കൂടത്തായി സീരിയല്‍ കണ്ടു, കൂടുതല്‍ പേരെ കൊല്ലാന്‍ പ്രേരിപ്പിക്കുന്ന പരമ്പര: മന്ത്രി ജി. സുധാകരന്‍

കൂടത്തായി കൊലപാതകത്തെ ആസ്പദമാക്കി ഒരുക്കിയ കൂടത്തായി എന്ന സീരിയല്‍ കാണാനിടയായെന്നും അത് കൂടുതല്‍ പേരെ കൊല്ലാന്‍ പ്രേരിപ്പിക്കുന്നതാണെന്നും പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍. ആലപ്പുഴയില്‍ വികസന സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് കൂടത്തായിയെക്കുറിച്ച് മന്ത്രി പറഞ്ഞത്.

ഒരു ടെലിവിഷന്‍ ചാനലില്‍ കൂടത്തായി കേസിനെക്കുറിച്ചുളള സീരിയല്‍ കാണാനിടയായി. അത് കൊലപാതകങ്ങള്‍ക്കെതിരെയുളള വികാരമല്ല ഉണ്ടാക്കുന്നത്. കൂടുതല്‍ പേരെ കൊല്ലാനാണ് പ്രേരിപ്പിക്കുന്നത്. കോടതിയില്‍ കേസ് നടക്കുമ്പോള്‍ ഇതൊന്നും ഇത്തരത്തില്‍ ചിത്രീകരിക്കുന്നത് ശരിയല്ല: മന്ത്രി ജി സുധാകരന്‍

ഫ്ളവേഴ്സ് ചാനലിലാണ് കൂടത്തായി എന്ന പേരില്‍ പരമ്പര ആരംഭിച്ചത്. ഗിരീഷ് കോന്നി സംവിധാനം ചെയ്ത പരമ്പരയുടെ തിരക്കഥ ശ്രീകണ്ഠന്‍ നായരുടേതാണ്. സിനിമാതാരം മുക്തയാണ് മുഖ്യകഥാപാത്രമായി മിനിസ്‌ക്രീനില്‍ എത്തുന്നത്. എല്ലാദിവസവും രാത്രി 9.30നാണ് പരമ്പരയുടെ സംപ്രേക്ഷണം.

Latest Stories

റായ്ബറേലിയില്‍ മത്സരിക്കാന്‍ പ്രിയങ്കയില്ല; രാഹുല്‍ ഗാന്ധിയുമായി അവസാനഘട്ട ചര്‍ച്ചകള്‍ പുരോഗമിക്കുന്നു; പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി നാളെ

വയറുവേദനയുമായി മെഡിക്കല്‍ കോളേജില്‍; നീക്കം ചെയ്തത് 10 കിലോഗ്രാമിലേറെ ഭാരമുള്ള ഗര്‍ഭാശയ മുഴ

ബ്രിജ് ഭൂഷണ്‍ സിംഗിന് പകരം മകന്‍; കൈസര്‍ഗഞ്ചില്‍ പിതാവിന് പകരം കരണ്‍ ഭൂഷണ്‍ ബിജെപി സ്ഥാനാര്‍ത്ഥി

മേയര്‍-കെഎസ്ആര്‍ടിസി വിവാദം; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍

കൂട്ടയിടി നടക്കാതെ രണ്ടിനെയും പിടിച്ചുമാറ്റിയത് ഒരു തരത്തിൽ, മുംബൈ ഇന്ത്യൻസ് ക്യാമ്പിൽ നടന്നത് വമ്പൻ നാണക്കേട്; സംഭവം ഇങ്ങനെ

സിനിമാക്കഥ പോലെ തലൈവര്‍ ജീവിതം, ഇനി സ്‌ക്രീനില്‍ കാണാം; റെക്കോര്‍ഡ് തുകയ്ക്ക് അവകാശം വാങ്ങി നിര്‍മ്മാതാവ്

വില്‍പ്പനയില്‍ ഒന്നാമന്‍! ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കുന്ന കാർ ഇതാണ്..

ബലാത്സംഗ കേസ് പ്രതിയ്ക്ക് വേണ്ടി മോദി വോട്ട് ചോദിക്കുന്നു; പ്രധാനമന്ത്രി സ്ത്രീകളോട് മാപ്പ് പറയണമെന്ന് രാഹുല്‍ ഗാന്ധി

ലോകകപ്പിലും ഐപിഎൽ 2. 0 കാണാൻ പറ്റും, അങ്ങനെ വന്നാൽ ആ കൂട്ടരുടെ മരണം കാണാം; റിപ്പോർട്ടുകൾ ഇങ്ങനെ

ഫഹദിനൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ട്, അതിനൊരു അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഞാന്‍: രണ്‍ബിര്‍ കപൂര്‍