എന്നെ കുറിച്ച് എന്ത് എഴുതിയാലും അത് കേള്‍ക്കാന്‍ ഞാന്‍ ബാദ്ധ്യസ്ഥയാണ്, പക്ഷേ ആ പാവം മനുഷ്യനെ വെറുതേ വിട്ടൂടെ; അന്ന് ചിത്ര ചോദിച്ചത്

ഈ തിരുവോണദിനത്തിലാണ് ആരാധകരെ ഞെട്ടിച്ച് കൊണ്ട് നടി ചിത്രയുടെ വിയോഗ വാര്‍ത്ത പുറത്ത് വരുന്നത്. ചെന്നൈയിലെ വസതിയില്‍ വെച്ച് ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു ആഗസ്റ്റ് ഇരുപത്തിയൊന്നിന് ചിത്ര അന്തരിച്ചത്. ഇതിന് പിന്നാലെ നടിയുടെ വിവാഹത്തെ കുറിച്ചും മറ്റ് കാര്യങ്ങളുമൊക്കെ പ്രചരിച്ചിരുന്നു. ഇപ്പോഴിതാ മുന്‍പ് മംഗളത്തിന് നല്‍കിയ അഭിമുഖത്തില്‍ ഒരു സംവിധായകനുമായിട്ടുള്ള വിവാഹം മുടങ്ങിയതിനെ കുറിച്ചും മറ്റുമൊക്കെ ചിത്ര പറഞ്ഞിരുന്നു. ആ അഭിമുഖം വീണ്ടും വൈറലാവുകയാണ്. വിശദമായി വായിക്കാം…

1992 ലായിരുന്നു തമിഴിലെ ഒരു സംവിധായകനുമായി ഉറപ്പിച്ച ചിത്രയുടെ വിവാഹം മുടങ്ങി പോവുന്നത്. ഇതേ കുറിച്ച് ചിത്ര തന്നെയാണ് തുറന്ന് പറഞ്ഞിട്ടുള്ളത്.
”അയാള്‍ എന്നെ കൂടുതല്‍ സ്നേഹിച്ചു. എനിക്ക് അത്രയും സ്നേഹം ആവശ്യമുണ്ടായിരുന്നില്ല. കൂടുതല്‍ വെള്ളമൊവിക്കുമ്പോള്‍ ചെടികള്‍ വാടി പോവാറില്ലേ. അതുപോലെ അയാളുടെ സ്നേഹ കൂടുതല്‍ കൊണ്ട് ഞാന്‍ തകര്‍ന്ന് തരിപ്പണമാകുന്നു എന്ന് തോന്നിയപ്പോള്‍ ഞാന്‍ തന്നെ ആ ബന്ധം വേണ്ടെന്ന് വെക്കുകയായിരുന്നു എന്നാണ് ചിത്ര വെളിപ്പെടുത്തിയത്.

എന്നാല്‍ ചില ചില ഓണ്‍ലൈന്‍ ചാനലുകള്‍ ജീവിക്കാന്‍ സമ്മതിക്കുന്നില്ല. ഞാനും ചേട്ടനും ഡിവോഴ്സ് ആയതായി വാര്‍ത്ത കൊടുത്തത് കണ്ടു. ഇങ്ങനെത്തെ വാര്‍ത്തകള്‍ കണ്ട് സുഹൃത്തുക്കളൊക്കെ ചേട്ടനെ വിളിച്ച് അന്വേഷിക്കുന്നുണ്ട്. അദ്ദേഹത്തിന് ഇതെല്ലാം സങ്കടമുണ്ടാക്കുന്ന കാര്യമാണ്. എന്നെ കുറിച്ച് എന്ത് എഴുതിയാലും അത് കേള്‍ക്കാന്‍ ഞാന്‍ ബാദ്ധ്യസ്ഥയാണ്. പക്ഷേ ആ പാവം മനുഷ്യനെ വെറുതേ വിട്ടൂടെ എന്നുമായിരുന്നു ചിത്ര ചോദിച്ചിരുന്നത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ