അഞ്ചു തലമുറകള്‍ ഒറ്റ ഫോട്ടോയില്‍; പൗരത്വം തെളിയിക്കാനാണോ എന്ന് ആരാധകര്‍

തട്ടീം മുട്ടീം എന്ന ജനപ്രിയ പരമ്പരയിലെ കഥാപാത്രമാണ് അര്‍ജുനന്‍. നടന്റെ യഥാര്‍ത്ഥ പേര് ജയകുമാര്‍ പരമേശ്വരന്‍ എന്നാണെങ്കിലും അര്‍ജുനന്‍ എന്നു പറഞ്ഞാലെ മലയാളി ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് മനസ്സിലാകുകയുള്ളു.

ഫെയ്സ്ബുക്കിലും മറ്റു സോഷ്യല്‍ മീഡിയകളിലും സജീവമായ താരം കഴിഞ്ഞദിവസം ഫെയ്സ്ബുക്കില്‍ പങ്കുവെച്ച ചിത്രമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. തന്റെ അച്ഛന്‍ അപ്പൂപ്പന്‍ മകന്‍ കൊച്ചുമകന്‍ എന്നിവര്‍ ഒന്നിച്ചുള്ള ഫോട്ടോയാണ് താരം പങ്കുവെച്ചിരിക്കുന്നത്. “”ഇവന്റെ മകനാണ് അവന്‍.. അവന്റെ മകനാണ് ഇവന്‍.. എന്റെ അഞ്ചു തലമുറകള്‍”” എന്ന ക്യാപ്ഷനോടെയാണ് താരം ചിത്രം പങ്കുവെച്ചിരിക്കുന്നത്.

താരത്തിന്റെ പോസ്റ്റിനു താഴെ രസകരമായ കമന്റുകള്‍ കൊണ്ട് കമന്റ്ബോക്സ് നിറച്ചിരിക്കുകയാണ് ആരാധകര്‍. “ആഹാ അപ്പോള്‍ പൗരത്വം തെളിയിക്കാന്‍ രേഖയുണ്ടല്ലോ” എന്നും, “അച്ഛനും അപ്പൂപ്പനും മകനുമൊന്നും മീശയില്ലല്ലേ” എന്നുമുള്ള കമന്റുകളും ആരാധകര്‍ താരത്തോട് തമാശരൂപേണ ചോദിക്കുന്നുണ്ട്.

Latest Stories

ഹൈക്കമാന്‍ഡ് കൈവിട്ടു; കെ സുധാകരന്റെ കെപിസിസി പ്രസിഡന്റ് സ്ഥാനം തുലാസില്‍; തല്‍ക്കാലം എംഎം ഹസന്‍ തന്നെ പാര്‍ട്ടിയെ നിയന്ത്രിക്കും

IPL 2024: ആ ടീം വെൻ്റിലേറ്ററിൽ നിന്ന് രക്ഷപെട്ടെന്നെ ഉള്ളു, ഇപ്പോഴും ഐസിയുവിലാണ്; പ്രമുഖ ടീമിനെക്കുറിച്ച് അജയ് ജഡേജ

ഹൈലക്സിന്റെ ഫ്യൂസൂരാന്‍ ഇസൂസുവിന്റെ കൊമ്പന്‍!

എസ്എന്‍സി ലാവ്‌ലിന്‍ കേസ് വീണ്ടും ലിസ്റ്റ് ചെയ്ത് സുപ്രീംകോടതി; ബുധനാഴ്ച അന്തിമവാദം

ജൂണ്‍ മൂന്നിന് സംസ്ഥാനത്തെ സ്‌കൂളുകള്‍ തുറക്കും; എല്ലാ കെട്ടിടങ്ങള്‍ക്കും ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ഉറപ്പാക്കണം; ലഹരി തടയണം; നിര്‍ദേശങ്ങളുമായി മുഖ്യമന്ത്രി

IPL 2024: അവനെയൊക്ക വിമര്‍ശിക്കുന്നവന്‍റെ തലയ്ക്കാണ് കുഴപ്പം; വാളെടുത്ത് വസീം വക്രം

ആടുജീവിതം ഒമാനില്‍ ഷൂട്ട് ചെയ്യാനോ റിലീസ് ചെയ്യാനോ അനുവദിച്ചില്ല, പിന്നില്‍ മലയാളികള്‍: ബ്ലെസി

ലോകകപ്പിന് ശേഷം എല്ലാ കളിയിൽ പൂജ്യത്തിന് പുറത്തായാലും കുഴപ്പമില്ല, പക്ഷെ മെഗാ ടൂർണമെന്റിൽ മിന്നിച്ചേക്കണേ മോനെ; സൂപ്പർ താരത്തോട് സെവാഗ് പറയുന്നത് ഇങ്ങനെ

വശങ്ങള്‍ ഉരഞ്ഞ് പെയിന്റ് പോയി; യാത്രക്കിടെ ഡോര്‍ തനിയെ തുറക്കുന്നു; യാത്ര തുടര്‍ന്നത് വള്ളി ഉപയോഗിച്ച് കെട്ടിവെച്ച്; മുഖ്യമന്ത്രി സഞ്ചരിച്ച നവകേരള ബസ് ബെംഗളൂരുവില്‍

ഉത്തേജക മരുന്ന് പരിശോധനയ്ക്ക് യൂറിൻ സാമ്പിൾ നൽകിയില്ല; ഗുസ്തി താരം ബജ്‌റംഗ് പൂനിയക്ക് സസ്‌പെൻഷൻ