ബിഗ് ബോസ് നിര്‍ത്തിവെച്ചേക്കും; അറിയിപ്പുമായി നിര്‍മ്മാതാക്കള്‍

ബിഗ് ബോസ് ഉള്‍പ്പെടെയുള്ള റിയാലിറ്റി ഷോ പരിപാടികള്‍ നിര്‍ത്തിവച്ചേക്കുമെന്ന് സൂചന. നിര്‍മാതാക്കളായ എന്‍ഡമോള്‍ ഷൈന്‍ ഇന്ത്യയുടെ അറിയിപ്പിലാണ് ഇതിനെ കുറിച്ചുള്ള സൂചന ലഭിച്ചിരിക്കുന്നത്. കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ ജീവനക്കാരുടെ സുരക്ഷയെ കരുതി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുമെന്ന് എന്‍ഡമോള്‍ ഷൈന്‍ ഇന്ത്യ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചു.

“എന്‍ഡമോള്‍ ഷൈന്‍ ഇന്ത്യ ജീവനക്കാരുടെയും കലാകാരന്മാരുടെയും ആരോഗ്യത്തിനും സുരക്ഷിതത്വത്തിനും ഊന്നല്‍നല്‍കുന്നു. കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ ഞങ്ങളുടെ എല്ലാ അഡ്മിനിസ്‌ട്രേറ്റീവ്, പ്രൊഡക്ഷന്‍ ഡിപ്പാര്‍ട്ട്‌മെന്റുകളും താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുന്നു. കൊറോണ വൈറസിന്റെ വ്യാപനം തടയാനുള്ള സര്‍ക്കാരിന്റെ ജാഗ്രത നിര്‍ദേശങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടാണ് തീരുമാനം.”

“ഇതുവരെ കമ്പനിയില്‍ ആര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടില്ല. ഈ വെല്ലുവിളി നിറഞ്ഞ സമയത്ത് ഞങ്ങളെ മനസിലാക്കിയ ജീവനക്കാരെ അഭിനന്ദിക്കുന്നു.എല്ലാവരും സുരക്ഷിതമായിരിക്കുക. നിങ്ങളെ രസിപ്പിക്കാന്‍ വൈകാതെ തിരിച്ചെത്താനാകുമെന്ന് പ്രതീക്ഷിക്കുന്നു”- എന്‍ഡമോള്‍ ഷൈന്‍ ഇന്ത്യ അറിയിപ്പില്‍ പറഞ്ഞു.

Latest Stories

ഞാൻ അഭിനയിച്ച ആ ചിത്രം മോഹൻലാൽ സിനിമയുടെ റീമേക്കാണെന്ന് തിരിച്ചറിഞ്ഞത് ഈയടുത്ത്..: സുന്ദർ സി

ക്ലാസ് ഈസ് പെർമനന്റ്; പഞ്ചാബിനെ എറിഞ്ഞുവീഴ്ത്തി രവീന്ദ്ര ജഡേജ

അത് അവർ തന്നെ കൈകാര്യം ചെയ്യും; ഇളയരാജയുടെ പരാതിയിൽ പ്രതികരണമറിയിച്ച് രജനികാന്ത്

ദാസേട്ടന്റെ മകനായിട്ട് ഇത്ര കഴിവുകളേയൊളളൂ എന്ന തരത്തില്‍ താരതമ്യം കേട്ടിട്ടുണ്ട്: വിജയ് യേശുദാസ്

റയലിനേക്കാളും ജിറോയാനോയെക്കാളും നന്നായി കളിച്ചിട്ടും ഞങ്ങളെ അത് ബാധിച്ചു, അല്ലെങ്കിൽ കിരീടം ഞങ്ങൾ അടിക്കുമായിരുന്നു; സാവി പറയുന്നത് ഇങ്ങനെ

IPL 2024: മത്സരത്തിനിടെ ചെന്നൈ ആരാധകർക്ക് കിട്ടിയത് നിരാശ വാർത്ത, ടീമിന് വമ്പൻ പണി

പുലിമുട്ട് നിര്‍മ്മാണം പൂര്‍ത്തികരിച്ചു; വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍റണ്‍ അടുത്ത മാസം; കപ്പലുകള്‍ ഈ വര്‍ഷം തന്നെ അടുപ്പിക്കാന്‍ തിരക്കിട്ട നീക്കം

IPL 2024: അവന്‍ കാര്യങ്ങള്‍ ഇനിയും പഠിക്കാനിരിക്കുന്നതേയുള്ളു; ഗുജറാത്തിന്‍റെ പ്രശ്നം തുറന്നുകാട്ടി മില്ലര്‍

എസ് ജെ സൂര്യ- ഫഹദ് ചിത്രമൊരുങ്ങുന്നത് ആക്ഷൻ- കോമഡി ഴോണറിൽ; പുത്തൻ അപ്ഡേറ്റുമായി വിപിൻ ദാസ്

'അധികാരവും പദവിയും കുടുംബ ബന്ധത്തെ ബാധിക്കില്ല'; കുടുംബത്തിൽ ഭിന്നതയുണ്ടെന്ന പ്രചാരണങ്ങൾക്കുള്ള മറുപടിയുമായി റോബർട്ട് വദ്ര