സുരഭി ലക്ഷ്മി മോഹന്‍ലാലിന്റെ മകളായും അഭിനയിച്ചിട്ടുണ്ട്, പക്ഷെ അത് മോഹന്‍ലാല്‍ പോലും അറിഞ്ഞിട്ടില്ല

കോമഡി കഥാപാത്രങ്ങളിലൂടെ അറിയപ്പെട്ടിരുന്ന സുരഭി ലക്ഷ്മിക്ക് ദേശീയ പുരസ്‌ക്കാരം ലഭിച്ചതോടെയാണ് അവര്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്നത്. ജാഡയില്ലാതെ എല്ലാവരോടും ഒരേപോലെ പെരുമാറുന്ന സുരഭി കഴിഞ്ഞ ദിവസം അമൃതാ ടിവിയിലെ ലാല്‍സലാം എന്ന പരിപാടിയില്‍ ഒരു കാര്യം പറഞ്ഞു. “ഞാന്‍ മോഹന്‍ലാലിന്റെ മകളായി അഭിനയിച്ചിട്ടുണ്ട്.” ഇക്കാര്യം പറഞ്ഞപ്പോള്‍, “അയ്യോ” എന്നതായിരുന്നു മോഹന്‍ലാലിന്റെ പ്രതികരണം.

രാജീവ് നാഥ് സംവിധാനം ചെയ്ത പകല്‍നക്ഷത്രങ്ങള്‍ എന്ന സിനിമയിലാണ് സുരഭി മോഹന്‍ലാലിന്റെ മകളായി അഭിനയിച്ചിട്ടുള്ളത്. 2008ല്‍ പുറത്തിറങ്ങിയ സിനിമയാണിത്. ഈ സിനിമയില്‍ അനൂപ് മേനോന്റെയും സുരഭിയുടെയും അച്ഛന്റെ കഥാപാത്രമായിട്ടാണ് മോഹന്‍ലാല്‍ എത്തുന്നത്. എന്നാല്‍, ലാലേട്ടനുമായി സുരഭിക്ക് കോംപിനേഷന്‍ സീനുകളൊന്നും ഇല്ലായിരുന്നു. ഏതാണ്ട് ഒരു സീനിമല്‍ മാത്രമായിരുന്നു സുരഭി പ്രത്യക്ഷപ്പെട്ടത്.

കറുത്തമുത്ത് സീരിയലിലൂടെ ശ്രദ്ധിക്കപ്പെട്ട ബാലതാരം അക്ഷര, പ്രിയദര്‍ശന്‍ ചിത്രം ഒപ്പത്തില്‍ മോഹന്‍ലാലിനൊപ്പം അഭിനയിച്ച മീനാക്ഷി എന്നിവര്‍ക്കൊപ്പമാണ് സുരഭി ലാല്‍സലാമില്‍ അതിഥിയായി എത്തിയത്. സുരഭിയ്ക്ക് ദേശീയ പുരസ്‌ക്കാരം ലഭിച്ച വേദിയില്‍ പങ്കാളിയാകാന്‍ സാധിച്ചത് തന്റെ ഭാഗ്യമാണെന്ന് പറഞ്ഞപ്പോഴാണ് മകളായി അഭിനയിച്ചിട്ടുണ്ടെന്ന കാര്യം സുരഭി മോഹന്‍ലാലിനോട് പറയുന്നത്. പിന്നീട് ദേശീയ പുരസ്‌ക്കാരം ലഭിച്ച സിനിമയുടെ വിശേഷങ്ങള്‍ അവര്‍ പങ്കുവെച്ചു.

https://www.facebook.com/Qaaramallus/videos/376444159473610/

Latest Stories

സിംഹക്കഥയുമായി സുരാജും കുഞ്ചാക്കോ ബോബനും; 'ഗ്ർർർ' തിയേറ്ററുകളിലേക്ക്

ഒരു മകളുടെ അച്ഛനോടുള്ള ഗാഢമായ സ്‌നേഹത്തെപ്പോലും പരിഹാസത്തോടെ കാണുന്നുവെന്നത് വിഷമമുണ്ടാക്കി; വൈകാരിക കുറിപ്പുമായി മനോജ് കെ ജയൻ

ഞാൻ അഭിനയിച്ച ആ ചിത്രം മോഹൻലാൽ സിനിമയുടെ റീമേക്കാണെന്ന് തിരിച്ചറിഞ്ഞത് ഈയടുത്ത്..: സുന്ദർ സി

ക്ലാസ് ഈസ് പെർമനന്റ്; പഞ്ചാബിനെ എറിഞ്ഞുവീഴ്ത്തി രവീന്ദ്ര ജഡേജ

അത് അവർ തന്നെ കൈകാര്യം ചെയ്യും; ഇളയരാജയുടെ പരാതിയിൽ പ്രതികരണമറിയിച്ച് രജനികാന്ത്

ദാസേട്ടന്റെ മകനായിട്ട് ഇത്ര കഴിവുകളേയൊളളൂ എന്ന തരത്തില്‍ താരതമ്യം കേട്ടിട്ടുണ്ട്: വിജയ് യേശുദാസ്

റയലിനേക്കാളും ജിറോയാനോയെക്കാളും നന്നായി കളിച്ചിട്ടും ഞങ്ങളെ അത് ബാധിച്ചു, അല്ലെങ്കിൽ കിരീടം ഞങ്ങൾ അടിക്കുമായിരുന്നു; സാവി പറയുന്നത് ഇങ്ങനെ

IPL 2024: മത്സരത്തിനിടെ ചെന്നൈ ആരാധകർക്ക് കിട്ടിയത് നിരാശ വാർത്ത, ടീമിന് വമ്പൻ പണി

പുലിമുട്ട് നിര്‍മ്മാണം പൂര്‍ത്തികരിച്ചു; വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍റണ്‍ അടുത്ത മാസം; കപ്പലുകള്‍ ഈ വര്‍ഷം തന്നെ അടുപ്പിക്കാന്‍ തിരക്കിട്ട നീക്കം

IPL 2024: അവന്‍ കാര്യങ്ങള്‍ ഇനിയും പഠിക്കാനിരിക്കുന്നതേയുള്ളു; ഗുജറാത്തിന്‍റെ പ്രശ്നം തുറന്നുകാട്ടി മില്ലര്‍