തമിഴില്‍ നിന്ന് കിട്ടിയ വണ്ടിച്ചെക്കുകള്‍ക്ക് എണ്ണമില്ല എന്നാല്‍ നല്ല അവസരങ്ങള്‍ വന്ന സമയം സിനിമ വിട്ടു; എന്താണ് ചിത്രയെ അതിന് പ്രേരിപ്പിച്ചത്

നടി ചിത്രയുടെ വിയോഗം തിരുവോണ നാളിലെ ദുഖവാര്‍ത്തയായി പുറത്തുവന്നിരിക്കുകയാണ്. ഹൃദയാഘാതത്തെ തുടര്‍ന്ന് ചെന്നൈയിലെ വസന്തിയില്‍ വെച്ചായിരുന്നു നടിയുടെ അന്ത്യം.സിനിമയില്‍ ഇല്ലാത്ത സമയത്തും പ്രേക്ഷക മനസുകളില്‍ നിറഞ്ഞുനിന്ന താരമാണ് ചിത്ര. അതേസമയം നായികയായി സജീവമായ സമയത്താണ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് സിനിമ വിടാന്‍ നടി തീരുമാനിച്ചത്. പെട്ടെന്ന് അങ്ങനെ ഒരു തീരുമാനം എടുത്തതിന്റെ കാരണം ഒരഭിമുഖത്തില്‍ ചിത്ര തുറന്നുപറഞ്ഞിട്ടുണ്ട്. തനിക്ക് സിനിമയില്‍ നിന്ന് നല്ല അവസരങ്ങള്‍ ലഭിച്ച സമയത്താണ് അച്ഛന് വൃക്കരോഗം പിടിപ്പെട്ടതെന്ന് ഒരു പഴയ അഭിമുഖത്തില്‍ നടി പറയുന്നു.

വൃക്കകള്‍ തകരാറിലായ സമയത്ത് അദ്ദേഹം പേടിച്ചു. തുടര്‍ന്ന് എന്റെ വിവാഹം പെട്ടെന്ന് തന്നെ നടത്താന്‍ അച്ഛന്‍ തീരുമാനിക്കുകയായിരുന്നു. അച്ഛന്‍ പെട്ടെന്ന് മരിച്ചാല്‍ ഞാന്‍ ഒറ്റയ്ക്കായി പോവരുതെന്ന ചിന്തയിലാണ് അദ്ദേഹം അങ്ങനെ ഒരു തീരുമാനം എടുത്തത്.

തുടര്‍ന്ന് അച്ഛനെ നോക്കുന്നതിനായി സിനിമ വിടാന്‍ തീരുമാനിക്കുകയായിരുന്നു ചിത്ര. അതേസമയം ബിസിനസ് മാന്‍ ആണ് ചിത്രയുടെ ഭര്‍ത്താവ് വിജയരാഘവന്‍. ഭര്‍ത്താവിനും കുടുംബത്തിനും ഇഷ്ടപ്പെടില്ലെന്ന് കരുതി നിരവധി നല്ല ഓഫറുകള്‍ നിരസിച്ചതായി നടി മുന്‍പ് പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഭര്‍ത്താവ് പ്രൊഫഷന്‍ തുടരാനായി നടിയോട് പറഞ്ഞു. അദ്ദേഹത്തിന്റെ പ്രോല്‍സാഹനത്തിലാണ് വിവാഹ ശേഷം താന്‍ മഴവില്ല്, സുത്രധാരന്‍ എന്നീ സിനിമകള്‍ ചെയ്തതെന്നും ചിത്ര അഭിമുഖത്തില്‍ പറഞ്ഞു.

കരിയറിന്റെ തുടക്കകാലത്ത് താന്‍ പലപ്പോഴും കബളിപ്പിക്കപ്പെട്ടതും അവര്‍ മുമ്പ് തുറന്നുപറഞ്ഞിട്ടുണ്ട്. തമിഴിലും തെലുങ്കിലും അഭിനയിച്ചിട്ടുള്ള ചിത്രങ്ങള്‍ക്ക് പ്രതിഫലമായി കൂടുതലും കിട്ടിയിരുന്നത് വണ്ടി ചെക്കുകള്‍ ആയിരുന്നു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ