ഒരു ചെറിയ ഉന്ത്, അത്രയേ ഉള്ളു. അതിലിപ്പോൾ വലിയ കാര്യമില്ല; ഉണ്ണിമുകുന്ദന്റെ വാക്കുകൾക്ക് ടി ജി രവിയുടെ മറുപടി

സിനിമയിലും സോഷ്യൽ മീഡിയയിലും ഒരുപോലെ സജീവമാണ് യുവതാരം ഉണ്ണി മുകുന്ദൻ. ഇപ്പോഴിതാ ഉണ്ണി മുകുന്ദൻ പറഞ്ഞ ഒരു കാര്യത്തിന് നടൻ ടിജി രവി പറഞ്ഞ മറുപടിയാണ് ഇപ്പോൾ ചർച്ചയാകുന്നത്. ഉണ്ണു മുകുന്ദന്റെ സിനിമാ പ്രവേശം സംബന്ധിച്ചാണ് ഈ ചർച്ച ഉയർന്നത്.

താന്‍ സിനിമയില്‍ എത്താന്‍ നടന്‍ ടിജി രവി കാരണമായിട്ടുണ്ടെന്ന് നടന്‍ ഉണ്ണി മുകുന്ദന്‍ പറഞ്ഞിരുന്നു. ഒരു അഭിമുഖത്തിലാണ് ഇത്തരത്തില്‍ ഉണ്ണി മുകുന്ദന്‍ പറഞ്ഞത്. ലോഹിതദാസിനെ പരിചയപ്പെട്ടതാണ് തന്‍റെ സിനിമ കരിയറില്‍ വഴിത്തിരിവായത് അതിന് കാരണമായത് ടിജി രവിയാണെന്നായിരുന്നു താരം പറ‍ഞ്ഞത്.

ഇപ്പോഴിതാ ഉണ്ണി മുകുന്ദന്റെ വാക്കുകൾക്ക് മറുപടി നൽകിയിരിക്കുകയാണ് ടി ജി രവി. റെഡ് എഫ്എമ്മിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ആ മറുപടി.ഒരു ചെറിയ ഉന്ത്, അത്രയേ ഉള്ളു. അതിലിപ്പോൾ വലിയ കാര്യമില്ലെന്നാണ് ടി ജി രവി പറയുന്നത്.

ഉണ്ണി മുകുന്ദന് സംവിധായകൻ ലോഹിതദാസിന് ഒന്ന് കണക്ട് ചെയ്ത് കൊടുക്കാൻ വേണ്ടി ഒരു റിക്വസ്റ്റ് വന്നു. അദ്ദേഹത്തിനെ കോൺടാക്ട് ചെയ്യാനുള്ള ഒരു വഴി ഞാൻ ഉണ്ടാക്കി കൊടുത്തു. അങ്ങനെയൊരു കാര്യം മാത്രമേ ഞാൻ ചെയ്തിട്ടുള്ളു.

ബാക്കിയൊക്കെ ഉണ്ണി മുകുന്ദന്റെ മിടുക്ക് കൊണ്ട് കയറി വന്നതാണ്. അല്ലാതെ ആ തള്ള് കൊണ്ടൊന്നും ആരും കയറി വരില്ല. പറയുമ്പോള്‍ ഞാൻ ഒരു തള്ള് തന്നല്ലോ എന്ന് അദ്ദേഹം നന്ദിപൂർവ്വം സ്‌മരിക്കുന്നതില്‍ ഒരു സന്തോഷമുണ്ടെന്നും ടിജി രവി പറയുന്നു.

Latest Stories

'കോഹ്‌ലിയും രോഹിതും മാത്രമല്ല കെ എൽ രാഹുലും ടീമിൽ വേണം'; ഇന്ത്യൻ ടീമിന് തന്ത്രം ഉപദേശിച്ച് ഇർഫാൻ പത്താൻ

തോൽവികളെ പുഞ്ചിരികൊണ്ട് സ്വീകരിച്ച ഇതിഹാസം; കെയ്ന്‍ വില്യംസണ്‍ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു

ഇന്നസെന്റിന് അന്ത്യോപചാരം അർപ്പിക്കാൻ എത്തിയതുമായി ബന്ധപ്പെട്ട പരാമർശം; മേജര്‍ രവിക്കെതിരെ അന്വേഷണം വേണമെന്ന് പിണറായി വിജയന്‍; ആഭ്യന്തര മന്ത്രിക്ക് പരാതി നല്‍കി

പകര്‍ച്ചവ്യാധികളുടെ വലയത്തില്‍ കേരളം

'കോംപ്രമൈസ്ഡ് പ്രധാനമന്ത്രിക്ക് ഭാരതമാതാവിന്റെ മക്കളെ സംരക്ഷിക്കാൻ കഴിയില്ല'; പ്രധാനമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി

'സമ്മാനങ്ങൾ നൽകും, സ്വകാര്യ ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തും'; പതിനാറുകാരിയെ പീഡിപ്പിച്ച സ്നേഹ മെർലിൻ സ്ഥിരം പോക്സോ കേസ് പ്രതി, ലക്ഷ്യമിട്ടിരുന്നത് പ്രായപൂർത്തിയാകാത്ത കുട്ടികളെ

'വർഗീയ പരാമർശം നടത്തിയെന്ന് പരാതി, മമത ബാനർജിക്കെതിരെ കേസ്'; പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു

മീനാക്ഷി നടരാജൻ കേസ്: തിരഞ്ഞെടുപ്പും നീതിന്യായവും തമ്മിലുള്ള അതിർത്തി രേഖ വരച്ച് സുപ്രീം കോടതി

പിഎം ശ്രീ പദ്ധതിക്ക് എൽഡിഎഫ് സർക്കാർ കേന്ദ്ര ഫണ്ട് വാങ്ങിയിട്ടില്ല; വാങ്ങിയത് എസ്എസ്കെ വിഹിതം, രേഖകൾ പുറത്ത്

'യൂറോപ്പിന്റെ ആയുധങ്ങൾ ഇന്ത്യക്കെതിരെ ഉപയോഗിക്കുന്നു'; റഷ്യയിൽ നിന്നും ക്രൂഡ് ഓയിൽ വാങ്ങിയതിനെ ന്യായീകരിച്ച് വിദേശകാര്യമന്ത്രി