ഡിലീറ്റഡ് സെക്‌സ് സീനിന് 4 കോടിക്ക് മുകളില്‍ രൂപ; 'ദി വൈറ്റ് ലോട്ടസി'ന് പിന്നാലെ അഡല്‍റ്റ് സൈറ്റ്

മൈക്ക് വൈറ്റിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ‘ദി വൈറ്റ് ലോട്ടസ്’ സീരിസിലെ ഡിലീറ്റഡ് സെക്‌സ് സീനിന് 4 കോടിക്ക് മുകളില്‍ രൂപ വാഗ്ദാനം ചെയ്തതായി റിപ്പോര്‍ട്ടുകള്‍. സെക്‌സ് സീനിനായി അമ്പതിനായിരം ഡോളര്‍ (ഏകദേശം 4.3 കോടി രൂപ) എച്ച്ബിഒ മാക്‌സിന് ഒരു അഡല്‍റ്റ് സൈറ്റ് വാഗ്ദാനം ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍.

മൈക്ക് വൈറ്റ് തന്നെയാണ് സീരിസില്‍ നിന്നും സെക്‌സ് സീനുകള്‍ ഡിലീറ്റ് ചെയ്ത വിവരം പുറത്തുവിട്ടത്. സാറ കാതറിന്‍ ഹൂക്കും നിക്കോളാസ് ഡുവര്‍നെയും അഭിനയിച്ച ഒരു സെക്‌സ് സീന്‍ സീരിസിന്റെ ഭാഗമായിരുന്നു. എന്നാല്‍ 90 മിനുറ്റ് ദൈര്‍ഘ്യമുള്ള സീരിസിന്റെ അവസാനത്തില്‍ നിന്നും അത് കട്ട് ചെയ്തു എന്നാണ് മൈക്ക് വൈറ്റ് ലോട്ടസിന്റെ പോസ്റ്റ് ഷോ പോഡ്കാസ്റ്റില്‍ പറഞ്ഞത്.

അതേസമയം, ഡിലീറ്റഡ് സീനിന്റെ അവകാശം വാങ്ങാനെത്തിയ കമ്പനിയുടെ വക്താവ് സാറ കാതറിന്‍ ഹൂക്കിനെയും നിക്കോളാസ് ഡുവര്‍നെയും വച്ച് ഒരു ക്വസ്റ്റന്‍-ആന്‍സര്‍ സെക്ഷന്‍ നടത്താനും ആരാധകര്‍ക്കായി സെക്‌സ് സീന്‍ പുനരാവിഷ്‌കരിക്കാനും തയാറാണെന്നും അറിയിച്ചിരുന്നു.

‘ദി വൈറ്റ് ലോട്ടസ്’ എന്ന സാങ്കല്‍പ്പിക ആഡംബര ആഗോള റിസോര്‍ട്ട് ഹോട്ടല്‍ ശൃംഖലയില്‍ ചെലവഴിച്ച അതിഥികളുടെയും ജീവനക്കാരുടെയും ചൂഷണത്തെ കുറിച്ചാണ് ഈ സീരിസ് പറയുന്നത്. 2021 ജൂലൈ 11ന് ആണ് സീരിസിന്റെ ആദ്യ സീസണ്‍ എത്തിയത്. സീരിസിന്റെ മൂന്നാമത്തെ സീസണ്‍ ഏപ്രില്‍ 6ന് ആണ് സ്ട്രീമിംഗ് ആരംഭിച്ചത്.

Latest Stories

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ

പരാതിയില്‍ കഴമ്പില്ലെന്ന് പൊലീസ് റിപ്പോര്‍ട്ട്; ലക്ഷ്മിപ്രിയയ്ക്കും എസ്‌ഐ രേഷ്മയ്ക്കുമെതിരെ പരാതിയുമായി കോടതിയെ സമീപിക്കുമെന്ന് അന്‍സിബ ഹസന്‍

'ജൂൺ 15 മുതൽ കെഎസ്ആർടിസി ഓർ‌ഡിനറി ബസുകളിൽ സ്ത്രീകൾക്കും ട്രാൻസ്ജെൻഡേഴ്സിനും സൗജന്യ യാത്ര, പ്രിയദർശിനി എന്ന പേരിൽ പദ്ധതി'; മുഖ്യമന്ത്രി