'കൂടെ നിന്നവര്‍ പോലും ചതിയന്‍മാരാണെന്ന് പുറത്തിറങ്ങി കഴിഞ്ഞതിന് ശേഷമാണ് മനസ്സിലാക്കിയത്'

ബിഗ് ബോസ് സീസണ്‍ 2ലെ പ്രധാന മത്സരാര്‍ത്ഥികളില്‍ ഒരാളായിരുന്നു രജിത് കുമാര്‍. സ്‌കൂള്‍ ടാസ്‌ക്കില്‍ രേഷ്മയുടെ കണ്ണില്‍ മുളക് തേച്ചതിന് പിന്നാലെ ഷോയില്‍ നിന്ന് പുറത്തായെങ്കിലും രജിത് കുമാറിന് ഗംഭീര സ്വീകരണമായിരുന്നു ലഭിച്ചത്. ഇപ്പോഴിതാ ബിഗ് ബോസിനെ കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് രജിത്.

കൂടെ നിന്നവര്‍ പോലും ചതിയന്‍മാരാണെന്ന് പുറത്തിറങ്ങി കഴിഞ്ഞതിന് ശേഷമാണ് മനസ്സിലാക്കിയത്. പുറത്തു പോയതിന് ശേഷം അവര്‍ എന്നെ കൂടുതല്‍ സ്നേഹിച്ചു. എന്നോട് കൂടുതല്‍ സ്നേഹവും കരുതലും കാണിച്ചു. എനിക്ക് അതൊന്നും അപ്പോള്‍ മനസ്സിലായിരുന്നില്ല. ഇങ്ങനെയൊക്കെയാണെങ്കിലും ഒരാള്‍ തനിക്കൊപ്പം ഉറച്ചു നിന്നിരുന്നുവെന്നും ഇന്നും ആ സൗഹൃദം അതേ പോലെ ഒപ്പമുണ്ടെന്നും രജിത് കുമാര്‍ പറയുന്നു.

ഇമേജിന്റെ ചട്ടക്കൂടിലും തരികിടകളിലും വക്രതകളിലുമൊക്കെയാണ് പലരും കഴിവ് തെളിയിച്ചത്. എന്ത് കളിക്കുമ്പോഴും അതിന് നീതിബോധം വേണം. ആത്മാര്‍ത്ഥതയും സത്യസന്ധതയും വേണം. കുരുട്ട് ബുദ്ധിയിലൂടെ വിജയിച്ചാലും അത് അധികകാലം നിലനില്‍ക്കുമെന്ന് വിശ്വസിക്കുന്നില്ല. നീതിബോധത്തോടെയും സത്യസന്ധതയോടെയുമായാണ് താന്‍ ബിഗ് ബോസ് നിന്നതെന്നും അദ്ദേഹം പറയുന്നു. ഇതുപോലെ ആരും അവിടെ നില്‍ക്കുന്നില്ല. അങ്ങനെയാണ് തോന്നിയിട്ടുള്ളത്. രജിത് കൂട്ടിച്ചേര്‍ത്തു.

Latest Stories

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിൽ നാളെ വിധിയെഴുത്ത്

സ്ഥാനാർത്ഥിയുടെ അപ്രതീക്ഷിത മരണം; മലപ്പുറം മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിൽ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു

'പ്രീണനത്തിനായി നെഹ്‌റു വന്ദേമാതരത്തെ വെട്ടിമുറിച്ചു, പിന്നീട് ഇന്ത്യയേയും'; കോണ്‍ഗ്രസിനെ വിമർശിച്ച് പ്രധാനമന്ത്രി

'സാമൂഹ്യാധികാര മുന്‍വിധികള്‍ക്കെതിരെ പരസ്യമായി നിലകൊണ്ട അതിജീവിത മലയാളിയുടെ യാഥാസ്ഥിതിക പൊതുബോധത്തിന്റെ എതിര്‍ചേരിയില്‍ നില്‍ക്കാനുള്ള അസാമാന്യ ധീരതയാണ് പ്രകടിപ്പിച്ചത്'; അതാണ് കേരളം ഈ വിധിക്കപ്പുറം ഏറ്റെടുക്കേണ്ട നീതിയുടെ സന്ദേശവും പോരാട്ടവുമെന്ന് പ്രമോദ് പുഴങ്കര

രാഹുലിനെതിരായ രണ്ടാം ബലാത്സംഗ കേസ്; മുൻ‌കൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി, വിധി 10 ന്

മദ്യപാനിയായ അച്ഛൻ്റെ ക്രൂര പീഡനം; ഒമ്പതാം ക്ലാസുകാരി ജീവനൊടുക്കാൻ ശ്രമിച്ചു

'ഒരു പോരാട്ടവും അന്തിമമല്ല...സർക്കാർ എന്നും അതിജീവിതക്കൊപ്പം'; മന്ത്രി വി ശിവൻകുട്ടി

സാമ്പത്തിക തർക്കം; ആലപ്പുഴയിൽ അമ്മയെ മകൻ മർദിച്ച് കൊന്നു

'എന്ത് നീതി? നമ്മൾ ഇപ്പോൾ കാണുന്നത് ശ്രദ്ധയോടെ തയ്യാറാക്കിയ തിരക്കഥയുടെ ക്രൂരമായ അനാവരണം’; പാർവതി തിരുവോത്ത്

'അവൾ ചരിത്രമാണ്, വിധി എതിരാണെങ്കിലും പൊതുസമൂഹം അവൾക്കൊപ്പമുണ്ട്'; നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധി നിരാശാജനകമെന്ന് കെ കെ രമ