എനിക്ക് ആര് ചെലവിനു തരും? ഇതുപോലുള്ള വേഷങ്ങൾ വന്നാൽ ഇനിയും ചെയ്യും; ഞാൻ സുധിച്ചേട്ടന്റെ ഓർമയിൽ ജീവിക്കുകയാണ് : രേണു സുധി

നടനും കോമഡി താരവുമായ കൊല്ലം സുധിയുടെ മരണത്തിന് പിന്നാലെ നിരന്തരം സോഷ്യൽ മീഡിയയിൽ സൈബർ ആക്രമണം നേരിടുന്ന ഒരു വ്യക്തിയാണ് ഭാര്യ രേണു. സുധിയുടെ മരണശേഷം രേണുവിന് നേരെ ഉയരുന്ന സൈബർ ആക്രമണങ്ങൾ പലപ്പോഴും പരിധി വിടാറുണ്ട്.

കഴിഞ്ഞ ദിവസം ദാസേട്ടൻ കോഴിക്കോട് എന്നയാളിനൊപ്പമുള്ള ഗ്ലാമർ റീൽസ് രേണു സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. ഈ വീഡിയോയ്ക്ക് എതിരെ നിരവധി പേരാണ് വിമർശനങ്ങളുമായി എത്തിയത്. ഇതിനുള്ള മറുപടിയുമായി എത്തിയിരിക്കുകയാണ് രേണു സുധി. ഈ വീഡിയോ റീൽ തനിക്ക് ഒരു മോശമായി തോന്നിയിട്ടില്ലെന്നും ഇതുപോലുള്ള വേഷങ്ങൾ വന്നാൽ ഇനിയും ചെയ്യുമെന്നും രേണു പറയുന്നു.

സുധിച്ചേട്ടന്റെ ആത്മാവ് ഇപ്പോൾ സന്തോഷിക്കുന്നുണ്ടാകുമെന്നും അഭിനയത്തിൽ സജീവമാകാനാണ് തീരുമാനമെന്നും രേണു പറഞ്ഞു. ഇനിയും മുമ്പോട്ട് ഇത്തരം വേഷങ്ങൾ വന്നാൽ ചെയ്യും. എനിക്കും ആഹാരം കഴിക്കണം. എനിക്ക് ആര് ചെലവിനു തരും? അഭിനയം എന്റെ ജോലിയാണ് എന്നും രേണു പറഞ്ഞു.

‘ഞാൻ വേറൊരുത്തനെയും കെട്ടാൻ പോയിട്ടില്ല. സുധിച്ചേട്ടന്റെ ഓർമയിൽ ജീവിക്കുകയാണ്. നിങ്ങൾ പറഞ്ഞാല്‍ അതൊന്നും എന്നെ ബാധിക്കില്ല. വേറൊരാളെ വിവാഹം ചെയ്യാൻ പറയുന്നവരോട്, എനിക്ക് സൗകര്യം ഇല്ല വിവാഹം കഴിക്കാൻ. ഇനിയും നിങ്ങള്‍ വിമർശിക്കുന്ന ഇതുപോലുള്ള ‘പ്രഹസനം’ കാണിക്കും. ആവശ്യമുള്ളവർ കണ്ടാൽ മതി എന്നും രേണു പറയുന്നു.

ചാന്തുപൊട്ട് എന്ന സിനിമയിലെ ചാന്തുകുടഞ്ഞൊരു സൂര്യൻ മാനത്ത് എന്ന ഗാനമാണ് ഇരുവരും ചേർന്ന് റീക്രിയേറ്റ് ചെയ്തത്. ഇരുവരും അൽപം അടുത്ത് അഭിനയിച്ചതാണ് പലരും എടുത്തുപറഞ്ഞത്.

‘സുധിയെ ഓര്‍ത്ത് ജീവിച്ചോളാമെന്ന് പറഞ്ഞവളാണോ ഈ കാട്ടിക്കൂട്ടുന്നത്, നാണമുണ്ടോ ഇങ്ങനെ ചെയ്യാന്‍’ എന്നൊക്കെയാണ് പലരും കമന്റ് ചെയ്യുന്നത്. എന്നാൽ രേണുവിനെ പിന്തുണച്ചു കൊണ്ടുള്ള കമന്റുകളും എത്തുന്നുണ്ട്.

Latest Stories

അൽഫോൻസോ ഡേവീസും പ്രതീക്ഷയുടെ കളിക്കളങ്ങളും; അഭയാർത്ഥി ക്യാമ്പിൽ നിന്ന് ലോക ഫുട്ബോളിന്റെ നെറുകയിലേക്ക്

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; 9 ജില്ലകളിൽ യെല്ലോ അലർട്ട്, കോഴിക്കോട് ഓറഞ്ച് അലർട്ട് തുടരുന്നു

'യുഡിഎഫ്‌ സര്‍ക്കാർ ബിജെപിയുടെ പാതയിൽ, ഇ പി ജയരാജനെതിരെ കേസ് എടുക്കാനുള്ള നീക്കം രാഷ്‌ട്രീയ പ്രേരിതം'; വിമർശിച്ച് എം വി ഗോവിന്ദൻ

എംഎസ്‌സി എൽസ അപകടം; കപ്പലിലെ അപകടകരമായ വസ്തുക്കൾ നീക്കാത്തതിനെ വിമർശിച്ച് ഹൈക്കോടതി

സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6 മുതൽ 12 വരെ മിതമായ നിയന്ത്രണമെന്ന് കെഎസ്ഇബി

'പിഎം ശ്രീ പദ്ധതി കഴിഞ്ഞ ഗവണ്‍മെന്റ് ആരോരുമറിയാതെ ഒപ്പിട്ടതാണ്, ആദ്യം ഉപസമിതി വിഷയം പഠിക്കട്ടെ'; രമേശ് ചെന്നിത്തല

'വീട്ടിൽ പോവണ്ടേ ചേട്ടാ... കണ്ടക്ടറോട് കൈകൂപ്പി വിദ്യാർത്ഥി, നടക്കില്ലെന്ന് പ്രൈവറ്റ് ബസ് കണ്ടക്ടർ'; സംഭവം വടക്കാഞ്ചേരിയില്‍, പരാതി നൽകി എസ്എഫ്ഐ

'നമ്മളാണ് ഇൻസ്റ്റഗ്രാമിലെ ഫേമസ് കപ്പിൾ' എന്ന് മോദിയോട് മെലോണി; വീണ്ടും ട്രെന്റായി 'മെലോഡി'

'എല്ലാ വശങ്ങളും പരിശോധിച്ച ശേഷം തുടര്‍ നടപടി, പിഎം ശ്രീയില്‍ ഒപ്പിട്ട് ഈ പ്രതിസന്ധി ഉണ്ടാക്കിയത് കഴിഞ്ഞ ഗവണ്‍മെന്റ്'; എന്‍ ഷംസുദ്ദീന്‍

ഇൻഡിഗോ വിമാനത്തിലെ പ്രതിഷേധം: ഇ.പി. ജയരാജനെതിരെ എസ്‌ഐടി അന്വേഷണം