'ആ നായയാണോ ഞാനാണോ നായകന്‍' നീലുവിനോട് തര്‍ക്കിച്ച് ബാലു, ഉപ്പും മുളകും ടീമിന്റെ സിനിമ വരുന്നു

മിനി സ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട ടെലിവിഷന്‍ പരമ്പര ഉപ്പും മുളകിലൂടെ ജനപ്രിയരായ താരങ്ങളാണ് ബിജു സോപാനവും നടി നിഷ സാരംഗും ഉപ്പും മുളകിലെ ബാലുവും നീലുവുമായി എത്തുന്ന ഇവര്‍ ഒരുമിച്ചു അഭിനയിച്ച ഒരു സിനിമ വരികയാണ്. ലെയ്ക്ക എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രത്തില്‍ ഇവര്‍ക്കൊപ്പം ഒരു നായയും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ആ നായയാണോ അതോ താനാണോ ഈ ചിത്രത്തിന്റെ പ്രധാന കഥാപാത്രമെന്നു നിഷയോടു തര്‍ക്കിക്കുന്ന ബിജൂ സോപാനം ഈ വീഡിയോയിലൂടെയും പ്രേക്ഷകരെ ഏറെ രസിപ്പിക്കുന്നു.

ഉപ്പും മുളകിലെയും ഭാര്യാഭര്‍ത്താക്കന്മാരായി തിളങ്ങുന്ന ഇരുവരും ഇതേ കഥാപാത്രങ്ങളായാണ് ഈ സിനിമയിലുമെത്തുന്നത്. ചിത്രത്തിന്റെ ടൈറ്റില്‍ ടീസര്‍ പുറത്തുവിടുന്നതിന്റെ ഭാഗമായിട്ടാണ് ഇരുവരും ഇപ്പോള്‍ ലൈവ് വീഡിയോയുമായി വന്നത്.

വി.പി.എസ് ആന്റ് സണ്‍സ് മീഡിയായുടെ ബാനറില്‍ ഡോ. ഷംനാദ്, ഡോ. രഞ്ജിത്ത് മണി എന്നിവര്‍ ചേര്‍ന്നാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. അടുത്ത മാസം റിലീസ് ചെയ്യുന്ന ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് അഷാദ് ശിവരാമനാണ്. പി മുരളീധരന്‍, ശ്യാം കൃഷ്ണ എന്നിവര്‍ ചേര്‍ന്ന് രചിച്ചിരിക്കുന്ന ഈ ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് പി സുകുമാറാണ്. വിപിന്‍ മണ്ണൂര്‍ എഡിറ്റിംഗ് നിര്‍വഹിച്ച ഈ സിനിമയ്ക്കു വേണ്ടി ഗാനങ്ങള്‍ ഒരുക്കിയത് സതീഷ് രാമചന്ദ്രനും ജമിനി ഉണ്ണിക്കൃഷ്ണനുമാണ്. ഇതിനു പശ്ചാത്തല സംഗീതമൊരുക്കിയത് ജമിനി ഉണ്ണികൃഷ്ണനാണ്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ