ബിഗ് ബോസിലും ചാരന്മാര്‍, എല്ലാം യൂട്യൂബേഴ്‌സിന് ചോര്‍ത്തി കൊടുക്കുകയാണ്.. ഏഷ്യാനെറ്റിലേക്ക് വിളിച്ചാല്‍ എനിക്കും കിട്ടും ഈ വിവരങ്ങള്‍: ഫിറോസ് ഖാന്‍

ബിഗ് ബോസ് മലയാളം ആറാം സീസണ്‍ ആരംഭിക്കാന്‍ ഒരുങ്ങുകയാണ്. ഉദ്ഘാടന ചടങ്ങിന് മുമ്പ് രണ്ട് കോമണര്‍ മത്സരാര്‍ത്ഥികളെ പ്രഖ്യാപിച്ച് ബിഗ് ബോസ് ചര്‍ച്ചകളില്‍ നിറഞ്ഞിരുന്നു. റസ്മിന്‍ ബായ്, നിഷാന എന്നിവരെയാണ് ആദ്യം പ്രഖ്യാപിച്ചത്. ഒന്ന് മാറ്റിപ്പിടിച്ചാലോ? എന്ന ടാഗ് ലൈനോടെയാണ് ഇത്തവണ ബിഗ് ബോസ് എത്തുന്നത്.

നാളെ ബിഗ് ബോസ് ഷോ ആരംഭിക്കാനിരിക്കവെ മുന്‍ ബിഗ് ബോസ് താരമായ ഫിറോസ് ഖാന്റെ വാക്കുകളാണ് ചര്‍ച്ചകളില്‍ നിറയുന്നത്. ബിഗ് ബോസില്‍ മാറ്റങ്ങള്‍ വരുമ്പോള്‍ അതിലുള്ള ചാരന്മാരെ പുറത്താക്കണം എന്നാണ് ഫിറോസ് ഖാന്‍ പറയുന്നത്. തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവച്ച വീഡിയോയിലാണ് ഫിറോസ് ഖാന്‍ സംസാരിച്ചത്.

”ബിഗ് ബോസിന്റെ അഞ്ചാം സീസണില്‍ പറ്റിയ പരിക്കുകള്‍ വരാന്‍ പോകുന്ന സീസണുകളെയും ബാധിക്കും. അതെല്ലാം മത്സരാര്‍ഥികളുടെ പ്രകടനം കൊണ്ടും മത്സരത്തിന്റെ ശക്തി കൊണ്ടും മാറും. എന്നാല്‍ ബിഗ് ബോസിനകത്ത് നിന്നും സ്പൈ വര്‍ക്ക് ചെയ്ത് മത്സരാര്‍ഥികള്‍ ആരൊക്കെയാണെന്ന് അടക്കം ചില യൂട്യൂബ് ചാനലുകാര്‍ക്ക് കൊടുക്കുന്നവരുണ്ട്.”

”അവര്‍ പ്രെഡിക്ഷന്‍ ലിസ്റ്റ് എന്ന പേരില്‍ കറക്ടായി വരാന്‍ പോകുന്നവരുടെ പേരുകള്‍ പറയും. അതോടെ മത്സരാര്‍ഥികളെ കുറിച്ച് അറിയാന്‍ കാത്തിരിക്കുന്നവരുടെ ആകാംഷയാണ് പോകുന്നത്. ഓപ്പണിംഗ് ദിവസം മത്സരാര്‍ഥികള്‍ ആരൊക്കെയാണെന്ന് അറിയുന്നതിന്റെ ത്രില്ല് വേറെ തന്നെയാണ്.”

”വര്‍ഷങ്ങള്‍ക്ക് മുമ്പേ ഏഷ്യാനെറ്റില്‍ വര്‍ക്ക് ചെയ്തിട്ടുള്ള ആളാണ് ഞാന്‍. അതിലുപരി മുന്‍ ബിഗ് ബോസ് മത്സരാര്‍ഥി കൂടിയാണ്. അവിടെയുള്ള സുഹൃത്തുക്കളെ വിളിച്ച് ചോദിച്ചാല്‍ എനിക്കും ഇത്തരം വിവരങ്ങള്‍ അറിയാന്‍ സാധിക്കും. പക്ഷേ ഞാനൊരിക്കലും അത് ചെയ്യില്ല. കാരണം ബിഗ് ബോസ് എന്ന ഷോയുടെ ഉദ്ദേശം എനിക്ക് അറിയാവുന്നതാണ്.”

”പ്രെഡിക്ഷന്‍ പറയുന്നതില്‍ പ്രശ്നമില്ല. എന്നാല്‍ അവിടുന്ന് കിട്ടിയ അതേ ലിസ്റ്റ് എടുത്ത് വെച്ചിട്ട് പറയുന്നത് ശരിയായ കാര്യമല്ല. ബിഗ് ബോസിലെ എല്ലാ കാര്യങ്ങളും ആഘോഷമാക്കുന്നത് യൂട്യൂബേഴ്സാണ്. മാത്രമല്ല സോഷ്യല്‍ മീഡിയയിലും അവര്‍ ആഘോഷിക്കപ്പെടാന്‍ പോവുകയാണ്” എന്നാണ് ഫിറോസ് ഖാന്‍ പറയുന്നത്.

Latest Stories

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ

യൂട്യൂബർ തൊപ്പിക്കും ഗ്യാങ്ങിനുമെതിരെ അന്വേഷണം, സൈബർ ഓപ്പറേഷൻസ് എസ്‌പിക്ക് ചുമതല നൽകി ഡിജിപി; 'പുതിയ തലമുറയുടെയും കുട്ടികളുടെയും ഭാവിയെ തകർക്കുന്ന രീതിയിലുള്ള പ്രവർത്തനം'

നിപ പരിശോധനയ്ക്കയച്ച മൂന്ന് പേരുടെ പരിശോധനാ ഫലം നെ​ഗറ്റീവ്; കേന്ദ്ര സംഘം കോഴിക്കോട് എത്തി