ഷിയാസ് കരീം വിവാഹിതനായി

നടനും മോഡലുമായ ഷിയാസ് കരീം വിവാഹിതനായി. സിനിമ-ടെലിവിഷന്‍ താരങ്ങളുടെയും കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സാനിധ്യത്തിലായിരുന്നു വിവാഹം. ദീര്‍ഘകാല സുഹൃത്തായ ദര്‍ഫയാണ് വധു. ഇരുവരുടെയും വിവാഹം തീരുമാനിച്ചെന്നും നവംബര്‍ 25ന് വിവാഹിതരാകുമെന്നും അടുത്തിടെയാണ് ഷിയാസ് വെളിപ്പെടുത്തിയത്.

വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോകളും പുറത്തുവന്നിട്ടുണ്ട്. ബിഗ് ബോസില്‍ നിന്ന് പുറത്തിറങ്ങിയ സമയത്ത് പെണ്ണു കാണാന്‍ പോയ പെണ്‍കുട്ടികളില്‍ ഒരാളായിരുന്നു ദര്‍ഫ എന്നും, അന്ന് ദര്‍ഫയ്ക്ക് പ്രായം കുറവാണെന്ന് തോന്നിയതിനാല്‍ ആലോചന വേണ്ടെന്ന് വയ്ക്കുകയായിരുന്നുവെന്നും ഷിയാസ് പറഞ്ഞിരുന്നു.

View this post on Instagram

A post shared by pwoliyan (@pwoliyan_)

ഇരുവരും തമ്മില്‍ 12 വയസ് പ്രയാവ്യത്യാസമുണ്ട്. അതേസമയം, ബിഗ് ബോസിന് ശേഷം സ്റ്റാര്‍ മാജിക് അടക്കം നിരവധി പരിപാടികളില്‍ ഷിയാസ് പങ്കെടുത്തിരുന്നു. ഇടയ്ക്ക് ഷിയാസ് വിവാഹിതനാവാന്‍ ഒരുങ്ങുകയും വിവാഹനിശ്ചയം നടത്തുകയും ചെയ്തിരുന്നു. എന്നാല്‍ ലൈംഗികപീഡനക്കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടതോടെ ഈ ബന്ധം അവസാനിച്ചിരുന്നു.

ഷിയാസിനെതിരെ യുവതി പീഡനപരാതി നല്‍കിയ ശേഷമായിരുന്നു തന്റെ വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങള്‍ നടന്‍ പുറത്തുവിട്ടത്. തനിക്കെതിരെ കേസ് വന്നിട്ടും തന്നെ വിശ്വസിച്ച് കൂടെ വധു കൂടെ നിന്നുവെന്നും ഷിയാസ് പറഞ്ഞിരുന്നു. എന്നാല്‍ പിന്നീട് ഈ വിവാഹം മുടങ്ങുകയായിരുന്നു.

Latest Stories

'കുറ്റം ചെയ്തവർ മാത്രമേ ഇപ്പോൾ ശിക്ഷിക്കപ്പെട്ടിട്ടുള്ളൂ, ആസൂത്രണം ചെയ്തവർ പുറത്ത് പകൽവെളിച്ചത്തിലുണ്ട് എന്നത് ഭയപ്പെടുത്തുന്ന യാഥാർഥ്യമാണ്'; നടിയെ ആക്രമിച്ച കേസിൽ മഞ്ജു വാര്യർ

'വിധിയിൽ അത്ഭുതമില്ല, കോടതിയിലുണ്ടായിരുന്ന വിശ്വാസം നേരത്തെ തന്നെ നഷ്ടപ്പെട്ടിരുന്നു'; നടിയെ ആക്രമിച്ച കേസിൽ അതിജീവിത

'ജനങ്ങൾ ബിജെപിയിൽ അസംതൃപ്തർ, ജനങ്ങൾക്ക് മന്ത്രിമാരിലും മന്ത്രിസഭയിലും വിശ്വാസം നഷ്ടപ്പെട്ടു'; കോൺഗ്രസ്‌ ഭരണഘടനയെ സംരക്ഷിക്കുമെന്ന് പ്രിയങ്ക ഗാന്ധി

'തദ്ദേശ തിരഞ്ഞെടുപ്പ് ഫലം പിണറായിസത്തിനേറ്റ തിരിച്ചടി, പിണറായിയിൽ നിന്ന് ജനം പ്രതീക്ഷിച്ചത് മതേതര നിലപാട്'; പിവി അൻവർ

കെഎസ്ആർടിസി ബസ് വഴിയരികിൽ നിർത്തി ഡ്രൈവർ ജീവനൊടുക്കി; സംഭവം തൃശൂരിൽ

'ചെളിയിൽ വിരിയുന്ന രാഷ്ട്രീയം, കേരള പ്രാദേശികതല തെരഞ്ഞെടുപ്പ് ഫലം നൽകുന്ന പാഠം'; മിനി മോഹൻ

'ഒരിഞ്ച് പിന്നോട്ടില്ല'; തിരഞ്ഞെടുപ്പ് തോൽവിയിലെ വിമർശനങ്ങളിൽ പ്രതികരണവുമായി ആര്യാ രാജേന്ദ്രൻ

'വിസി നിയമന അധികാരം ചാൻസലർക്ക്, വിസിയെ കോടതി തീരുമാനിക്കാം എന്നത് ശരിയല്ല'; സുപ്രീം കോടതി ഉത്തരവിനെതിരെ ഗവർണർ

'ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തൽ വിശ്വാസയോഗ്യമല്ല'; നടിയെ ആക്രമിച്ച കേസിൽ വിധിന്യായത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്

'ഇത് പത്ത് വർഷം ഭരണത്തിന് പുറത്തു നിന്നിട്ടുള്ള വിജയം, ഇത്രമാത്രം വെറുപ്പ് സമ്പാദിച്ച ഒരു സർക്കാർ വേറെ ഇല്ല'; തിരഞ്ഞെടുപ്പ് വിജയത്തിൽ പ്രവർത്തകരെ അഭിനന്ദിച്ച് കെ സി വേണുഗോപാൽ