ഫ്‌ളവേഴ്‌സ് ടിവിയെ ജനം കൈവിട്ടു; ടിആര്‍പിയില്‍ ഏറ്റവും പിന്നിലേക്ക് കൂപ്പുകുത്തി; കുതിച്ച് കയറി സീയും മഴവില്ലും; കൊച്ചു ടിവിക്കും പുറകില്‍ അമൃത; റേറ്റിംഗ് പട്ടിക പുറത്ത്

മലയാളം ചാനലുകളുടെ കിടമത്സരത്തില്‍ ഏറ്റവും പിന്നിലേക്ക് വീണ് ഇന്‍സൈറ്റ് മീഡിയ സിറ്റിയുടെ ഉടമസ്ഥതയിലുള്ള ഫ്‌ളവേഴ്‌സ് ടിവി. ബാര്‍ക്ക് ടെലിവിഷന്‍ (ടിആര്‍പി) റേറ്റിംഗ് അനുസരിച്ച് ചാനല്‍ അതിന്റെ ഏറ്റവും മോശം കാലത്തിലൂടെയാണ് കടന്നുപൊയ്‌കൊണ്ടിരിക്കുന്നത്. 18 ആഴ്ചയിലെ റേറ്റിംഗ് പുറത്തുവന്നപ്പോള്‍ ഏഷ്യാനെറ്റ് മൂവിസിന്റെയും സൂര്യ ടിവിയുടെയും പിന്നില്‍ ആറാം സ്ഥാനത്താണ് ഫ്‌ളവേഴ്‌സ് ടിവി.

നേരത്തെ രണ്ടും മൂന്നും സ്ഥാനങ്ങള്‍ കൃത്യമായി ഉറപ്പിച്ചിരുന്ന ചാനലിനാണ് ഈ ഗതികേട് ഉണ്ടായിരിക്കുന്നത്. മികച്ച പ്രോഗ്രാമുകള്‍ ഇല്ലാത്തതും സിനിമകള്‍ പ്രദര്‍ശിപ്പിക്കാത്തതുമാണ് ചാനലിനെ ജനം കൈവിടാന്‍ കാരണം. സീ കേരളം മികച്ച പരിപാടികളുമായി കളം പിടിച്ചതും ഫ്‌ളവേഴ്‌സിന്റെ വീഴ്ച്ചയ്ക്ക് കാരണമായിട്ടുണ്ട്.

പതിവ് പോലെ ടിആര്‍പി റേറ്റിങ്ങില്‍ ഒന്നാം സ്ഥാനത്തുള്ളത് ഏഷ്യാനെറ്റാണ്. സീരിയലുകളുടെയും ബിഗ് ബോസിന്റെയും മികച്ച പ്രകടനത്തോടെ 806 പോയിന്റുമായാണ് ഏഷ്യാനെറ്റ് ഒന്നാം സ്ഥാനം ഉറപ്പിച്ചിരിക്കുന്നത്. 210 പോയിന്റുമായി സീ കേരളമാണ് രണ്ടാമത്. 200 പോയിന്റുമായി മഴവില്‍ മനോരമ മൂന്നാം സ്ഥാനത്തുണ്ട്.

ടിആര്‍പിയില്‍ എപ്പോഴും മികച്ച റേറ്റിങ്ങ് സമ്മാനിക്കുന്ന സിനിമകള്‍ സംപ്രേക്ഷണം ചെയ്ത് ഏഷ്യാനെറ്റ് മൂവി നാലാം സ്ഥാനത്ത് എത്തിയിട്ടുണ്ട്. 177 പോയിന്റാണ് ചാനല്‍ സ്വന്തമാക്കിയിരിക്കുന്നത്. 175 പോയിന്റുമായി സൂര്യാ ടിവിയാണ് അഞ്ചാം സ്ഥാനത്ത്. വന്‍ തിരിച്ചടി നേരിട്ട് കേവലം 172 പോയിന്റുകള്‍ മാത്രം നേടാനായ ഫ്‌ളവേഴ്‌സ് ടിവിയാണ് ആറാമത്.

കൈരളി-114, സൂര്യ മൂവി-99, ഏഷ്യാനെറ്റ് പ്ലസ്-86, കൊച്ചു ടിവി-67, കൈരളിവി-60, അമൃത ടിവി-40 എന്നിങ്ങനെയാണ് ടിആര്‍പിയിലെ പോയിന്റ് നില.

Latest Stories

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 320 രൂപ കൂടി

89 സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തും, ബേപ്പൂരിൽ ജയിക്കും; പിണറായി പരാജയപ്പെട്ടാലും ഞെട്ടണ്ട: സർവേ റിപ്പോർട്ടുമായി പി. വി. അൻവർ

ലോഡ് ഷെഡിങ്ങിനെതിരായ ജനങ്ങളുടെ പ്രതിഷേധം; രാത്രി സമയത്ത് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി കെഎസ്ഇബി ഉദ്യോഗസ്ഥർ

രഞ്ജിത്തിനെതിരെയായ ലൈംഗീക അതിക്രമ കേസ്: തെളിവുണ്ടെന്ന് എസ്‌ഐടി

വിരാട് കോഹ്ലിയാണ് തന്ത്രങ്ങൾ പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ വിക്കറ്റുകളും ലഭിക്കുന്നുണ്ട്: ഭുവനേശ്വർ കുമാർ

11 മണിക്കുള്ളിൽ ഡിജെ പാർട്ടികൾ അവസാനിപ്പിക്കാൻ നിർദേശം; കൊച്ചി സെന്‍ട്രല്‍ സബ് ഡിവിഷന്‍ പരിധിയില്‍ നിയന്ത്രണം

ഭുവിയെ ടീമിൽ എടുക്കാത്തത് അവന്റെ നഷ്ടമല്ല ഇന്ത്യയുടെ നഷ്ടമാണ്; തുറന്നടിച്ച് കെ ശ്രീകാന്ത്

എസ്എസ്എല്‍സി പരീക്ഷ ഫലപ്രഖ്യാപനം മെയ് 15ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22ന്

പവര്‍കട്ടുള്ള കേരളം, സംസ്ഥാനത്ത് രാത്രി 6നും 12നും ഇടയില്‍ ദിവസം അരമണിക്കൂര്‍ വൈദ്യുതി നിയന്ത്രണം; 'ലോഡ് ഷെഡിങ്' എന്ന വാക്ക് ഒഴിവാക്കി 'പീക്ക് ലോഡ് മാനേജ്‌മെന്റ്' എന്ന് വിളിക്കും

യുദ്ധത്തിന്റെ നടുവിൽ കുടുങ്ങിയവർ - ഗൾഫിലെ കുടിയേറ്റ തൊഴിലാളികളുടെ നിശ്ശബ്ദ പോരാട്ടം