രഹസ്യമായി എന്‍ഗേജ്‌മെന്റ്! ഒടുവില്‍ ചിത്രങ്ങള്‍ പുറത്തുവിട്ട് ഉര്‍ഫി; സത്യം ഇങ്ങനെ

നടി ഉര്‍ഫി ജാവേദിന്റെ വിവാഹനിശ്ചയം കഴിഞ്ഞതായി റിപ്പോര്‍ട്ടുകള്‍. ഒരു യുവാവ് റൊമാന്റിക് പോസില്‍ ഉര്‍ഫിയെ വിവാഹമോതിരം അണിയിക്കുന്ന ചിത്രങ്ങളാണ് പുറത്തെത്തിയിരിക്കുന്നത്. വളരെ രഹസ്യമായി നടന്ന ചടങ്ങിന്റെ ചിത്രങ്ങളാണ് ഇത് എന്ന പ്രചാരണത്തോടെയാണ് ഇത് സോഷ്യല്‍ മീഡിയയില്‍ എത്തിയത്. ഇതോടെ നടിയുടെ വരനെ കുറിച്ചുള്ള ചര്‍ച്ചകളും ആരംഭിച്ചു.

എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ എത്തിയത് അല്ല സത്യമെന്ന് വ്യക്തമാക്കി ഉര്‍ഫി സ്വയം രംഗത്തെത്തി. വാലന്റൈന്‍സ് ഡേ ആയ ഇന്ന് മുതല്‍ ആരംഭിക്കുന്ന ഷോയുടെ ട്രെയ്‌ലര്‍ പങ്കുവച്ചാണ് ഉര്‍ഫി എത്തിയത്. ഡിസ്‌നി പ്ലസ് ഹോട്ട്‌സറ്റാറില്‍ സ്ട്രീമിങ് ആരംഭിക്കുന്ന പരിപാടിയാണിത്. എന്‍ഗേജ്‌മെന്റ് രോക്ക യാ ദോക്ക (#EngagedRokaYaDhoka) ഹാഷ്ടാഗോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.

അതേസമയം, വിചിത്രമായ ഫാഷന്‍ പരീക്ഷണങ്ങളിലൂടെയാണ് ഉര്‍ഫി ശ്രദ്ധ നേടിയിട്ടുള്ളത്. ഉര്‍ഫിയുടെ ഫാഷന്‍ ചോയ്‌സുകള്‍ക്കെതിരെ കടുത്ത സൈബര്‍ ആക്രമണങ്ങളും നടക്കാറുണ്ട്. നേരത്തെ ഒരിക്കല്‍ നടിയുടെ വിവാഹനിശ്ചയം കഴിഞ്ഞുവെന്ന വാര്‍ത്തകള്‍ എത്തിയിരുന്നു. നടിയുടെ സഹോദരി ഉറുസ ആയിരുന്നു ഒരു യുവാവിനൊപ്പം പൂജ ചെയ്യുന്ന ഉര്‍ഫിയുടെ ചിത്രം പങ്കുവച്ചത്.

View this post on Instagram

A post shared by JioHotstar (@jiohotstar)

യുവാവിന്റെ മുഖം ഇമോജി കൊണ്ട് മറച്ച രീതിയില്‍ ആയിരുന്നു പോസ്റ്റ്. സോഷ്യല്‍ മീഡിയയില്‍ ഒരുപാട് ഫോളോവേഴ്സ് ഉള്ള താരമാണ് ഉര്‍ഫി ജാവേദ്. ‘യേ റിശ്താ ക്യാ കഹ്ലാതാ ഹേ’, ‘കസോട്ടി സിന്ദഗി കേ’ എന്നീ സീരിയലുകളിലൂടെയാണ് ഉര്‍ഫി കരിയര്‍ ആരംഭിച്ചത്. എന്നാല്‍ ബിഗ് ബോസ് ഒ.ടി.ടിയിലൂടെയാണ് ഉര്‍ഫി ശ്രദ്ധ നേടുന്നത്. സ്പ്ലിറ്റ്സ്വില്ല എന്ന റിയാലിറ്റി ഷയിലും ഉര്‍ഫി എത്തിയിരുന്നു.

Latest Stories

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി