'അങ്ങനെ പറഞ്ഞാല്‍ ആ ദിവസം ഞാന്‍ ബിഗ് ബോസ് വിട്ടുപോകും': മോഹന്‍ലാല്‍

മലയാളം ബിഗ് ബോസ് സീസണ്‍ അഞ്ച് ആരംഭിക്കാന്‍ മണിക്കൂറുകള്‍ ബാക്കി നില്‍ക്കെ ഷോയെക്കുറിച്ച് മനസ്സുതുറന്ന് അവതാരകന്‍ മോഹന്‍ലാല്‍. എല്ലാ സീസണുകളും താന്‍ ഒറിജിനല്‍ ആയാണ് നിന്നതെന്ന് പറയുകയാണ് മോഹന്‍ലാല്‍. ഫെയ്‌സ്ബുക്ക് ലൈവിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘ ഈ ഷോയില്‍ കള്ളത്തരങ്ങള്‍ ഒന്നും കാണിക്കാന്‍ പറ്റില്ല. എല്ലാവരും പറയും ഇത് സ്‌ക്രിപ്റ്റഡ് ആണെന്ന്. അങ്ങനെയൊന്നും ചെയ്യാന്‍ പറ്റില്ല. കാരണം ഇതൊരു ഭാഷയില്‍ മാത്രം നടക്കുന്ന ഷോ അല്ല. ഒരാളുടെ മനസില്‍ സംഭവിക്കാന്‍ പോകുന്ന കാര്യങ്ങളെ നേരത്തെ സ്‌ക്രിപ്റ്റ് ചെയ്യാന്‍ നമുക്ക് പറ്റില്ലല്ലോ.

അതൊന്നും ലോകത്താര്‍ക്കും സ്‌ക്രിപ്റ്റ് ചെയ്യാന്‍ പറ്റില്ല. അത്തരം കാര്യങ്ങളില്‍ ഏറ്റവും ഒറിജിനല്‍ ആയി പ്രവര്‍ത്തിക്കാന്‍ തന്നെയാണ് എനിക്ക് താല്പര്യം. അങ്ങനെ തന്നെയാണ് ഞാന്‍ ചെയ്തിട്ടുള്ളത്. ഒരാളെ സപ്പോര്‍ട്ട് ചെയ്യക, അയാള്‍ക്ക് വേണ്ടി നില്‍ക്കുകയൊന്നും ഞാന്‍ ചെയ്തിട്ടില്ല.

അങ്ങനെ ചെയ്യാന്‍ പറയുന്ന ദിവസം ഞാന്‍ ഇവിടുന്ന് ഇറങ്ങി പോകുകയും ചെയ്യും. അങ്ങനെ എന്തായാലും ഒരിക്കലും പറയേണ്ടി വരില്ല’, എന്നും മോഹന്‍ലാല്‍ പറഞ്ഞത്.

സിനിമയും ബിഗ് ബോസ് ഷോ അവതരിപ്പിക്കുന്നതും റിസ്‌ക് നിറഞ്ഞ കാര്യങ്ങളാണെന്നും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു.’

Latest Stories

IPL 2024: മാറാത്ത കാര്യത്തെ കുറിച്ച് സംസാരിച്ച് സമയം കളയുന്നതെന്തിന്; ധോണി വിഷയത്തില്‍ പ്രതികരിക്കാന്‍ വിസമ്മതിച്ച് സെവാഗ്

'മേയർക്കും എംഎൽഎയ്ക്കുമെതിരെ കേസെടുക്കണം'; ഡ്രൈവർ യദുവിന്റെ ഹർജി ഇന്ന് കോടതിയിൽ

IPL 2024: ബാറ്റല്ലെങ്കില്‍ പന്ത്, ഒന്നിലവന്‍ എതിരാളികള്‍ക്ക് അന്തകനാകും; കെകെആര്‍ താരത്തെ പുകഴ്ത്തി ഹര്‍ഭജന്‍

ലോകസഭ തിരഞ്ഞെടുപ്പ് പ്രചാരണ സാമഗ്രികള്‍ പത്തിനകം നീക്കണം; നിര്‍ദേശവുമായി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്; മാതൃക

ഐപിഎല്‍ 2024: 'നിങ്ങള്‍ ഇതിനെ ടൂര്‍ണമെന്റിന്റെ ക്യാച്ച് എന്ന് വിളിക്കുന്നില്ലെങ്കില്‍, നിങ്ങള്‍ക്ക് തെറ്റ് ചെയ്യുകയാണ്'

കോഴിക്കോട് എന്‍ഐടിയില്‍ വീണ്ടും വിദ്യാര്‍ത്ഥി ആത്മഹത്യ; ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് ചാടി യുവാവ്

വികസിത് ഭാരത് റണ്ണില്‍ പങ്കെടുക്കണമെന്ന് വിദ്യാർഥികൾക്കും അധ്യാപകർക്കും കർശന നിർദേശം; തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി

IPL 2024: സംഹാരതാണ്ഡവമാടുന്ന നരെയ്ന്‍, താരത്തിന്‍റെ വിജയരഹസ്യം ഇതാണ്

ബസിന്റെ ഡോര്‍ എമര്‍ജന്‍സി സ്വിച്ച് ആരോ അബദ്ധത്തില്‍ ഓണാക്കി; നവകേരള ബസിന്റെ ഡോര്‍ തകര്‍ന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരിച്ച് കെഎസ്ആര്‍ടിസി

കൊയിലാണ്ടി പുറംകടലില്‍ നിന്നും ഇറാനിയന്‍ ബോട്ട് കോസ്റ്റ് ഗാര്‍ഡ് പിടിച്ചെടുത്തു; ആറുപേര്‍ കസ്റ്റഡിയില്‍; ചോദ്യം ചെയ്യല്‍ തുടരുന്നു