ബിഗ് ബോസിന്റെ ചീപ്പ് സ്ട്രാറ്റജി, 'സാഗറീന'യ്ക്ക് ട്രോള്‍പൂരം; ഷോയ്‌ക്കെതിരെ വിമര്‍ശനങ്ങള്‍

ബിഗ് ബോസില്‍ വീണ്ടും ലവ് ട്രാക്ക്. ബിഗ് ബോസ് സീസണ്‍ 5ലെ പുതിയ വിശേഷങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. നടന്‍ സാഗര്‍ സൂര്യയും സെറീനയും തമ്മിലുള്ള പ്രണയമാണ് ആരാധകര്‍ ഇപ്പോള്‍ ആഘോഷമാക്കുന്നത്. കഴിഞ്ഞ എപ്പിസോഡില്‍ സാഗറിന് സെറീന ചുംബനം നല്‍കിയത് ശ്രദ്ധ നേടിയിരുന്നു.

ഉറങ്ങുന്നതിന് മുമ്പായി സെറീനയുടെ അടുത്ത് വന്നിരുന്ന് സംസാരിച്ച സാഗറിനോട് ഗുഡ് നൈറ്റ് പറഞ്ഞപ്പോള്‍ ഉമ്മ വേണോയെന്ന് സെറീന ചോദിക്കുകയായിരുന്നു. ഉടന്‍ സാഗര്‍ കവിള്‍ കാണിച്ചുകൊടുത്തു. ശേഷം സെറീനയ്ക്ക് തിരിച്ചും കവിളില്‍ ചുംബനം നല്‍കിയ ശേഷം സാഗര്‍ ഉറങ്ങാനായിപ്പോകുക ആയിരുന്നു. ഇത് ചീപ്പ് സ്ട്രാറ്റജി ആണെന്ന വിമര്‍ശനങ്ങളും എത്തുന്നുണ്ട്.

ഇഷ്ടത്തിലാണെന്ന സൂചനകള്‍ സെറീനയും സാഗറും പരസ്പരം കൈമാറുകയും ചെയ്തുവെങ്കിലും പുറത്തെ ജീവിതത്തിലേക്ക് ആ ബന്ധം എത്തുമോയെന്ന് വ്യക്തമായി പറഞ്ഞിട്ടുമില്ല. ബിഗ് ബോസിലെ ‘പേളിഷ്’ എന്ന ലവ് ട്രാക്കിന് ശേഷം ഏറെ ആഘോഷിക്കപ്പെടുന്ന ലവ് ട്രാക്ക് ആയി മാറിയിരിക്കുകയാണ് ‘സാഗറീന’ ഇപ്പോള്‍.

എന്നാല്‍ കഴിഞ്ഞ ദിവസം പുതിയൊരാളാണ് സാഗറിനോട് പ്രണയം തുറന്നു പറഞ്ഞിരിക്കുന്നത്. സാഗര്‍ സൂര്യയും നാദിറയും തമ്മില്‍ സംസാരിക്കുന്ന രംഗമാണ് പുതിയ എപ്പിസോഡില്‍ തുടക്കത്തില്‍ കാണിച്ചത്. സാഗറിനോട് പ്രണയം ഉണ്ടെന്ന് നേരത്തെ ജുനൈസിനോട് നാദിറ സൂചിപ്പിച്ചിരുന്നു.

നാദിറ ഇന്ന് തന്റെ പ്രണയം സാഗര്‍ സൂര്യയോട് തുറന്നു പ്രകടിപ്പിച്ചിരിക്കുകയാണ്. ”ഞാന്‍ എന്റെ ഉള്ളിലുള്ള കാര്യം നിന്റെ മുന്നില്‍ പറഞ്ഞിട്ടുണ്ട് എന്ന് നാദിറ സാഗറിനോട് പറയുന്നു. അത് തിരിച്ചു വേണം എന്ന് വാശി പിടിക്കുന്ന ആളല്ല ഞാന്‍. ഒരിക്കലും നിന്നോട് അത് ചോദിച്ചിട്ടുമില്ല, നിനക്ക് തിരിച്ച് ഉണ്ടോയെന്ന്.”

”കാരണം ഉണ്ടെങ്കിലും ഇല്ലെങ്കിലും അത് എനിക്ക് അത് പ്രശ്‌നമല്ല” എന്നും സാഗര്‍ സൂര്യയോട് നാദിറ പറയുന്നു. എന്നാല്‍ നീ ഉദ്ദേശിക്കുന്ന രീതിയില്‍ തനിക്ക് എന്തെങ്കിലും ഉണ്ടാകുമെന്ന് തോന്നുന്നില്ല എന്നാണ് സാഗര്‍ നാദിറയോട് പറയുന്നത്. സെറീനയോട് ജുനൈസ് പ്രണയം തുറന്നു പറയുന്നതും കഴിഞ്ഞ ദിവസം ചര്‍ച്ചയായിരുന്നു.

Latest Stories

ഓസ്‌ട്രേലിയയുമായുള്ള തോൽവിക്ക് ശേഷം ഗംഭീർ നടത്തിയ തന്ത്രപരമായ മാറ്റം; ഇംഗ്ലണ്ടിലെ ഇന്ത്യയുടെ മാസ്മരിക പ്രകടനത്തിന് പിന്നിലെ രഹസ്യം

വിരമിക്കൽ റിപ്പോർട്ടുകൾക്കിടയിലും ഏകദിന റാങ്കിംഗിൽ രോഹിത്തിന് കുതിപ്പ്, മുന്നിൽ ഒരാൾ മാത്രം!

ക്യാപ്റ്റന്‍സി പോരല്ല, സഞ്ജു റോയല്‍സ് വിടാന്‍ ആ​ഗ്രഹിക്കുന്നതിന്റെ കാരണം മറ്റൊന്ന്!; ഉത്തപ്പ പറയുന്നു

മാധ്യമപ്രവര്‍ത്തകര്‍ നല്‍കുന്ന വാര്‍ത്തയുടെ പേരില്‍ രാജ്യദ്രോഹ കുറ്റം ചുമത്താനാകില്ല; നിലപാട് വ്യക്തമാക്കി സുപ്രിംകോടതി

രോഹിത് ശർമയുടെ പുതിയ കാറിന്റെ നമ്പർ '3015', കാരണം ഇതാണ്

തലസ്ഥാനനഗരി ഒരുങ്ങുന്നു; വനിതാ ലോകകപ്പിന് തിരുവനന്തപുരം വേദിയാകും

Asia Cup 2025: "രക്തവും വിയർപ്പും ഒരുമിച്ച് നിലനിൽക്കില്ല"; ഏഷ്യാ കപ്പിൽ ഇന്ത്യ പാകിസ്ഥാനെതിരെ കളിക്കുന്നതിനെ വിമർശിച്ച് ഹർഭജൻ സിംഗ്

കൂലിയിലെ 15 മിനിറ്റ് വേഷത്തിന് ആമിറിന് 20 കോടി? വാർത്തകളിൽ പ്രതികരിച്ച് താരം

'ഇത്രയൊക്കെ സഹായിച്ചതിന് നന്ദി'; വിവാദങ്ങളിൽ പ്രതികരിക്കാതെ സുരേഷ്‌ ഗോപി, തൃശൂരിൽ സ്വീകരിച്ച് പ്രവർത്തകർ

'തിരഞ്ഞെടുപ്പില്‍ വ്യാജ ഐഡി ഉണ്ടാക്കിയവരാണ് യൂത്ത് കോണ്‍ഗ്രസ്, തെളിവുകള്‍ ഉണ്ടാക്കുന്നത് നിസ്സാരം'; ഉടുമ്പന്‍ചോലയിലെ ഇരട്ട വോട്ട് ആരോപണം തള്ളി സിപിഐഎം