'മോഹൻലാലും സഹോദരനും ഒന്നിച്ചഭിനയിച്ച ആ സിനിമ ഇന്നും മലയാളികൾക്ക് പ്രിയപ്പെട്ടതാണ്'; സംവിധായകൻ

മോഹൻലാലും സഹോദരൻ പ്യാരിലാലും ഒന്നിച്ച് അഭിനയിച്ച സിനിമയായിരുന്നു കിളികൊഞ്ചൽ.  ചിത്രത്തെക്കുറിച്ച് സംവിധായകൻ വി അശോക് കുമാർ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ പ്രേക്ഷകശ്രദ്ധ നേടുന്നത്. മാസ്റ്റർ ബിൻ ചാനലിന് നൽകിയ അഭിമുഖത്തിനിടയിലാണ് മോഹൻലാലും സഹോദരനും ഒന്നിച്ച് എത്തിയ ചിത്രത്തെ പറ്റി സംവിധായകൻ പറഞ്ഞത്.

മോഹൻലാലിനെക്കാളും തനിക്ക് പരിചയം കൂടുതൽ പ്യാരിലാലുമായാണ്. എല്ലാ മേഖലകളിലും കഴിവ് തെളിയിച്ച അദ്ദേഹം നല്ലൊരു അഭിനേതാവും അതിനപ്പുറം ഒരു ഗായകനും ആയിരുന്നെന്നും അശോക് കുമാർ പറഞ്ഞു. മോഹൻലാലും പ്യാരിലാലും ആദ്യമായി ഒന്നിച്ച് അഭിനയിക്കുന്ന ചിത്രം കൂടിയായിരുന്നു കിളികൊഞ്ചൽ.

വളരെ നേരത്തെ മരണം അദ്ദേഹത്തെ കൊണ്ടുപോയങ്കിലും അദ്ദേഹം നൽകിയ സംഭവനകൾ ഇന്നും മലയാള സിനിമയ്ക്ക് പകരം വെയ്ക്കാനാകാത്തതാണ്. അഭിനയത്തിനോപ്പം സൗഹൃദത്തിനും അദ്ദേഹം സമയം കണ്ടെത്തിയിരുന്നു. മോഹൻലാലിന്റെ അച്ഛൻ വളരെ കർക്കശക്കരനായ ആളായിരുന്നു. പക്ഷേ അദ്ദേഹത്തിന്റെ അമ്മ വളരെ കൂൾ ആയിട്ടുള്ള ആളാണെന്നും മക്കൾക്ക് ഒരുപാട് സപ്പോർട്ട് ചെയ്യുന്ന അമ്മയായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തങ്ങൾ ഒരുമിച്ച് ആദ്യമായി രജനികാന്തിനെ കാണാൻ പോയ സംഭവങ്ങളും അദ്ദേഹം കൂട്ടിച്ചേർത്തു. മദ്രസിൽ ഷൂട്ടിങ്ങ് നടക്കുന്ന സമയത്താണ് രജനികാന്തിനെ താൻ ആദ്യമായി കാണുന്നത്. അന്ന് അദ്ദേഹം ഷൂട്ടിങ്ങിന്റെ വിശ്രമ വേളയിൽ തറയിൽ ഒരു പായ് പോലും വിരിക്കാതെ കിടന്നുറങ്ങുന്നതാണ് കണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Latest Stories

ഇന്ത്യയ്ക്ക് മേല്‍ ഇറക്കുമതി തീരുവ വര്‍ദ്ധിപ്പിച്ച് അമേരിക്ക; ഉത്തരവില്‍ ട്രംപ് ഒപ്പുവെച്ചതായി വൈറ്റ് ഹൗസ്

യുപിഐ ഇടപാടുകള്‍ സൗജന്യ സേവനം അവസാനിപ്പിച്ചേക്കും; നിലപാട് വ്യക്തമാക്കി ആര്‍ബിഐ ഗവര്‍ണര്‍

ആലപ്പുഴയിലെ കൊലപാതകം; സെബാസ്റ്റ്യന്റെ സുഹൃത്തിന്റെ വീട്ടിലും പരിശോധന

'വിവാഹവാഗ്ദാനം നൽകി പരസ്പര സമ്മതത്തോടെയുള്ള ശാരീരിക ബന്ധം ബലാത്സംഗമല്ല'; വീണ്ടും ആവർത്തിച്ച് സുപ്രീം കോടതി

അടൂരിനെയും യേശുദാസിനെയും ഫേസ്ബുക്ക് പേജിലൂടെ അധിക്ഷേപിച്ച് വിനായകൻ

കമൽഹാസന്റെ സനാതന ധർമ്മ പ്രസ്താവന; നടന്റെ സിനിമകൾ ഒടിടിയിൽ പോലും കാണരുതെന്ന് ആവശ്യപ്പെട്ട് തമിഴ്നാട് ബിജെപി

ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ തട്ടിപ്പ്; രണ്ടാം പ്രതി ദിവ്യ ഫ്രാൻസിസും ക്രൈംബ്രാഞ്ച് ഓഫീസിൽ കീഴടങ്ങി

അശ്ലീല ചിത്രങ്ങളിൽ അഭിനയിച്ച് പണം സമ്പാദിച്ചുവെന്ന് പരാതി; ശ്വേത മേനോനെതിരെ കേസ്

മഴമുന്നറിയിപ്പിൽ മാറ്റം; റെഡ് അലേർട്ടുകൾ പിൻവലിച്ചു, 5 ജില്ലകളിൽ ഓറഞ്ച് അലേർട്ട്

'രാഞ്ഝണാ'യുടെ മാറ്റം വരുത്തിയ ക്ലൈമാക്സ്; നിയമനടപടി സ്വീകരിക്കാൻ ആനന്ദ് എൽ റായിയും ധനുഷും