ആരെയും മണ്ടന്മാരാക്കിയതല്ല, ഞങ്ങള്‍ വേര്‍പിരിഞ്ഞു..; വെളിപ്പെടുത്തി നടി പാര്‍വതി

സീരിയല്‍ നടി പാര്‍വതി വിജയ് വിവാഹമോചിതയായി. പാര്‍വതി തന്നെയാണ് വിവാഹമോചന വാര്‍ത്ത യൂട്യൂബ് ചാനലിലൂടെ പങ്കുവച്ചത്. പാര്‍വതിയുടെയും അരുണിന്റെയും രഹസ്യ വിവാഹമായിരുന്നു. സീരിയല്‍ ക്യാമറമാനാണ് അരുണ്‍. ഇരുവരും വീട്ടുകാരുടെ സമ്മതമില്ലാതെ ഒളിച്ചോടിയാണ് വിവാഹം കഴിച്ചത്. ഇരുവര്‍ക്കും ഒരു മകളുണ്ട്. നടി മൃദുല വിജയ്യുടെ സഹോദരിയാണ് പാര്‍വതി.

”ഞാനും അരുണ്‍ ചേട്ടനുമായി വേര്‍പിരിഞ്ഞോ, വീഡിയോയില്‍ ഒന്നും കാണുന്നില്ലല്ലോ, എന്നിങ്ങനെ കുറേ ചോദ്യങ്ങള്‍ വന്നിരുന്നു. ഒന്നിനും ഞാന്‍ മറുപടി പറഞ്ഞില്ല. എല്ലാത്തിനുമുള്ള ഉത്തരവുമായിട്ടാണ് ഇപ്പോള്‍ വന്നിരിക്കുന്നത്. ശരിക്കും ഞങ്ങള്‍ ഇപ്പോള്‍ ഡിവോഴ്സ് ആയിരിക്കുകയാണ്. പത്ത് പതിനൊന്ന് മാസമായി ഞങ്ങള്‍ പിരിഞ്ഞാണ് താമസിക്കുന്നത്.”

”ഞാന്‍ ഇപ്പോള്‍ ചേച്ചിയുടെ വീട്ടില്‍ അച്ഛന്റെയും അമ്മയുടെയും കൂടെയാണ് താമസിക്കുന്നത്. മകള്‍ യാമിയും കൂടെയുണ്ട്. എല്ലാവരുടെയും ചോദ്യങ്ങള്‍ക്ക് മറുപടി പറയാതിരുന്നത് കാര്യങ്ങള്‍ക്കെല്ലാം ഒരു തീരുമാനം ആവട്ടെ എന്ന് കരുതിയാണ്. ആരെയും മണ്ടന്മാരാക്കിയത് കൊണ്ടല്ല, പ്രതികരിക്കാതെ ഇരുന്നത്. അവസാന തീരുമാനം എന്താണെന്ന് നോക്കിയതിന് ശേഷം പ്രതികരിക്കാമല്ലോ എന്ന് വിചാരിച്ചിട്ടാണ് ഇതുവരെ പറയാതിരുന്നത്.”

”വിവാഹമോചനത്തിന്റെ കാരണമെന്താണെന്ന് ആയിരിക്കും കൂടുതല്‍ പേര്‍ക്കും അറിയാന്‍ ആഗ്രഹം. അത് തികച്ചും വ്യക്തിപരമായ കാര്യങ്ങളാണ്. അത് പറയാന്‍ ഞാനൊട്ടും ആഗ്രഹിക്കുന്നില്ല. ഞാനും യാമിയും മാത്രമേ ഇപ്പോഴുള്ളു. അച്ഛനും അമ്മയും ചേച്ചിയും ചേട്ടനുമൊക്കെ ഇപ്പോള്‍ കൂടെയുണ്ട്. ഈ വീഡിയോ കണ്ടതിന് ശേഷം എന്നെ സപ്പോര്‍ട്ട് ചെയ്യുന്നവര്‍ പോലും വിമര്‍ശിച്ചേക്കാം.”

”കാരണം ഞങ്ങളുടെ വിവാഹം അങ്ങനെയായിരുന്നു. അത് ചൂണ്ടിക്കാണിച്ച് വാര്‍ത്ത വരാനും സാധ്യതയുണ്ട്. എല്ലാവരുടെയും അവസ്ഥകള്‍ കൂടി മനസിലാക്കിയിട്ട് വേണം കാര്യങ്ങള്‍ പറയാനെന്ന് മാത്രം ഞാന്‍ ഓര്‍മിപ്പിക്കുകയാണ്. ഞാന്‍ പറഞ്ഞ കാര്യങ്ങളായിരിക്കില്ല, ചിലപ്പോള്‍ മറ്റുള്ളവര്‍ പറയുന്നത്. അങ്ങനെ ചെയ്യാതിരിക്കാനാണ് മറ്റുള്ളവരുടെ മാനസികാവസ്ഥ മനസിലാക്കണമെന്ന് പറയുന്നത്.”

”കമന്റുകളോ മറ്റ് എന്ത് വന്നാലും അത് നേരിടാന്‍ തയാറായിട്ടാണ് ഞാന്‍ നില്‍ക്കുന്നത്. എന്തായാലും ഞങ്ങള്‍ ഡിവോഴ്സ്ഡ് ആണെന്ന് ഔദ്യോഗികമായി അറിയിക്കുകയാണ്. ഇനി മുതല്‍ ആ വ്യക്തി ഞങ്ങളുടെ കൂടെ ഉണ്ടാവില്ല. ഇതിനെ എന്റെയും യാമിയുടെയും യൂട്യൂബ് ചാനലായിരിക്കും. ഞങ്ങളെ സ്‌നേഹിക്കുന്നവര്‍ പിന്തുണയ്ക്കുക” എന്നാണ് പാര്‍വതി പങ്കുവച്ച വീഡിയോയില്‍ പറയുന്നത്.

Latest Stories

'മണ്ഡല പുനര്‍നിര്‍ണ്ണയം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ പൊളിറ്റിക്കല്‍ ഡീമോണറ്റൈസേഷന്‍'; ജനസംഖ്യ നിയന്ത്രിക്കാന്‍ പരാജയപ്പെട്ട സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ രാഷ്ട്രീയ കരുത്ത് നല്‍കുന്നത് മികച്ച ഭരണത്തിനുള്ള ശിക്ഷയെന്ന് ശശി തരൂര്‍

'സൈറണടിച്ചിട്ടും മാറാഞ്ഞിട്ടല്ലേ', ഥാറിലെത്തി 5 പേരെ ഇടിച്ചിട്ട ശേഷം ബിജെപി എംഎല്‍എയുടെ മകന്‍; വീഡിയോ എടുത്തവര്‍ക്ക് നേര്‍ക്കും ഭീഷണി

നിതിന്റെ മരണത്തില്‍ പങ്കില്ല; ഡോ.റാമും ഡോ.സംഗീതയും ഇടക്കാല ജാമ്യഹര്‍ജി നല്‍കി

ട്രംപ് പറഞ്ഞത് പച്ചക്കള്ളം, സമ്പുഷ്ടീകരിച്ച യുറേനിയം അമേരിക്കയ്ക്ക് കൈമാറാന്‍ സമ്മതിച്ചുവെന്ന ട്രംപിന്റെ അവകാശവാദം തള്ളി ഇറാന്‍

കോൺഗ്രസ് ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെടുമ്പോൾ, സുരക്ഷാ വീഴ്ചകളെ ചുറ്റിപ്പറ്റി കടുത്ത ചോദ്യങ്ങൾ; സക്തിയിലെ വേദാന്ത പ്ലാന്റ് പൊട്ടിത്തെറി: 14 തൊഴിലാളികളുടെ മരണം

യുഡിഎഫ് ജനങ്ങളുടെ മുമ്പില്‍ പരിഹാസ്യരാകുന്നു, കോണ്‍ഗ്രസിലെ മുഖ്യമന്ത്രി പോരില്‍ മുസ്ലീം ലീഗിന് കടുത്ത അതൃപ്തി; ആരുടേയും പക്ഷം പിടിക്കില്ല

മുഖ്യമന്ത്രി ചരടുവലികള്‍ നോക്കികണ്ട് ഹൈക്കമാന്‍ഡ്; പരസ്യ പ്രതികരണം പാടില്ലെന്ന് എഐസിസി കര്‍ശന നിര്‍ദേശം; ഖാര്‍ഗെ നേതാക്കളെ വിളിച്ചു

ഞങ്ങൾ തോൽക്കുന്നതിന്റെ കാരണം എന്താണെന്ന് മനസിലാകുന്നില്ല, ചില കടുത്ത തീരുമാനങ്ങൾ എടുക്കേണ്ടി വരും; ഹാർദിക് പാണ്ഡ്യ

ബാറ്റിംഗിലും ക്യാപ്റ്റൻസിയിലും മാത്രമല്ല ഫീൽഡിങ്ങിലും അയ്യർ ഫയർ തന്നെ; ശ്രേയസിന്റെ സൂപ്പർമാൻ ക്യാച്ചിൽ ഞെട്ടലോടെ രോഹിതും മുംബൈ താരങ്ങളും

ഇതല്ല ഞങ്ങളുടെ ബുംറ; അഞ്ച് മത്സരങ്ങളിൽ നിന്നായി ഒരു വിക്കറ്റ് പോലും നേടാനാകാതെ ജസ്പ്രീത് ബുംറ