ആരാധകരുടെ നിരന്തരമായ അഭ്യര്‍ത്ഥന, 'ശക്തിമാന്‍' തിരിച്ചെത്തുന്നു; സ്ഥിരീകരിച്ച് മുകേഷ് ഖന്ന

കോവിഡ് 19 ഭീഷണിയെ തുടര്‍ന്ന് രാജ്യം പൂര്‍ണമായും ലോക്ഡൗണ്‍ ചെയ്തിരിക്കുകയാണ്. ജനങ്ങള്‍ വീട്ടില്‍ തന്നെ കഴിയുന്ന സാഹചര്യത്തില്‍ ദൂരദര്‍ശനില്‍ “രാമായണം”, “മഹാഭാരതം” എന്നീ സീരിയലുകള്‍ പുന:സംപ്രേഷണം ചെയ്യണമെന്ന് സോഷ്യല്‍ മീഡിയയില്‍ ആവശ്യം ഉയര്‍ന്നതോടെ സംപ്രേഷണം ആരംഭിക്കുകയായിരുന്നു.

എന്നാല്‍ “ശക്തിമാന്‍” സീരിയല്‍ കൂടി വേണം എന്നായിരുന്നു ആരാധകരുടെ ആവശ്യം. ഷാരൂഖ് ഖാന്‍ അഭിനയിച്ച “സര്‍ക്കസ്” സീരിയല്‍ കൂടി പുന:സംപ്രേഷണം ആരംഭിച്ചതോടെ ശക്തിമാനായി ആരാധകര്‍ ആവശ്യം കൂടുതായി ഉന്നയിക്കാന്‍ ആരംഭിച്ചു.

ഇതോടെ ശക്തിമാനും പുന:സംപ്രേഷണം ആരംഭിക്കുന്നുവെന്ന് സ്ഥിരീകരിച്ചിരിക്കുകയാണ് സീരിയലിന്റെ നിര്‍മ്മാതാവും നടനുമായ മുകേഷ് ഖന്ന. “”130 കോടി ഇന്ത്യക്കാര്‍ക്ക് ഒരുമിച്ച് ഡിഡിയില്‍ ശക്തിമാന്‍ കാണാനുള്ള അവസരം ലഭിക്കും. പ്രഖ്യാപനത്തിനായി കാത്തിരിക്കുക”” എന്നാണ് മുകേഷ് ഖന്ന ട്വീറ്റ് ചെയ്തിരിക്കുന്നത്.

Latest Stories

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്