പറ്റിക്കരുത് എന്ന് പറഞ്ഞ ശേഷമാണ് ഞാൻ അത്  ഏറ്റെടുക്കുന്നത്; കസ്തൂരിമാൻ പരമ്പരയിൽ നിന്ന് പിന്മാറാനുളള കാരണം തുറന്ന് പറഞ്ഞ് പ്രവീണ

ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന കസ്തൂരിമാന്‍ സീരിയലില്‍ മൂന്ന് പെണ്‍മക്കളുടെ അമ്മയായി പ്രവീണ എത്തിയപ്പോൾ  മികച്ച പ്രതികരണമാണ് ലഭിച്ചത്  എന്നാല്‍ കഥാഗതിക്കനുസരിച്ച്‌ സീരിയലില്‍ നിന്നും പ്രവീണ അപ്രത്യക്ഷയാവുകയായിരുന്നു. ഇപ്പോഴിതാ  സീരിയലിലേക്ക് എത്തിപ്പെടാനുള്ള കാരണവും അതെ സമയം തന്നെ പരമ്പര വിടാനുള്ള കാരണവും തുറന്ന് പറയുകയാണ് നടി.

പരമ്പരകൾ ചെയ്യുന്നില്ല എന്ന തീരുമാനത്തിൽ ഇരുന്നപ്പോഴാണ് കസ്തൂരിമാനിലേക്ക് ഉള്ള ക്ഷണം ലഭിച്ചത്. അമ്മയും മൂന്നുമക്കളുടെയും കഥ പറയുന്ന ഒരു പരമ്പര. അവരോട് ഞാൻ ആദ്യമേ തന്നെ പറഞ്ഞിരുന്നു വ്യത്യസ്‍തമായത് മാത്രം ചെയ്യാൻ ആണ് ആഗ്രഹം എന്ന്. അവരത് സമ്മതിക്കുകയും ചെയ്തു.കഥ കേട്ടപ്പോൾ അൽപ്പം വ്യത്യസ്‍തമായി തോന്നി. മാത്രവുമല്ല, പ്രവീണയുടെ കഥാപാത്രം ആണ് അതിലെ ഏറ്റവും പ്രാധാന്യം അർഹിക്കുന്നത് എന്ന് അവർ പറയുകയും ചെയ്തു. എല്ലാവരും ഇങ്ങനെയാണ് ആദ്യമൊക്കെ പറയുന്നത്, പറ്റിക്കരുത് എന്ന് പറഞ്ഞ ശേഷമാണ് ഞാൻ ആ പരമ്പര ഏറ്റെടുക്കുന്നത്.

അമ്മവേഷങ്ങൾ ചെയ്യാൻ എനിക്ക് യാതൊരു മടിയും ഇല്ല. കാരണം ഞാനും ഒരു അമ്മയാണ്. എന്റെ മകൾക്ക് പതിനെട്ട് വയസ്സായി. സിനിമയിൽ നിരവധി താരങ്ങളുടെ അമ്മവേഷത്തിൽ ഞാൻ എത്തിയിട്ടുണ്ട്. അമ്മ കഥാപാത്രങ്ങൾ ചെയ്യുന്നതിൽ അഭിമാനം മാത്രമേ തോന്നിയിട്ടൊള്ളൂ. പക്ഷെ ആ അമ്മ ജനമനസ്സുകളിൽ തങ്ങി നിൽക്കുന്ന ഒരു അമ്മ ആയിരിക്കണം. കാരണം അമ്മയാണ് സകലതും, ഒരു കുട്ടിയെ നല്ലൊരു പൗരൻ ആക്കുന്നത് ഒരമ്മയാണ്. അപ്പോൾ അമ്മ കഥാപാത്രങ്ങൾ ഏറ്റെടുക്കുമ്പോൾ ഈ കാലഘട്ടത്തിനു യോജിക്കുന്ന ഒരു അമ്മ ആകണം എന്ന് എനിക്ക് നിർബന്ധം ഉണ്ട്. കാരണം ജനമനസ്സുകളിൽ നിറയണം എങ്കിൽ കഴിച്ചോ, ഉണ്ടോ ഉറങ്ങിയോ എന്ന് മാത്രം തിരക്കുന്ന ഒരു അമ്മ ആകരുത് എന്റെ കഥാപാത്രം എന്നും എനിക്ക് നിർബന്ധം ഉണ്ട്. കസ്തൂരിമാനിൽ സംഭവിച്ചതും അതാണ്. സേതുലക്ഷ്മിയുടെയും മൂന്നു പെൺകുട്ടികളുടെയും കഥ പറഞ്ഞു തുടങ്ങി. പിന്നെ ഒരു പെൺകുട്ടിയുടെ മാത്രം കഥ ആയി അതങ്ങു ഒതുങ്ങി പോവുകയും ചെയ്തു. അത് നല്ല രീതിയിൽ തന്നെയാണ് ഇപ്പോഴും പോകുന്നത്. അവരുടെ ഭാഗത്ത് തെറ്റില്ല. പക്ഷെ എനിക്ക് സംതൃപ്തി ലഭിക്കാത്തത് കൊണ്ട് മാത്രമാണ് അത് വിടേണ്ടി വന്നതെന്ന് പ്രവീണ പറയുന്നു

Latest Stories

സിംഹക്കഥയുമായി സുരാജും കുഞ്ചാക്കോ ബോബനും; 'ഗ്ർർർ' തിയേറ്ററുകളിലേക്ക്

ഒരു മകളുടെ അച്ഛനോടുള്ള ഗാഢമായ സ്‌നേഹത്തെപ്പോലും പരിഹാസത്തോടെ കാണുന്നുവെന്നത് വിഷമമുണ്ടാക്കി; വൈകാരിക കുറിപ്പുമായി മനോജ് കെ ജയൻ

ഞാൻ അഭിനയിച്ച ആ ചിത്രം മോഹൻലാൽ സിനിമയുടെ റീമേക്കാണെന്ന് തിരിച്ചറിഞ്ഞത് ഈയടുത്ത്..: സുന്ദർ സി

ക്ലാസ് ഈസ് പെർമനന്റ്; പഞ്ചാബിനെ എറിഞ്ഞുവീഴ്ത്തി രവീന്ദ്ര ജഡേജ

അത് അവർ തന്നെ കൈകാര്യം ചെയ്യും; ഇളയരാജയുടെ പരാതിയിൽ പ്രതികരണമറിയിച്ച് രജനികാന്ത്

ദാസേട്ടന്റെ മകനായിട്ട് ഇത്ര കഴിവുകളേയൊളളൂ എന്ന തരത്തില്‍ താരതമ്യം കേട്ടിട്ടുണ്ട്: വിജയ് യേശുദാസ്

റയലിനേക്കാളും ജിറോയാനോയെക്കാളും നന്നായി കളിച്ചിട്ടും ഞങ്ങളെ അത് ബാധിച്ചു, അല്ലെങ്കിൽ കിരീടം ഞങ്ങൾ അടിക്കുമായിരുന്നു; സാവി പറയുന്നത് ഇങ്ങനെ

IPL 2024: മത്സരത്തിനിടെ ചെന്നൈ ആരാധകർക്ക് കിട്ടിയത് നിരാശ വാർത്ത, ടീമിന് വമ്പൻ പണി

പുലിമുട്ട് നിര്‍മ്മാണം പൂര്‍ത്തികരിച്ചു; വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍റണ്‍ അടുത്ത മാസം; കപ്പലുകള്‍ ഈ വര്‍ഷം തന്നെ അടുപ്പിക്കാന്‍ തിരക്കിട്ട നീക്കം

IPL 2024: അവന്‍ കാര്യങ്ങള്‍ ഇനിയും പഠിക്കാനിരിക്കുന്നതേയുള്ളു; ഗുജറാത്തിന്‍റെ പ്രശ്നം തുറന്നുകാട്ടി മില്ലര്‍