ആത്മഹത്യയ്ക്ക് 15 മിനിറ്റ് മുമ്പ് വരെ വീഡിയോ കോള്‍, ടിന്‍ഡറില്‍ തുനിഷയ്ക്ക് മറ്റൊരു കാമുകന്‍; വെളിപ്പെടുത്തി ഷീസാന്‍ ഖാന്‍

സീരിയല്‍ താരം തുനിഷ ശര്‍മ്മയുടെ മരണത്തില്‍ പുതിയ വെളിപ്പെടുത്തല്‍. മരിക്കുന്നതിന് മുമ്പ് തുനിഷ ടിന്‍ഡറില്‍ പരിചയപ്പെട്ട വ്യക്തിയെ ഡേറ്റ് ചെയ്തിരുന്നു എന്നാണ് മുന്‍ കാമുകനും നടനുമായ ഷീസാന്‍ ഖാന്‍ പറയുന്നത്.

മരണത്തിന് മുന്‍പ് ഇയാളുമായി തുനിഷ സംസാരിച്ചിരുന്നതായും ഷീസാന്‍ വ്യക്തമാക്കി. മഹാരാഷ്ട്രയിലെ പാല്‍ഘര്‍ ജില്ലാ കോടതി ഷീസാന്റെ ജാമ്യ ഹര്‍ജി പരിശോധിക്കുന്നതിനിടെയാണ് വെളിപ്പെടുത്തല്‍. ഡിസംബര്‍ 24ന് ആയിരുന്നു തുനിഷ സീരിയലിന്റെ സെറ്റില്‍ വച്ച് ആത്മഹത്യ ചെയ്തത്.

മരിക്കുന്നതിന്റെ 15 മിനിറ്റ് മുമ്പ് വരെ തുനിഷ, അലി എന്ന് പേരുള്ള ടിന്‍ഡറിലെ പരിചയക്കാരനുമായി വീഡിയോ കോളില്‍ സംസാരിച്ചിരുന്നു. ഷീസാന്റെ അഭിഭാഷകന്‍ ഷൈലേന്ദ്ര മിശ്ര മുഖേനെയാണ് നടന്‍ വെളിപ്പെടുത്തല്‍ നടത്തിയത്.

തുനിഷയെ ഉര്‍ദ്ദു സംസാരിക്കാന്‍ നിര്‍ബന്ധിച്ചുവെന്ന ആരോപണങ്ങള്‍ക്കും ഷീസാന്‍ മറുപടി നല്‍കി. തനിക്കും തന്റെ സഹോദരിക്കും ഭാഷ വ്യക്തമായി അറിയില്ല എന്നതായിരുന്നു നടന്റെ മറുപടി. നടിയുമായുള്ള പ്രണയം അവസാനിപ്പിച്ചതിന് പിന്നില്‍ മതവും പ്രായവുമാണെന്ന് ഷീസാന്‍ ഖാന്‍ വ്യക്തമാക്കിയിരുന്നു.

വ്യത്യസ്ത മതവിഭാഗത്തില്‍ പെട്ടവരാണ് തുനിഷയും ഷീസാനും. ഇരുപതുകാരിയായിരുന്ന തുനിഷയേക്കാള്‍ എട്ട് വയസ്സ് പ്രായക്കൂടുതലുണ്ട് ഷീസാന്. നടന്റെ അപേക്ഷ കോടതി ജനുവരി 11-ന് പരിഗണിക്കും.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ