ചുംബന വിവാദം; നിയമനടപടിക്കില്ല, മത്സരാര്‍ത്ഥിക്ക് വേണ്ടത് മാനസിക ചികിത്സയെന്ന് ഗായിക നേഹ

റിയാലിറ്റി ഷോയ്ക്കിടെ ഗായിക നേഹ കക്കറെ മത്സരാര്‍ത്ഥി ബലമായി ചുംബിച്ച സംഭവം വലിയ വിവാദങ്ങള്‍ക്കാണ് തിരി കൊളുത്തിയത്. ഇപ്പോഴിതാ. സോണി ടിവിയില്‍ സംപ്രേഷണം ചെയ്യുന്ന സംഗീത റിയാലിറ്റി ഷോയ്ക്കിടെ നടന്ന സംഭവം വിവാദമായതിനു പിന്നാലെ വിശദീകരണവുമായി രംഗത്തു വന്നിരിക്കുകയാണ് ഷോയിലെ വിധികര്‍ത്താവും ഗായകനുമായ വിശാല്‍ ദദ്ലാനി.

സംഭവം പൊലീസിലറിയിക്കാമെന്ന് പറഞ്ഞെങ്കിലും എന്നാല്‍ നേഹ തന്നെയാണ് വേണ്ടെന്നു പറഞ്ഞതെന്നുമാണ് വിശാല്‍ നല്‍കുന്ന വിശദീകരണം. അയാള്‍ക്ക് മാനസിക ചികിത്സയാണ് വേണ്ടതെന്നും അതിനുവേണ്ട സഹായങ്ങള്‍ ചെയ്യാമെന്നും അതല്ലാതെ നിയമക്കുരുക്കില്‍ പെടുത്തേണ്ടെന്നും നേഹ തന്നെ പറയുകയായിരുന്നുവെന്നും വിശാല്‍ ട്വീറ്റ് ചെയ്തു.

നേഹ കക്കറിന്റെ കടുത്ത ആരാധകനായ മത്സരാര്‍ത്ഥി പാടുന്നതിനു മുമ്പായി നേഹയ്ക്കു സമ്മാനം നല്‍കണമെന്ന മോഹം പ്രകടിപ്പിച്ചതിനാലാണ് നേഹ വേദിയിലെത്തിയത്. നേഹ വേദിയിലെത്തിയപ്പോള്‍ സമ്മാനം കൈമാറിയ ശേഷം ചേര്‍ത്തുപിടിച്ച് ചുംബിച്ചു. സംഭവത്തിനു ശേഷം നേഹ വേദി വിട്ടിറങ്ങുകയായിരുന്നു.

Latest Stories

മഞ്ഞുമ്മൽ ബോയ്‌സും, ആവേശവും, ആടുജീവിതവുമെല്ലാം ഹിറ്റായത് ഞങ്ങൾക്ക് വലിയ ബാധ്യത: ഡിജോ ജോസ് ആന്റണി

അല്ലു അർജുൻ പ്രേമലു കണ്ടിട്ട് നല്ല അഭിപ്രായം അറിയിച്ചുവെന്ന് ഫഹദിക്ക പറഞ്ഞു: നസ്‌ലെന്‍

വിമർശകരുടെ വായടപ്പിച്ച് കിംഗ് കോഹ്‌ലി; പുതിയ റെക്കോർഡുമായി വീണ്ടും താരം

കരൺ ശർമ്മയെ വിരട്ടി വിരാട് കോഹ്‌ലി, ഇതൊന്നും കണ്ടുനിൽക്കാൻ കിങ്ങിന് പറ്റില്ല; പേടിച്ച് ബോളർ, സംഭവം ഇങ്ങനെ

വോട്ടിനായി തീവ്രവാദ സംഘടനയെ കൂട്ടുപിടിച്ചു; കോണ്‍ഗ്രസിനെതിരെ ആരോപണവുമായി മോദി

'എട മോനെ.. അമ്പാനോട് പറഞ്ഞ് രംഗണ്ണന്റെ ലൈസൻസ് എടുത്തോ'; ചിത്രം പങ്കുവെച്ച് ജിതു മാധവൻ

ഈ പ്രായത്തിൽ വിശ്വസുന്ദരിയോ ! പ്രായം ഒന്നിനും തടസ്സമല്ലെന്ന് കാണിച്ചുതന്ന അറുപതുകാരി...

ഞാൻ എന്തെങ്കിലും മിണ്ടിയാൽ തീ പടരുമെന്ന് സലാ, സൂപ്പർ താരവും ആയിട്ടുള്ള പ്രശ്നത്തെക്കുറിച്ച് ക്ളോപ്പ് പറയുന്നത് ഇങ്ങനെ

ഫാമിലി എന്റർടെയ്‌നർ ഴോണറിൽ ഈ വർഷം സിനിമ വന്നിട്ടില്ല, അതിനാൽ എല്ലാതരം പ്രേക്ഷകർക്കും ഒരുപോലെ പവി കെയർ ടേക്കർ ആസ്വദിക്കാം: വിനീത് കുമാർ

പാലക്കാട് വയോധിക മരിച്ചത് സൂര്യാഘാതമേറ്റ്; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്