ബിഗ് ബോസിന്റെ ഒരു എപ്പിസോഡിന് സല്‍മാന്‍ ഖാന്റെ പ്രതിഫലം 20 കോടി, ഒരു സീസണിനായി വാങ്ങുന്നത് ഞെട്ടിപ്പിക്കുന്ന പ്രതിഫലം

ബിഗ് ബോസ് ഹിന്ദി സീസണ്‍ 14-ന് സല്‍മാന്‍ ഖാന്‍ വാങ്ങുന്നത് ഞെട്ടിപ്പിക്കുന്ന പ്രതിഫലം. ഒരു സീസണിനായി 450 കോടി രൂപയാണ് താരം വാങ്ങുന്നത് എന്നാണ് മിഡ് ഡേ റിപ്പോര്‍ട്ട് ചെയ്യുന്നത്. 15.5 കോടി രൂപയാണ് സീസണ്‍ 13ന്റെ ഒരു എപ്പിസോഡിനായി സല്‍മാന്‍ വാങ്ങിയിരുന്നുത്.

എന്നാല്‍ ഇത്തവണ 20 കോടി രൂപയാണ് താരം പ്രതിഫലമായി വാങ്ങുന്നത്. “”പ്രൊമോ വീഡിയോകള്‍ക്കും വെര്‍ച്വല്‍ പ്രസ് കോണ്‍ഫറന്‍സുകള്‍ക്കും അടക്കമുള്ള തുകയാണ് പ്രതിഫലമായി നല്‍കുന്നത്. ഷോയുടെ ഉയര്‍ന്ന ടിആര്‍പി കാരണമാണ് നിര്‍മ്മാതാക്കള്‍ ഇത്രയും പ്രതിഫലം നല്‍കാന്‍ തയ്യാറായത്”” എന്നാണ് റിപ്പോര്‍ട്ടുകള്‍.

സീസണ്‍ 13-ല്‍ പത്ത് എപ്പിസോഡുകളാണ് ഉണ്ടായിരുന്നത്. ഒരു ദിവസത്തിനായി 7.5 കോടി രൂപയാണ് സല്‍മാന്‍ വാങ്ങിയത് എന്നുമാണ് റിപ്പോര്‍ട്ടുകള്‍. ടിക് ടോക് താരങ്ങളടക്കം 14-ാമത്തെ സീസണില്‍ മത്സരാര്‍ത്ഥികള്‍ ആയി എത്തുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.

കോവിഡ് കാലത്ത് പനവേലിലെ ഫാം ഹൗസിലാണ് സല്‍മാന്‍ താമസിച്ചത്. ഫാം ഹൗസില്‍ നിന്നും ചിത്രീകരിച്ച രംഗങ്ങളാണ് സീസണിന്റെ പ്രൊമോയായി എത്തിയത്. ഷെഹ്നാസ് ഗില്‍, സിദ്ധാര്‍ത്ഥ് ശുക്ല, രാഷ്മി ദേശായി തുടങ്ങിയ സീരിയല്‍ താരങ്ങളും കഴിഞ്ഞ തവണ മത്സരാര്‍ത്ഥികളായിരുന്നു.

Latest Stories

റായ്ബറേലിയില്‍ മത്സരിക്കാന്‍ പ്രിയങ്കയില്ല; രാഹുല്‍ ഗാന്ധിയുമായി അവസാനഘട്ട ചര്‍ച്ചകള്‍ പുരോഗമിക്കുന്നു; പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി നാളെ

വയറുവേദനയുമായി മെഡിക്കല്‍ കോളേജില്‍; നീക്കം ചെയ്തത് 10 കിലോഗ്രാമിലേറെ ഭാരമുള്ള ഗര്‍ഭാശയ മുഴ

ബ്രിജ് ഭൂഷണ്‍ സിംഗിന് പകരം മകന്‍; കൈസര്‍ഗഞ്ചില്‍ പിതാവിന് പകരം കരണ്‍ ഭൂഷണ്‍ ബിജെപി സ്ഥാനാര്‍ത്ഥി

മേയര്‍-കെഎസ്ആര്‍ടിസി വിവാദം; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍

കൂട്ടയിടി നടക്കാതെ രണ്ടിനെയും പിടിച്ചുമാറ്റിയത് ഒരു തരത്തിൽ, മുംബൈ ഇന്ത്യൻസ് ക്യാമ്പിൽ നടന്നത് വമ്പൻ നാണക്കേട്; സംഭവം ഇങ്ങനെ

സിനിമാക്കഥ പോലെ തലൈവര്‍ ജീവിതം, ഇനി സ്‌ക്രീനില്‍ കാണാം; റെക്കോര്‍ഡ് തുകയ്ക്ക് അവകാശം വാങ്ങി നിര്‍മ്മാതാവ്

വില്‍പ്പനയില്‍ ഒന്നാമന്‍! ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കുന്ന കാർ ഇതാണ്..

ബലാത്സംഗ കേസ് പ്രതിയ്ക്ക് വേണ്ടി മോദി വോട്ട് ചോദിക്കുന്നു; പ്രധാനമന്ത്രി സ്ത്രീകളോട് മാപ്പ് പറയണമെന്ന് രാഹുല്‍ ഗാന്ധി

ലോകകപ്പിലും ഐപിഎൽ 2. 0 കാണാൻ പറ്റും, അങ്ങനെ വന്നാൽ ആ കൂട്ടരുടെ മരണം കാണാം; റിപ്പോർട്ടുകൾ ഇങ്ങനെ

ഫഹദിനൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ട്, അതിനൊരു അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഞാന്‍: രണ്‍ബിര്‍ കപൂര്‍