രജിത് കുമാര്‍, ആര്യ അടക്കമുള്ളവര്‍ എലിമിനേഷന്‍ ലിസ്റ്റില്‍, ബൈ പറഞ്ഞ് മഞ്ജു

ബിഗ് ബോസ് റിയാലിറ്റി ഷോയില്‍ നിന്നും ഒരു താരം കൂടി പുറത്ത്. മഞ്ജു പത്രോസ് ആണ് കഴിഞ്ഞ ദിവസത്തെ എലിമിനേഷന്‍ റൗണ്ടില്‍ പുറത്തായിരിക്കുന്നത്. രജിത് കുമാര്‍, ആര്യ, ഫുക്രു, ജസ്ല എന്നിവരായിരുന്നു നോമിനേഷന്‍ ലിസ്റ്റില്‍ ഉണ്ടായിരുന്നത്. രസകരമായ ഒരു ഗെയിമിന് പിന്നാലെയായാണ് ആരാണ് പുറത്തേക്ക് പോവുന്നതെന്ന് മോഹന്‍ലാല്‍ വ്യക്തമാക്കിയത്.

ചിലര്‍ പുറത്ത് പോവണമെന്ന് പറഞ്ഞിട്ടുണ്ടാകാം, ചിലര്‍ രണ്ടാഴ്ച മതിയെന്ന് പറയും, മത്സരത്തില്‍ തുടരാന്‍ ആഗ്രഹിക്കുന്നവരും ഉണ്ടാകും. എന്തായാലും ഒരാളെ പുറത്തേക്ക് വിളിച്ചേ മതിയാവൂ എന്ന് പറഞ്ഞായിരുന്നു മോഹന്‍ലാല്‍ പുറത്തേക്ക് പോവുന്നയാളെ പ്രഖ്യാപിച്ചത്. വികാരപ്രകടനങ്ങളൊന്നുമില്ലാത്ത യാത്ര പറച്ചിലായിരുന്നു മഞ്ജുവിന്റേത്. താങ്ക് യൂ ലാലേട്ടാ എന്നായിരുന്നു താരത്തിന്റെ ആദ്യ പ്രതികരണം. വ്യക്തിപരമായി എല്ലാവരോടും യാത്ര ചോദിച്ചായിരുന്നു മഞ്ജു മോഹന്‍ലാലിന് അരികില്‍ എത്തിയത്.

ബിഗ് ബോസിലെ അനുഭവങ്ങള്‍ മാത്രമല്ല കൂട്ടിനായി എല്ലാവര്‍ക്കുമൊപ്പമുള്ള ഒരു സെല്‍ഫിയെടുക്കാനും ബിഗ് ബോസ് നിര്‍ദേശിക്കാറുണ്ട്. എലിമിനേഷനിലൂടെ പുറത്തേക്ക് പോവുന്നവര്‍ക്കാണ് ആ അവസരം ലഭിക്കാറുള്ളത്. നിറഞ്ഞ ചിരിയോടെയായിരുന്നു മഞ്ജു സെല്‍ഫിക്ക് പോസ് ചെയ്തത്. ചിരിച്ച മുഖത്തോടെയായിരുന്നു താരം ബിഗ് ബോസില്‍ നിന്നും ഇറങ്ങിയതും.

Latest Stories

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ