ഞാനും നിന്റെ വലിയ ഫാനാണ്: ഫുക്രുവിനോട് മോഹന്‍ലാല്‍

ടിക്ക് ടോക്കിലെ സൂപ്പര്‍ താരമാണ് ഫുക്രു എന്ന കൃഷ്ണജീവ്. ഫുക്രു മികച്ചൊരു ബൈക്ക് സ്റ്റണ്ടര്‍ കൂടിയാണ്. ഇപ്പോഴിത്ാ ബിഗ് ബോസ് രണ്ടാം സീസണിലെ മത്സരാര്‍ത്ഥിയാണ് ഫുക്രു. പന്ത്രണ്ടാമത്തെ മത്സരാര്‍ത്ഥിയായി ഫുക്രുവിനെ മോഹന്‍ലാല്‍ പരിചയപ്പെടുത്തിയ ശേഷം പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. “ഞാനും നിന്റെ വലിയ ഫാനാണ്, ആരോടും പറയണ്ട” എന്നാണ് മോഹന്‍ലാല്‍ ഫുക്രുവിനോടായി പറഞ്ഞത്.

സീസണ്‍ രണ്ട് ഉദ്ഘാടന എപ്പിസോഡില്‍ 17 മത്സരാര്‍ഥികളെയാണ് അവതാരകനായ മോഹന്‍ലാല്‍ പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തിയത്. കറുത്ത മുത്ത് എന്ന സീരിയലിലൂടെ പ്രശസ്തനായ താരം പ്രദീപ് ചന്ദ്രന്‍, സിനിമ നടി തെസ്നി ഖാന്‍, ടിക് ടോക്കിലൂടെയും സിനിമകളിലൂടെയും പ്രിയങ്കരനായ “ഫുക്രു” എന്ന കൃഷ്ണജീവ്, മലയാളത്തിലെ സ്വകാര്യമേഖലയിലെ ആദ്യത്തെ റേഡിയോ ജോക്കിമാരില്‍ ഒരാളായ ആര്‍ ജെ രഘു, പ്രഭാഷണകലയില്‍ അഗ്രഗണ്യനും അധ്യാപകനുമായ ഡോ.രജിത് കുമാര്‍, ടെലിവിഷന്‍, സിനിമ താരം മഞ്ജു പത്രോസ് , സിനിമ താരവും അവതാരികയുമായ ആര്യ, മിമിക്രി രംഗത്ത് നിന്നും സിനിമയിലെത്തി വെന്നിക്കൊടി പാറിച്ച സാജു നവോദയ, സിനിമാതാരം വീണ നായര്‍, ഗാനമേളകളിലൂടെയും റിയാലിറ്റി ഷോകളിലൂടെയും പ്രശസ്തനായ ഗായകന്‍ സോമദാസ്, മോഡലും “ബൈപോളാര്‍ മസ്താനി” എന്ന ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെ പ്രശസ്തയായ രേഷ്മ നായര്‍, മിനിസ്‌ക്രീന്‍ രംഗത്തെ സജീവ സാന്നിദ്ധ്യമായ എലീന പടിക്കല്‍, ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത “ഒരു മുത്തശ്ശി ഗദ” എന്ന ഒറ്റ ചിത്രത്തിലൂടെ സിനിമ മേഖലയിലേക്ക് കടന്നു വന്ന രജനി ചാണ്ടി, മോഡലും എയര്‍ ഹോസ്റ്റസുമായ അലാന്‍ഡ്രിയ ജോണ്‍സണ്‍ , അച്ഛനെയാണ് എനിക്കിഷ്ടം. എന്ന ചിത്രം സംവിധാനം ചെയ്ത സുരേഷ് കൃഷ്ണ, സുജോ മാത്യു എന്നിവരാണ് ആ പതിനേഴു പേര്‍.

പുറംലോകവുമായി ബന്ധമൊന്നും ഇല്ലാതെ അടച്ചിട്ട ഒരു വലിയ കെട്ടിടത്തിനുളളില്‍ സെലിബ്രിറ്റികളും അല്ലാത്തവരുമായ വിവിധ പ്രായങ്ങളിലുളള ഒരുകൂട്ടം മനുഷ്യര്‍ 100 ദിവസം ഒരുമിച്ച് കഴിയുമ്പോള്‍ ഉണ്ടാകുന്ന നിമിഷങ്ങള്‍ ക്യാമറയിലൂടെ പകര്‍ത്തി സംപ്രേക്ഷണം ചെയ്യുന്നതാണ് റിയാലിറ്റി ഷോയുടെ വലിയ പ്രത്യേകത. ചെറുപ്പക്കാര്‍ക്ക് പുറമെ സീരിയല്‍ ആസ്വദിക്കുന്ന വലിയൊരു വിഭാഗം പ്രേക്ഷകരെയും ആകര്‍ഷിക്കുന്ന തരത്തിലാണ് ബിഗ് ബോസ് രണ്ടിന്റെ വരവെന്നാണ് വിവരം.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ