ഗര്‍ഭിണിയായിരുന്നപ്പോള്‍ അമ്മായിയമ്മയെ കൊണ്ട് തല്ലിക്കാന്‍ നോക്കി, അവിഹിത ബന്ധങ്ങള്‍ക്ക് അമ്മയുടെ പിന്തുണ: മുന്‍ ഭര്‍ത്താവിനെതിരെ കരിഷ്മ

പ്രശസ്തമായ കപൂര്‍ കുടുംബത്തില്‍ നിന്നും വന്ന് ബോളിവുഡില്‍ തന്റേതായ ഇടം നേടിയെടുത്ത നടിയാണ് കരിഷ്മ കപൂര്‍. സഞ്ജയ് കപൂര്‍ ആയിരുന്നു കരിഷ്മയുടെ ആദ്യ ഭര്‍ത്താവ്. എന്നാല്‍ നടി വിവാഹമോചനം നേടുകയായിരുന്നു. ഭര്‍ത്താവിനെതിരെ കോടതിയില്‍ കരിഷ്മ ഉന്നയിച്ച ആരോപണങ്ങള്‍ ഞെട്ടിക്കുന്നതായിരുന്നു.

തന്റെ അമ്മയെ കൊണ്ട് സഞ്ജയ് മര്‍ദ്ദിപ്പിക്കുമായിരുന്നുവെന്നു കരിഷ്മ ആരോപിച്ചിരുന്നു. ഗര്‍ഭിണിയായിരുന്ന സമയത്തായിരുന്നു ആ സംഭവം. അതിനെക്കുറിച്ചു താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ.. ‘ഒരിക്കല്‍ സഞ്ജയുടെ അമ്മ തനിക്ക് ഒരു വസ്ത്രം സമ്മാനിച്ചിരുന്നുവെന്നും എന്നാല്‍ ഗര്‍ഭിണിയായിരുന്നതിനാല്‍ അത് തനിക്ക് ഫിറ്റാകാതെ വന്നുവെന്നും കരിഷ്മ പറയുന്നു.

എന്നാല്‍ അംഗീകരിക്കാന്‍ സഞ്ജയ് കൂട്ടാക്കിയില്ല. അമ്മയോട് തന്നെ തല്ലാന്‍ സഞ്ജയ് തന്നെ ആവശ്യപ്പെടുകയായിരുന്നുവെന്നാണ് കരീഷ്മ വെളിപ്പെടുത്തിയത്. ‘നിങ്ങള്‍ അവളുടെ കരണത്തടിക്കാത്തത് എന്താണ്?’ എന്നായിരുന്നു സഞ്ജയ് അമ്മയോട് ചോദിച്ചത്.

സഞ്ജയ് തന്നെ വിവാഹം കഴിച്ചത് പണത്തിന് വേണ്ടി മാത്രമായിരുന്നുവെന്നും അദ്ദേഹത്തിന് മറ്റ് സ്ത്രീകളുമായി ബന്ധമുണ്ടായിരുന്നുവെന്നുമാണ് കരിഷ്മ വെളിപ്പെടുത്തി. അവിഹിത ബന്ധങ്ങള്‍ക്ക് സഞ്ജയ് കപൂറിന് അമ്മയുടെ പിന്തുണയുണ്ടായിരുന്നുവെന്നുമായിരുന്നു നടിയുടെ ആരോപണം.

Latest Stories

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്

ട്രോഫിക്കായി ലോകം കാത്തിരിക്കുമ്പോൾ: ചൂടിൽ പൊള്ളുന്ന ലോകകപ്പ് തൊഴിലാളികൾ