'ലാലേട്ടനെ വേദനിപ്പിക്കുന്നത് എനിക്ക് താങ്ങാനാവുന്നില്ല, അദ്ദേഹത്തിന്റെ മുന്നില്‍ ഞാന്‍ ഒന്നുമല്ല'; വീഡിയോ പങ്കുവെച്ച് രജിത് കുമാര്‍

തന്റെ ആരാധകര്‍ക്ക് മുന്നില്‍ അപേക്ഷയുമായി ബിഗ് ബോസ് താരം രജിത് കുമാര്‍. തന്റെ പേരില്‍ നടന്ന ചില കാര്യങ്ങള്‍ ഏറെ വിഷമം ഉണ്ടാക്കിയെന്നും ഇനി അത്തരം സംഭവങ്ങളുണ്ടാകരുതെന്നും രജിത് കുമാര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വീഡിയോയില്‍ പറഞ്ഞു. ഒരു ഗെയിം ഷോയുടെ പേരില്‍ മോഹന്‍ലാലിനെ പോലുള്ള ഒരു വലിയ വ്യക്തിയെ വേദനിപ്പിക്കുകയും അപമാനിക്കുകയും ചെയ്യരുതെന്നും അത് തനിക്ക് താങ്ങാനാവുന്നില്ലെന്നും രജിത് വീഡിയോയില്‍ പറയുന്നു.

“എന്നെ സ്നേഹിക്കുന്നവര്‍ ഞാന്‍ പോലും അറിയാതെ മറ്റ് ചില മത്സരാര്‍ത്ഥികളേയും ഞാന്‍ ഏറെ ബഹുമാനിക്കുന്ന പത്മശ്രീ മോഹന്‍ലാലിനേയും അപമാനിക്കുന്നത് എനിക്ക് താങ്ങാന്‍ സാധിക്കുന്നില്ല. കാരണം 40 വര്‍ഷം കൊണ്ട് അദ്ദേഹം സമൂഹത്തിന് സംഭാവന ചെയ്ത കലയും കഴിവുമെല്ലാം എത്രയോ ഉയരത്തിലാണ്. അദ്ദേഹത്തിന്റെ മുന്നില്‍ ഞാന്‍ ഒന്നുമല്ല. ഞാന്‍ കുറച്ച് കാണാപ്പാഠം പഠിച്ച് കുറച്ച് ഡിഗ്രി എടുത്തു എന്ന് മാത്രമേ ഉളളൂ. അദ്ദേഹം നാല്‍പത് വര്‍ഷം കൊണ്ട് നേടിയെടുത്ത അംഗീകാരങ്ങളെയൊന്നും ഒരു വാക്ക് കൊണ്ട് പോലും അപമാനിക്കാന്‍ പാടില്ല.”

“എന്നെ സ്നേഹിക്കുന്നവര്‍ അങ്ങനെ ചെയ്യരുത്. ഞാന്‍ പറഞ്ഞാല്‍ അനുസരിക്കുമെങ്കില്‍ ദയവ് ചെയ്ത് ലാലേട്ടനെ ഇതിനകത്തേക്ക് വലിച്ചിഴക്കുകയോ വിഷമിപ്പിക്കുകയോ ചെയ്യരുത്.” വീഡിയോയില്‍ രജിത് കുമാര്‍ പറഞ്ഞു. ബിഗ് ബോസില്‍ നിന്നും രജിത് കുമാര്‍ പുറത്താക്കപ്പെട്ടതോടെ മോഹന്‍ലാലിനെതിരെ വലിയ തോതില്‍ സൈബര്‍ ആക്രമണം നടന്നിരുന്നു.

Latest Stories

ക്രിസ്റ്റഫർ നോളന്റെ ആ ചിത്രത്തെക്കാൾ മുൻപ്, അതൊക്കെ മലയാള സിനിമയിൽ പരീക്ഷിച്ചിട്ടുണ്ട്: ബേസിൽ ജോസഫ്

'ധ്യാനിനെ പോലെ എന്നെ പേടിക്കേണ്ട'; ഇന്റർവ്യൂവിൽ വന്നിരുന്ന് താൻ സിനിമയുടെ കഥ പറയില്ലെന്ന് അജു വർഗീസ്; ഗുരുവായൂരമ്പല നടയിൽ പ്രൊമോ

4500 രൂപയുടെ ചെരിപ്പ് ഒരു മാസത്തിനുള്ളിൽ പൊട്ടി; വീഡിയോയുമായി നടി കസ്തൂരി

കഴിഞ്ഞ ഒൻപത് വർഷമായി വാക്ക് പാലിക്കുന്നില്ല; കമൽഹാസനെതിരെ പരാതിയുമായി സംവിധായകൻ ലിംഗുസാമി

ഇന്ദിരയെ വീഴ്ത്തിയ റായ്ബറേലിയെ അഭയസ്ഥാനമാക്കി രക്ഷപ്പെടുമോ കോണ്‍ഗ്രസ്?

വിനോദയാത്രകൾ ഇനി സ്വകാര്യ ട്രെയിനിൽ; കേരളത്തിലെ ആദ്യ സ്വകാര്യ ട്രെയിന്‍ സർവീസ്; ആദ്യ യാത്ര ജൂൺ 4 ന്

കാമുകിയുടെ ഭര്‍ത്താവിനോട് പക; പാഴ്‌സല്‍ ബോംബ് അയച്ച് മുന്‍കാമുകന്‍; യുവാവും മകളും കൊല്ലപ്പെട്ടു

ആരാധകർ കാത്തിരുന്ന ഉത്തരമെത്തി, റൊണാൾഡോയുടെ വിരമിക്കൽ സംബന്ധിച്ചുള്ള അതിനിർണായക അപ്ഡേറ്റ് നൽകി താരത്തിന്റെ ഭാര്യ

കാമുകനുമായി വഴക്കിട്ട് അര്‍ദ്ധനഗ്നയായി ഹോട്ടലില്‍ നിന്നും ഇറങ്ങിയോടി..; ബ്രിട്‌നി സ്പിയേഴ്‌സിന്റെ ചിത്രം പുറത്ത്, പിന്നാലെ വിശദീകരണം

ആളുകളുടെ മുന്നിൽ കോൺഫിഡൻ്റ് ആയി നിൽക്കാൻ പറ്റിയത് ആ സിനിമയ്ക്ക് ശേഷം: അനശ്വര രാജൻ