മാക്‌സിമം അടുക്കാന്‍ നോക്കി, ചില കാര്യങ്ങള്‍ കണ്ടില്ലെന്ന് നടിക്കാന്‍ കഴിഞ്ഞില്ല: രജിത്തുമായുള്ള പ്രശ്‌നത്തെ കുറിച്ച് മഞ്ജു

മഞ്ജു പത്രോസും രജിത് കുമാറും തമ്മിലുള്ള പ്രശ്‌നം ബിഗ് ബോസ് റിയാലിറ്റി ഷോയിലും സോഷ്യല്‍ മീഡിയയിലും വലിയ ചര്‍ച്ചക്കിടയാക്കിയിരുന്നു. ഇരുവര്‍ക്കുമിടയിലെ അഭിപ്രായഭിന്നതയെ കുറിച്ച് മോഹന്‍ലാലും പലതവണ ചോദിച്ചിരുന്നു. വ്യക്തിപരമായി തനിക്ക് ഒരു പ്രശ്‌നവുമില്ലെന്ന് മഞ്ജു ഇതുവരെ പറഞ്ഞത്.

ബിഗ് ബോസില്‍ നിന്നും പുറത്തെത്തിയതിന് ശേഷം ഇതില്‍ വ്യക്തത വരുത്തിയിരിക്കുകയാണ് മഞ്ജു. ഒരു സത്രീ വിരുദ്ധനാണെന്നുളള മുന്‍ധാരണ വെച്ചാണ് കളിച്ചതെന്ന് രജിത് അവിടെ പറഞ്ഞിരുന്നു. എന്നാല്‍ അത്തരത്തില്‍ ഒരു കാര്യവുമില്ല. ഇനി മൊബൈല്‍ കിട്ടിയിട്ടു വേണം അദ്ദേഹം ആരാണെന്ന് അറിയാനെന്നും മഞ്ജു പറയുന്നു. രജിത്ത് എന്ന ആളോട് പ്രത്യക്ഷമായി ഒരു പിണക്കവുമില്ല. ഇത് ഒരു എപ്പിസോഡില്‍ പറഞ്ഞിട്ടുമുണ്ടെന്ന് മഞ്ജു വ്യക്തമാക്കി.

സഹപ്രവര്‍ത്തകരോടുള്ള അദ്ദേഹത്തിന്റെ ചില രീതികളോടായിരുന്നു തനിയ്ക്ക് ദേഷ്യവും ഒത്തു ചേരാന്‍ കഴിയാതിരുന്നത്. മാക്‌സിമം അടുക്കാന്‍ നോക്കി. പക്ഷെ, ഇത്തരത്തില്‍ നമ്മുടെ മുന്നില്‍ വച്ച് കാണുന്ന ചില കാര്യങ്ങള്‍ കണ്ടില്ലെന്ന് വയ്ക്കാന്‍ എനിക്കറിയില്ല. ചിലപ്പോള്‍ അങ്ങനെ എനിയ്ക്ക് നില്‍ക്കാമായിരുന്നു. എന്നാല്‍തനിക്ക് അങ്ങനെ തോന്നിയിട്ടില്ലെന്നും മഞ്ജു പറഞ്ഞു.

Latest Stories

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിൽ നാളെ വിധിയെഴുത്ത്

സ്ഥാനാർത്ഥിയുടെ അപ്രതീക്ഷിത മരണം; മലപ്പുറം മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിൽ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു

'പ്രീണനത്തിനായി നെഹ്‌റു വന്ദേമാതരത്തെ വെട്ടിമുറിച്ചു, പിന്നീട് ഇന്ത്യയേയും'; കോണ്‍ഗ്രസിനെ വിമർശിച്ച് പ്രധാനമന്ത്രി

'സാമൂഹ്യാധികാര മുന്‍വിധികള്‍ക്കെതിരെ പരസ്യമായി നിലകൊണ്ട അതിജീവിത മലയാളിയുടെ യാഥാസ്ഥിതിക പൊതുബോധത്തിന്റെ എതിര്‍ചേരിയില്‍ നില്‍ക്കാനുള്ള അസാമാന്യ ധീരതയാണ് പ്രകടിപ്പിച്ചത്'; അതാണ് കേരളം ഈ വിധിക്കപ്പുറം ഏറ്റെടുക്കേണ്ട നീതിയുടെ സന്ദേശവും പോരാട്ടവുമെന്ന് പ്രമോദ് പുഴങ്കര

രാഹുലിനെതിരായ രണ്ടാം ബലാത്സംഗ കേസ്; മുൻ‌കൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി, വിധി 10 ന്

മദ്യപാനിയായ അച്ഛൻ്റെ ക്രൂര പീഡനം; ഒമ്പതാം ക്ലാസുകാരി ജീവനൊടുക്കാൻ ശ്രമിച്ചു

'ഒരു പോരാട്ടവും അന്തിമമല്ല...സർക്കാർ എന്നും അതിജീവിതക്കൊപ്പം'; മന്ത്രി വി ശിവൻകുട്ടി

സാമ്പത്തിക തർക്കം; ആലപ്പുഴയിൽ അമ്മയെ മകൻ മർദിച്ച് കൊന്നു

'എന്ത് നീതി? നമ്മൾ ഇപ്പോൾ കാണുന്നത് ശ്രദ്ധയോടെ തയ്യാറാക്കിയ തിരക്കഥയുടെ ക്രൂരമായ അനാവരണം’; പാർവതി തിരുവോത്ത്

'അവൾ ചരിത്രമാണ്, വിധി എതിരാണെങ്കിലും പൊതുസമൂഹം അവൾക്കൊപ്പമുണ്ട്'; നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധി നിരാശാജനകമെന്ന് കെ കെ രമ