അമ്മ നടിയാണെന്ന കാര്യമൊന്നും മക്കള്‍ക്ക് അറിയില്ല.. സിനിമകള്‍ വന്നെങ്കിലും നിരസിച്ചു; 'നമ്മള്‍' സിനിമയിലെ നായിക ഇവിടെയുണ്ട്..

‘നമ്മള്‍’ സിനിമയിലെ നായികയായി വന്ന് ശ്രദ്ധ നേടിയ നടിയായിരുന്നു രേണുക മേനോന്‍. നിരവധി സിനിമകളില്‍ അഭിനയിച്ചുവെങ്കിലും താരം പതിയെ സിനിമയില്‍ നിന്നെല്ലാം മാറി നില്‍ക്കുകയായിരുന്നു. സിനിമയില്‍ സജീവമല്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ ഇപ്പോഴും സജീവമാണ് രേണുക.

വിവാഹത്തോടെ രേണുക അമേരിക്കയിലേക്ക് പോവുകയായിരുന്നു. കാലിഫോര്‍ണിയയിലാണ് താമസമെങ്കിലും മക്കളെ മലയാളം പഠിപ്പിക്കാനായി വീട്ടില്‍ മലയാളം സംസാരിക്കണമെന്നത് രേണുകയ്ക്ക് നിര്‍ബന്ധമാണ്. സ്വാതിയും അനികയുമാണ് രേണുകയുടെ മക്കള്‍.

എന്നാല്‍ തങ്ങളുടെ അമ്മ അഭിനേത്രിയായിരുന്ന കാര്യമൊന്നും മക്കള്‍ക്ക് അറിയില്ലായിരുന്നു എന്ന് നേരത്തെ രേണുക പറഞ്ഞിരുന്നു. മായാമോഹിതചന്ദ്രന്‍ എന്ന ചിത്രത്തിലാണ് രേണുക മേനോന്‍ ആദ്യമായി ക്യാമറയ്ക്ക് മുന്നിലെത്തുന്നത്. പക്ഷെ നിര്‍ഭാഗ്യവശാല്‍ ആ സിനിമ റിലീസായില്ല. പിന്നാലെയായിരുന്നു നമ്മള്‍ രേണുകയെ തേടിയെത്തിയത്.

നമ്മളിന് ശേഷം നിരവധി അവസരങ്ങള്‍ ലഭിച്ചുവെങ്കിലും രേണുക അധികകാലം സിനിമയില്‍ സജീവമായിരുന്നില്ല. വിവാഹശേഷം കാലിഫോര്‍ണിയയിലേക്ക് പോവുകയായിരുന്നു. വിവാഹശേഷവും സിനിമയില്‍ നിന്നും ചാനലുകളില്‍ നിന്നുമെല്ലാം അവസരങ്ങള്‍ തേടി വന്നിരുന്നു. എന്നാല്‍ അതൊന്നും സ്വീകരിച്ചില്ല എന്നാണ് രേണുക പറയുന്നത്.

താന്‍ ബന്ധം നിലനിര്‍ത്തുന്ന കാര്യത്തിലൊക്കെ മഹാമോശമാണെന്നും രേണുക പറയുന്നുണ്ട്. അതിനാല്‍ തനിക്ക് സിനിമയില്‍ നിന്നുള്ള ബന്ധങ്ങള്‍ വളരെ കുറവാണ്. സിനിമയില്‍ അഭിനയിക്കുന്നതൊന്നും തനിക്കൊരിക്കലും മിസ് ചെയ്യുന്നില്ലെന്നും രേണുക പറയുന്നുണ്ട്.

Latest Stories

മന്ത്രി കെ മുരളീധരൻ നടത്തിയ വാർത്താ സമ്മേളനത്തിന് താഴെ വിദ്വേഷ കമൻ്റ് ഇട്ടു; സിപിഐഎം പ്രവർത്തകനെതിരെ കേസ്

അതിർത്തി ജില്ലകളിലെ ജനസംഖ്യാ മാറ്റം നേരിട്ട് പരിശോധിക്കാൻ ഉന്നതതല സമിതി എത്തും; നിർദ്ദേശം നൽകി അമിത് ഷാ

ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത മൂന്ന് വിസിമാരും കേരളത്തോട് മാപ്പ് പറയണം; വൈസ് ചാൻസലർമാർക്ക് ഉണ്ടായത് ഗുരുതരമായ വീഴ്ച : മുഖ്യമന്ത്രി

പാക്ക് ചെയ്യുന്നതിനുള്ള വസ്തുക്കള്‍ ഇല്ല, സംസ്ഥാനത്ത് ജവാന്‍ മദ്യത്തിന്റെ ഉല്‍പ്പാദനം പൂര്‍ണമായും നിലച്ചു

തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര കലാപം പിളർപ്പിലേക്ക്; യഥാർത്ഥ തൃണമൂൽ തങ്ങളെന്ന് വിമതർ, നാളെ സ്പീക്കർക്ക് കത്ത് നൽകും

നെടുമ്പാശ്ശേരിയില്‍ വിമാനം താഴ്ന്ന് പറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു; ഒരാള്‍ക്ക് പരിക്ക്

'നിപ പ്രതിരോധത്തില്‍ ഏകോപനമില്ലായ്മ തുടരുന്നു, മുന്‍ സര്‍ക്കാര്‍ കാണിച്ച ജാഗ്രത ഇപ്പോള്‍ കാണാനില്ല'; ആരോഗ്യവകുപ്പിനെ വിമർശിച്ച് പിണറായി വിജയന്‍

കോഴിക്കോട് വീണ്ടും ഷിഗെല്ല കേസ്; പയ്യോളിയിൽ 9 വയസുകാരന് രോഗബാധ സ്ഥിരീകരിച്ചു

ഇന്ത്യയുടെ തീരങ്ങളിൽ നിശ്ശബ്ദമായി നടക്കുന്നത് ഒരു പരിസ്ഥിതി ദുരന്തമല്ല, ഒരു രാഷ്ട്രീയ കുറ്റകൃത്യമാണ്

'പറയുന്നതല്ല നടപ്പാക്കുന്നത്, ആളെ പറ്റിക്കൽ'; KSRTC ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയുടെ ഉദ്‌ഘാടനത്തിൽ നിന്നും സിപിഐഎം എംഎൽഎമാർ വിട്ടുനിൽക്കുമെന്ന് എം വി ഗോവിന്ദൻ