'അന്ന് എന്തിനാണ് അങ്ങനെ ചെയ്തതെന്ന് ഇന്നും അറിയില്ല...,'; ബാബു ആന്റണിയുമായുള്ള പ്രണയത്തെ കുറിച്ച് ചാർമ്മിള

ഒരു കാലത്ത് മലയാള സിനിമയിൽ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്ന പ്രണയമായിരുന്നു ബാബു ആന്റണിയുടെയും ചാർമ്മിളയുടേയും. പിന്നീട് ഇരുവരും വേർപിരിയുകയായിരുന്നു. കെെരളി ടി.വിയിലെ ജെ. ബി ജം​ഗ്ഷൻ പരിപാടിയിൽ സംസാരിക്കുന്നതിനിടെയാണ് അവർ ബാബു ആന്റണിയുമായുണ്ടായിരുന്ന പ്രണയത്തെക്കുറിച്ചും വേർപിരിയലിനെക്കുറിച്ചും  പറഞ്ഞത്. ബാബു ആന്റണിയോട് തനിക്ക് ഒരിക്കലും ദേഷ്യം തോന്നിയിട്ടില്ല.

എല്ലാവർക്കും എല്ലാ ഗുണവും ഉണ്ടാകണം എന്നില്ല. ആ വ്യക്തിയുടെ കാര്യവും അങ്ങനെയെ കണ്ടിട്ടുള്ളൂവെന്നും അവർ പറഞ്ഞു. തന്റെ പത്തൊൻപതാം വയസ്സിലാണ് അദ്ദേഹത്തോട് പ്രണയം തോന്നുന്നതും ഒന്നിച്ചതും. എന്നാൽ പിന്നീട് അദ്ദേഹം അച്ഛനെ കാണാൻ വേണ്ടി അമേരിക്കയ്ക്ക് പോയി. പിന്നീട് അദ്ദേഹം തിരിച്ച് വരാതെ വന്നപ്പോഴാണ് താൻ അത്മഹത്യയ്ക്ക് ശ്രമിച്ചത്.

ഇപ്പോൾ ഓർക്കുമ്പോൾ അത് ഒരു മണ്ടത്തരമായി തോന്നാറുണ്ടെന്നും അവർ പറഞ്ഞു. ഒരു പക്ഷേ താൻ കാത്തിരുന്നെങ്കിൽ സംസാരിച്ച് പ്രശ്നങ്ങൾ തീർക്കാമായിരുന്നു. പക്ഷെ അത് നടന്നില്ലെന്നും അവർ പറഞ്ഞു. ബാബു ആന്റണിയോട് തനിക്ക് ഒരിക്കലും ദേഷ്യം തോന്നിയിട്ടില്ല. തന്റെ അച്ഛനു ഹൃദയാഘാതം വന്നപ്പോൾ ആശുപത്രിയിൽ കൊണ്ടുപോയതും കൂടെ നിന്നതും അദ്ദേഹമാണ്.

അച്ഛന് അസുഖം വന്നപ്പോൾ ബാബുവിന് അതു കണ്ടില്ലെന്ന് നടിക്കാമായിരുന്നു. പക്ഷേ അദ്ദേഹത്തിലെ നല്ല മനുഷ്യൻ അതു ചെയ്തില്ല. ആ കടപ്പാട് ബാബു ആന്റിണിയോടു തനിക്ക് ഇന്നുമുണ്ടെന്ന് അവർ പറയുന്നു. അന്ന് പിരിഞ്ഞതിന് ശേഷം എട്ട് വർഷങ്ങൾക്ക് ശേഷം അമ്മയുടെ മീറ്റിംങ്ങിലാണ് പിന്നീട് കണ്ട് മുട്ടിയതെന്നും ചാർമ്മി ള പറഞ്ഞു.

Latest Stories

തെയ്യത്തിന്റെ തീയിൽ കത്തുന്ന ഒരു ജനതയുടെ മറന്നുപോയ ചരിത്രം; ഒരു ജനതയുടെ സംസ്കാരം നിശ്ശബ്ദമായി ഇല്ലാതാകുമ്പോൾ

ചർച്ചകൾ അന്തിമഘട്ടത്തിൽ, യുഡിഎഫിൽ തർക്കങ്ങൾ ഇല്ല; സീറ്റിനായി ആരും വാശി പിടിക്കുന്നില്ല: വി ഡി സതീശൻ

മുജ്‌തബ ഖമനേയിയുടെ ആരോഗ്യത്തിന് യാതൊരു കുഴപ്പവുമില്ല: ഇറാനിയൻ വിദേശകാര്യമന്ത്രി

വെസ്റ്റ് ഇൻഡീസിനെതിരെ വിജയിച്ച ശേഷം സഞ്ജു എന്നോട് ഒരു ആഗ്രഹം പറഞ്ഞു; തുറന്ന് പറഞ്ഞ് ഷെഫ് പിള്ള

'തലസ്ഥാനത്ത് 14 സീറ്റും ജയിക്കും' നേമത്തെ ബിജെപി അക്കൗണ്ട് ഇരട്ടത്താഴിട്ട് തന്നെ പൂട്ടും : മന്ത്രി വി. ശിവൻകുട്ടി

ഇന്ത്യൻ ടീമിലെ സൂപ്പർ സ്റ്റാർ അഭിഷേകാണ്, എവിടെ പോയാലും ആരാധകർ അവന്റെ പേരാണ് വിളിക്കുന്നത്: സഞ്ജു സാംസൺ

ബാബർ അസം പരിക്ക് മറച്ചു വെച്ചാണ് ടി-20 ലോകകപ്പ് കളിച്ചത്, എന്നിട്ടും ടീം തോറ്റു; ആരോപണവുമായി പാക് സിലക്ടർ

തിരുവനന്തപുരം കവടിയാർ കൊട്ടാരത്തിൽ വൻ കവർച്ച; അമൂല്യ രത്നങ്ങളടക്കം 2 കോടിയുടെ ആഭരണം മോഷണം പോയതായി പരാതി

പാലക്കാട് മീന്‍പിടിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ വിദ്യാർത്ഥിക്ക് കുത്തേറ്റു; പ്രതി പിടിയിൽ

കേരളം അടക്കം അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും