ലോക്ഡൗണ്‍ നിയമങ്ങള്‍ ലംഘിച്ച് ഷൂട്ടിംഗ്: അറസ്റ്റിലായത് 'സീതാകല്യാണം' സീരിയല്‍ താരങ്ങളും പ്രവര്‍ത്തകരും, റിപ്പോര്‍ട്ട്

ലോക്ഡൗണ്‍ നിയമങ്ങള്‍ ലംഘിച്ച് രഹസ്യമായി ഷൂട്ടിംഗ് നടത്തിയത് ഏഷ്യാനെറ്റ് ചാനലിലെ സീതാകല്യാണം എന്ന സീരിയലിന് വേണ്ടിയെന്ന് റിപ്പോര്‍ട്ടുകള്‍. ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ തുടരുന്നതിനിടെ അനധികൃതമായി തിരുവനന്തപുരത്ത് ചിത്രീകരണം നടത്തുകയായിരുന്നു.

സീതാകല്യാണം എന്ന സീരിയലുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്ന 20 ഓളം താരങ്ങളും അണിയറ പ്രവര്‍ത്തകരുമാണ് അറസ്റ്റിലായത് എന്നാണ് സമകാലിക മലയാളം റിപ്പോര്‍ട്ട് ചെയ്യുന്നത്. നിയന്ത്രണങ്ങള്‍ ലംഘിച്ച് വര്‍ക്കലയിലെ റിസോര്‍ട്ടില്‍ ഷൂട്ടിംഗ് നടത്തുകയായിരുന്നു.

ക്രിട്ടിക്കല്‍ കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ച ഇടവ പഞ്ചായത്ത് 12-ാം വാര്‍ഡിലാണ് രഹസ്യമായി ചിത്രീകരണം നടന്നത്. ഓടയത്തുള്ള പാം ട്രീ റിസോര്‍ട്ടില്‍ ആയിരുന്നു ഷൂട്ടിംഗ്. വിവരം അറിഞ്ഞ് പൊലീസ് സംഭവ സ്ഥലത്ത് എത്തി റിസോര്‍ട്ട് അയിരൂര്‍ പൊലീസ് സീല്‍ ചെയ്യുകയും റിസോര്‍ട്ട് ഉടമയ്‌ക്കെതിരെ കേസെടുക്കുകയും ചെയ്തു.

ലോക്ഡൗണ്‍ പ്രഖ്യാപിച്ച അന്നു മുതല്‍ സംസ്ഥാനത്ത് സിനിമ- സിരീയല്‍ എന്നിവയുടെ ഇന്‍ഡോര്‍, ഔട്ട്‌ഡോര്‍ ഷൂട്ടിംഗുകള്‍ നടത്തുന്നതിന് നിരോധനമുണ്ട്. നിയമങ്ങള്‍ പാലിക്കാതെ ലംഘിച്ചതിനെ തുടര്‍ന്നാണ് നടപടി.

Latest Stories

IPL 2024: സഞ്ജുവിന് ഇന്ന് വേണമെങ്കില്‍ അങ്ങനെ ചെയ്യാമായിരുന്നു, പക്ഷെ, ഹൃദയവിശാലതയുള്ള അദ്ദേഹം അത് ചെയ്തില്ല

IPL 2024: സഞ്ജുവില്‍നിന്ന് സാധാരണ കാണാറില്ലാത്ത പ്രതികരണം, ആ അലറിവിളിയില്‍ എല്ലാം ഉണ്ട്

യുവാക്കള്‍ തമ്മില്‍ അടിപിടി, കൊച്ചിയില്‍ ഒരാള്‍ കുത്തേറ്റ് മരിച്ചു; രണ്ടു പേര്‍ അറസ്റ്റില്‍

യുവാക്കളെ തെറ്റായി ബാധിക്കും, വിക്രം അക്രമം പ്രോത്സാഹിപ്പിക്കുന്നു; 'വീര ധീര ശൂര'നെതിരെ പരാതി, പോസ്റ്റര്‍ വിവാദത്തില്‍

ശ്രീനിയേട്ടന്റെ സംവിധാനത്തില്‍ നായികയായി, അത് നടക്കില്ല ഞാന്‍ വീട്ടില്‍ പോണു എന്ന് പറഞ്ഞ് ഒരൊറ്റ പോക്ക്.. എട്ട് വര്‍ഷത്തിന് ശേഷമാണ് വീണ്ടും കാണുന്നത്: ഭാഗ്യലക്ഷ്മി

ചില സിനിമകള്‍ ചെയ്യാന്‍ ഭയമാണ്, പലതും ഉപേക്ഷിക്കേണ്ടി വന്നു, അച്ഛനും അമ്മയ്ക്കും അതൊന്നും ഇഷ്ടമല്ല: മൃണാള്‍ ഠാക്കൂര്‍

ചില ബൂത്തുകളില്‍ വോട്ടെടുപ്പ് വൈകിയത് കൃത്യത ഉറുപ്പുവരുത്താനുള്ള ഉദ്യോഗസ്ഥ ജാഗ്രത മൂലം; രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുടെ ആരോപണങ്ങള്‍ തള്ളി തിരഞ്ഞെടുപ്പ് കമ്മീഷന്‍

പത്ത് കോടി രൂപ നഷ്ടപരിഹാരം നല്‍കണം; അല്ലെങ്കില്‍ നിയമനടപടി; വ്യാജപ്രചരണത്തില്‍ ശോഭ സുരേന്ദ്രനെതിരെ വക്കീല്‍ നോട്ടീസയച്ച് ഗോകുലം ഗോപാലന്‍

വോയിസ് ശരിയല്ലെന്ന് പറഞ്ഞ് വേറെ ആളുകളാണ് തന്റെ ശബ്‌ദം നൽകുന്നതെന്ന വിഷമം കാവ്യയ്ക്കുണ്ടായിരുന്നു: കമൽ

കോഴ്സ് തുടങ്ങി നാലു മാസം കഴിഞ്ഞാണു ഞാനൊരു നടിയാണെന്നു സഹപാഠികൾക്കു മനസ്സിലായത്: അഭിരാമി