മാന്യത വേണം, കോമഡിയല്ല ഇതു നിങ്ങളുടെ ഗതികേട്,; ഫ്‌ളവേഴ്‌സ് ടിവിയിലെ സ്റ്റാര്‍ മാജിക്കിനെ പൊരിച്ച് സോഷ്യല്‍ മീഡിയ; ഹണി റോസിനെ പിന്തുണച്ച് നെറ്റിസണ്‍സ്

സിനിമ നടിമാരെ വ്യക്തിഹത്യ ചെയ്ത് ഫ്‌ളവേഴ്‌സ് ടിവിയില്‍ അവതരിപ്പിച്ച സ്റ്റാര്‍ മാജിക് പരിപാടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ. കഴിഞ്ഞ ദിവസമാണ് ചാനല്‍ നടിമാരെ ബോഡി ഷെയിമിങ്ങ് ലക്ഷ്യമിട്ട് പരിപാടി അവതരിപ്പിച്ചത്. തങ്കച്ചന്‍ വിതുര, അഖില്‍ എന്നിവര്‍ ചേര്‍ന്ന് നടത്തിയ സ്‌കിറ്റിനെതിരെയാണ് വിമര്‍ശനമുയര്‍ന്നത്. സ്‌കിറ്റിനിടയില്‍ ഉത്സവ സീസണ്‍ കഴിഞ്ഞാല്‍ പിന്നെ എങ്ങനെയാണ് ജീവിക്കുന്നത് എന്നാണ് അഖില്‍ തങ്കച്ചനോട് ചോദിക്കുന്നത്. ഇതിന് മറുപടിയായി ഉദ്ഘാടനം നടത്തിയാണ് ജീവിക്കുന്നതെന്ന് പറഞ്ഞ് തങ്കച്ചന്‍ വിതുര തിരിഞ്ഞ് നടക്കുകയാണ്. പിന്‍ഭാഗത്ത് എന്തോ ഉപയോഗിച്ച് ഫിറ്റ് ചെയ്ത് സൈസ് കൂട്ടി വെച്ചിരിക്കുന്നതും കാണും. ഇത് ശ്രദ്ധിക്കപ്പെടേണ്ട തരത്തിലാണ് തങ്കച്ചന്‍ നടക്കുന്നതും.

ഉദ്ഘാടനം ഉള്ളതുകൊണ്ട് കഴിഞ്ഞ് പോകുന്നു. ഇപ്പോള്‍ ഉദ്ഘാടനത്തിന്റെ കാലഘട്ടമാണല്ലോ. അതൊക്കെ ഉള്ളതുകൊണ്ട് അഡ്ജസ്റ്റ് ചെയ്ത് പോകുന്നു, എന്നാണ് തുടര്‍ന്ന് തങ്കച്ചന്‍ പറയുന്നത്. മലയാള സിനിമയിലെ നടിമാരെ ലക്ഷ്യമിട്ടാണ് ഇത്രമൊരു അശ്ലീല പരിപാടി നടത്തുന്നതെന്ന് സോഷ്യല്‍ മീഡിയ വിമര്‍ശിക്കുന്നു. ചാനലിനെതിരെയും രൂക്ഷപ്രതികരണമാണ് ഉണ്ടായിരിക്കുന്നത്. ലക്ഷകണക്കിന് പ്രേക്ഷകര്‍ കാണുന്ന ഒരു പരിപാടിയില്‍ തമാശ ആവാമെന്നും എന്നാല്‍ അത് മറ്റുള്ളവരെ അധിക്ഷേപിക്കലാകരുതെന്നും വിമര്‍ശനമുയര്‍ന്നു. നടി ഹണി റോസിനെ അധിക്ഷേപിക്കുന്ന രീതിയിലാണ് സ്‌കിറ്റ് ഒരുക്കിയിരിക്കുന്നതെന്ന് സോഷ്യല്‍മീഡിയയില്‍ ആരോപിക്കുന്നു. ഹണി റോസിന് പൂര്‍ണ പിന്തുണയും നെറ്റിസണ്‍സ് നല്‍കിയിട്ടുണ്ട്. കോമഡിയല്ല ഇതു നിങ്ങളുടെ ഗതികേടാണെന്നും വ്യക്തി അധിക്ഷേപം നടത്തുന്ന ചാനല്‍ മാപ്പുപറയണമെന്നും ഇവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Latest Stories

'അഗാധമായ ഞെട്ടലും വേദനയും ഉണ്ടാകുന്നു, മഹാരാഷ്ട്രയുടെ വികസനത്തിനും സമൃദ്ധിക്കും വേണ്ടി പ്രതിജ്ഞാബദ്ധനായിരുന്നു അജിത് പവാർ'; അനുശോചനം രേഖപ്പെടുത്തി പ്രതിരോധ മന്ത്രി രാജനാഥ് സിംഗ്

വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയെ പൊതുമധ്യത്തിൽ അപമാനിച്ചു; പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ നിയമസഭയിൽ അവകാശ ലംഘനത്തിന് നോട്ടീസ്

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ വിമാനപകടത്തിൽ അന്തരിച്ചു

ഞാൻ പറയുന്നത് കേട്ട് കളിച്ചാൽ നിനക്ക് കുറച്ച് നാൾ കൂടെ ടീമിൽ തുടരാം സഞ്ജു: അജിങ്ക്യ രഹാനെ

പതിനഞ്ചുകാരി തീകൊളുത്തി ജീവനൊടുക്കിയ സംഭവം, പെൺകുട്ടി നിരന്തരം പീഡനത്തിന് ഇരയായി; യുവാവ് അറസ്റ്റിൽ

സഞ്ജുവിന്റെ കാര്യത്തിൽ ആശങ്ക? പ്രതികരണവുമായി പരിശീലകൻ

'എന്താ സഞ്ജു ഇത്', മൂന്നാം ടി-20യിലൂടെ സഞ്ജു സാംസൺ സ്വന്തമാക്കിയത് നാണംകെട്ട റെക്കോർഡ്; നിരാശയോടെ ആരാധകർ

'പിള്ളേർ വേറെ ലെവൽ'; ഇന്ത്യയുടെ ബാറ്റിംഗ് പ്രകടനത്തെ വാനോളം പുകഴ്ത്തി ഹർഭജൻ സിങ്

'ഞങ്ങളും ഇന്ത്യയെ പോലെ കളിച്ചിരുന്നെങ്കിൽ ചാമ്പ്യൻസ് ട്രോഫി നേടിയേനെ': സൽമാൻ അലി ആഘ

ഈ തവണ ടി-20 ലോകകപ്പ് ഞങ്ങൾ നേടും, ആ ഒരു കാരണം ഞങ്ങൾക്ക് ഗുണമാണ്: സൽമാൻ അലി ആഘ