ലാലേട്ടന്‍ വന്നപ്പോള്‍ ഒരു ചന്ദനത്തിന്റെ മണം, ഏതോ ഗന്ധര്‍വന്‍ വരുന്ന ഒരു ഫീലായിരുന്നു: അന്ന രാജന്‍

അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തിയ താരമാണ് അന്ന രാജന്‍. മോഹന്‍ലാലിനെ ആദ്യമായി കണ്ടപ്പോഴുള്ള അനുഭവം പങ്കുവയ്ക്കുന്ന അന്നയുടെ ഒരു പഴയ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.

ലാലേട്ടന്‍ ലൊക്കേഷനിലേക്ക് വന്നപ്പോള്‍ ഒരു ഗന്ധര്‍വന്‍ വന്ന ഫീലായിരുന്നു എന്നാണ് അന്ന പറയുന്നത്. വെളിപാടിന്റെ പുസ്തകം ഷൂട്ട് നടക്കുകയാണ്. ഷൂട്ട് തുടങ്ങി നാല് ദിവസം കഴിഞ്ഞ ശേഷമാണ് ലാലേട്ടന്‍ വന്നത്. ലാലേട്ടന്‍ വരുന്നു, വരുന്നു എന്ന് പറഞ്ഞ് വെയിറ്റ് ചെയ്തിരിക്കുകയാണ്.

ഞങ്ങള്‍ ക്ലാസ് റൂമിലിരിക്കുന്ന സീനാണ് എടുക്കുന്നത്. ലാലേട്ടന്‍ ഇങ്ങനെ ജനലിന്റെ സൈഡിലൂടെ പാസ് ചെയ്തു വരുമ്പോള്‍ ഫുള്‍ ഒരു ചന്ദനത്തിന്റെ മണം. ചന്ദനത്തിന്റെ പെര്‍ഫ്യൂം ആണെന്ന് തോന്നുന്നു. ഏതോ ഒരു ഗന്ധര്‍വന്‍ വരുന്ന ഒരു ഫീലായിരുന്നു.

രാവിലെ മുതല്‍ ഷൂട്ട് തുടങ്ങിയിരുന്നു. ഞങ്ങള്‍ ക്ഷീണിച്ച് ഇരിക്കുകയാണ്. പക്ഷേ ലാലേട്ടന്‍ എത്തിയ ശേഷം എല്ലാവര്‍ക്കും ഭയങ്കര എനര്‍ജിയാണ്. ലാലേട്ടന്‍ വരുമ്പോള്‍ ഒരു പൊസിറ്റീവ് വൈബാണെന്ന് പലരും പറഞ്ഞ് കേട്ടിട്ടുണ്ട്. അതുപോലെ തന്നെ ഒരു പൊസിറ്റിവിറ്റി ഫീല്‍ ചെയ്തു.

ലാലേട്ടനെ പേടിച്ചിട്ടാണോ അതോ പൊസിറ്റീവ് വൈബ് ആണോ എന്നറിയില്ല, അതിന് ശേഷം എടുത്ത സീനുകളൊക്കെ ആദ്യത്ത ടേക്കില്‍ തന്നെ ഓക്കെയായി. അല്ലാത്ത സമയത്തൊക്കെ മിനിമം ടേക്ക് മൂന്നാണ്. മാക്‌സിമം എത്രയാണെന്ന് പറയുന്നില്ല. അങ്ങനെയാണ് പോവാറ്.

ആ ഒരു വൈബ് തനിക്ക് എപ്പോഴും ലാലേട്ടനെ കാണുമ്പോള്‍ ഫീല്‍ ചെയ്യാറുണ്ട് എന്നാണ് അന്ന രാജന്‍ പറയുന്നത്. 2017ല്‍ ആണ് ലാല്‍ജോസ് സംവിധാനം ചെയ്ത വെളിപാടിന്റെ പുസ്തകം റിലീസ് ചെയ്തത്. ചിത്രത്തിലെ എന്റമ്മേടെ ജിമിക്കി കമ്മല്‍ എന്ന ഗാനം വൈറലായിരുന്നു.

Latest Stories

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി

'നരേന്ദ്രമോദിയെ വാരിപ്പുണരട്ടെ', രാഹുൽ ഗാന്ധിക്ക് മുന്നിൽ വാരിപ്പുണരാൻ നിന്നുകൊടുക്കുന്ന ആളല്ല പിണറായി: കെ. എൻ. ബാലഗോപാൽ

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ