ഒരുപിടി നല്ല കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകർക്ക് സുപരിചിതനായ നടനാണ് കലാഭവൻ റഹ്‌മാന്‍. നിരവധി കലാകർമാർക്കൊപ്പം വേദ പങ്കിട്ട റഹ്‌മാന്‍ തന്റെ ജീവിതയാത്ര പങ്കുവെച്ച് പറഞ്ഞ വാക്കുകളാണ് പ്രേക്ഷക ശ്രദ്ധ നേടുന്നത്. ടോക്ക് ലെറ്റ്സ് മി ടോക്ക് എന്ന ചാനലിന് നൽകിയ അഭിമുഖത്തിനിടെയാണ് അദ്ദേഹം ഇക്കാര്യത്തെക്കുറിച്ച് സംസാരിച്ചത്.
തൻ്‍റെ ജീവിതം മാറ്റി മറിച്ച വേദിയായിരുന്നു കാലഭവൻ. നിരവധി കലാകരൻമാരെ സിനിമയിലേയ്ക്ക് ഉയർത്തിയ കലഭവനിൽ നിന്ന് ആദ്യം പോയത് സംവിധായകൻ സിദ്ധിഖ് ആയിരുന്നു അന്ന് അദ്ദേഹത്തിന് പകരം വന്നത് ഹരിശ്രീ അശോകനായിരുന്നു. പിന്നീട് ലാൽ പോയപ്പോൾ അദ്ദേഹത്തിന് പകരം ജയറാമും കലാഭവനിലേയ്ക്കെത്തി. പിന്നീട് ജയറാമിന് പകരം വന്നയാളാണ് ദിലീപ്.
സിനിമയിലേയ്ക്ക് അവസരം വന്നതിനെ തുടർന്ന് ലാൽ പോയപ്പോൾ താനാണ് ജയറാമിനെക്കുറിച്ച് ആദ്യം പറഞ്ഞതും ജയറാമിനെ കൊണ്ടു വന്നതും താനാണ്. അന്ന് ജയറാമിന്റെ വീട്ടിൽ പോയി സംസാരിച്ചപ്പോൾ അദ്ദേഹത്തിനുണ്ടായ സന്തോഷത്തെക്കുറിച്ചും റഹ്‌മാന്‍ പറയുന്നുണ്ട്. 87 ൽ ഗൾഫിൽ ഒരു പ്രോഗം ലഭിച്ചിരുന്നു അ പരുപാടിക്ക് ശേഷമാണ് ജയറാമിന് പത്മനാഭന്റെ സിനിമയിൽ അവസരം ലഭിച്ചത്. അത് നല്ല തുടക്കം തന്നെയായിരുന്നു. ജയറാം അതോടെ സിനിമയിൽ സജീവമായെന്നും റഹ്‌മാന്‍ പറഞ്ഞു.
തന്റെ സുഹൃത്ത് വഴിയാണ് ദിലീപും സുഹൃത്തും കലാഭവനിൽ എത്തുന്നത്. ആ സമയത്ത് ദിലീപ് നന്നായി മിമിക്രി ചെയ്യുമായിരുന്നു. ജയറാം പോയ സ്ഥാനത്തെ ഒഴിവ് നികത്താൻ ദിലീപിന് കഴിഞ്ഞതോടെ, ദിലീപും കലാഭവനിൽ സജീവമാകുകയായിരുന്നു. പിന്നീട് അദ്ദേഹത്തിന് കമൽ സാറിൻ്റെ അസിസ്റ്റൻ്റ് സ്ഥാനത്തേയ്ക്ക് അവസരം ലഭിക്കുകയും,പിന്നീട് സിനിമയിൽ സജീവമാകുകയുമായിരുന്നു. ഉയർന്ന സ്ഥാനങ്ങളിൽ എത്തിയെങ്കിലും ഇന്നും ഇരുവരും താനുമായുള്ള സൗഹൃദത്തിന് കുറവ് വരുത്തിയിട്ടില്ലെന്നും റഹ്‌മാന്‍ കൂട്ടിച്ചേർത്തു