയും പറഞ്ഞെങ്കിലും നടുവിലുള്ള തന്റെ പേര് മാത്രം വിട്ടു കളഞ്ഞു.
പതിനഞ്ചോളം പ്രാവശ്യമെങ്കിലും അച്ഛന്‍ മക്കളെ കുറിച്ച് പറഞ്ഞ ആ ഭാഗം മാത്രം താന്‍ കണ്ടു. ഓരോ തവണ കാണുമ്പോഴും ദേഷ്യമാണ് തോന്നിയത്. ദേഷ്യത്തില്‍ താന്‍ കരഞ്ഞു പോയി.

അച്ഛന്റെ വാക്ക് കേട്ടത് കൊണ്ട് മാത്രമാണ് തന്റെ ജീവിതം ഇങ്ങനെ താറുമാറായത്. ‘എന്റെ മക്കളില്‍ വനിത മാത്രം ഞാന്‍ പറയുന്നത് കേട്ടില്ല’ എന്ന് പറഞ്ഞിരുന്നുവെങ്കില്‍ ആ വാക്കുകള്‍ക്ക് താന്‍ കൈ കൊട്ടുമായിരുന്നു. കാരണം ഒരു സമയം കഴിഞ്ഞപ്പോള്‍ മുതല്‍ താന്‍ അവരെ അനുസരിക്കാതെ നടന്നിട്ടുണ്ട്.

അച്ഛന്‍ ജീവിതത്തില്‍ തനിക്ക് തെറ്റായ ഉപദേശമാണ് തന്നത്. അത് തിരിച്ചറിഞ്ഞപ്പോള്‍ മുതലാണ് താന്‍ അച്ഛനെ അനുസരിക്കാതെ നടന്നത്. അതിന് മുമ്പ് വരെ അച്ഛന്‍ പറഞ്ഞത് മാത്രം അനുസരിച്ചത് കൊണ്ട് തന്റെ ജീവിതം താറുമാറായി. നമ്മളെ മാറ്റി നിര്‍ത്തുമ്പോള്‍ വരുന്ന ആത്മവിശ്വാസമാണ് ഇപ്പോള്‍ തന്റെ കരുത്ത്.

അച്ഛന്റെ പേര് കൂടെ ചേര്‍ത്തത് മധുരപ്രതികാരമാണ്. വിജയ്കുമാര്‍ തന്റെ അച്ഛനല്ലെന്ന് അവര്‍ക്ക് പറയാന്‍ പറ്റില്ലല്ലോ. തന്റെ പേരിനൊപ്പം അച്ഛന്റെ പേരും ആവര്‍ത്തിച്ച് വിളിക്കുന്നുവോ, അത് അവര്‍ക്ക് നല്‍കുന്ന എന്റെ മധുരപ്രതികാരമാണ്. അതുകൊണ്ട് താന്‍ ഒരിക്കലും ഈ പേര് മാറ്റില്ല എന്നാണ് വനിത പറഞ്ഞത്.

Latest Stories

ഐപിഎല്‍ 2024: 'അവന് മൂന്ന് ഓവര്‍ നല്‍കിയപ്പോള്‍ തന്നെ മുംബൈ ഇന്ത്യന്‍സ് തോറ്റു'; തുറന്നടിച്ച് ഇര്‍ഫാന്‍ പത്താന്‍

പൊലീസ് റിപ്പോർട്ട് തള്ളി തെലങ്കാന സർക്കാർ; രോഹിത് വെമുല കേസിൽ പുനരന്വേഷണത്തിന് ഉത്തരവിട്ടു

IPL 2024: പാളയത്തിൽ പടലപ്പിണക്കങ്ങളുടെ തെളിവ് ഇന്നലത്തെ മുംബൈ ഇന്ത്യൻസ് മത്സരത്തിൽ കണ്ടുകഴിഞ്ഞു, ഹാർദിക് സ്വയം പുറത്തിരിക്കുക എന്ന പരീക്ഷണം മാത്രമേ ഇനി ബാക്കിയുള്ളു

മുഖ്യമന്ത്രി സഞ്ചരിച്ച നവകേരള ബസ് ഏറ്റെടുത്ത് യാത്രക്കാര്‍; കോഴിക്കോട് -ബംഗളൂരു ടിക്കറ്റിന് വന്‍ ഡിമാന്‍ഡ്; നാളത്തെ സര്‍വീസ് ഹൗസ്ഫുള്‍!

കള്ളക്കടല്‍ പ്രതിഭാസം: കേരള തീരത്തും, തെക്കന്‍ തമിഴ്‌നാട് തീരത്തും ഇന്ന് ഉയര്‍ന്ന തിരമാലകള്‍ എത്തും; ബീച്ചുകള്‍ ഒഴിപ്പിക്കും; റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു

ക്രിസ്റ്റഫർ നോളന്റെ ആ ചിത്രത്തെക്കാൾ മുൻപ്, അതൊക്കെ മലയാള സിനിമയിൽ പരീക്ഷിച്ചിട്ടുണ്ട്: ബേസിൽ ജോസഫ്

'ധ്യാനിനെ പോലെ എന്നെ പേടിക്കേണ്ട'; ഇന്റർവ്യൂവിൽ വന്നിരുന്ന് താൻ സിനിമയുടെ കഥ പറയില്ലെന്ന് അജു വർഗീസ്; ഗുരുവായൂരമ്പല നടയിൽ പ്രൊമോ

4500 രൂപയുടെ ചെരിപ്പ് ഒരു മാസത്തിനുള്ളിൽ പൊട്ടി; വീഡിയോയുമായി നടി കസ്തൂരി

കഴിഞ്ഞ ഒൻപത് വർഷമായി വാക്ക് പാലിക്കുന്നില്ല; കമൽഹാസനെതിരെ പരാതിയുമായി സംവിധായകൻ ലിംഗുസാമി

ഇന്ദിരയെ വീഴ്ത്തിയ റായ്ബറേലിയെ അഭയസ്ഥാനമാക്കി രക്ഷപ്പെടുമോ കോണ്‍ഗ്രസ്?