വിവാഹം മുടങ്ങി, ലക്ഷങ്ങളുടെ നഷ്ടമാണ് ഉണ്ടായത്.. എല്ലാം ഏര്‍പ്പാട് ചെയ്തിരുന്നു..; വെളിപ്പെടുത്തി ബിഗ് ബോസ് താരം ജിന്റോ

ബിഗ് ബോസ് ഷോ കഴിഞ്ഞതിന് പിന്നാലെ നടക്കാനിരുന്ന തന്റെ വിവാഹം മുടങ്ങിയെന്ന് വെളിപ്പെടുത്തി സീസണ്‍ ആറിന്റെ വിജയിയായ ജിന്റോ. അമേരിക്കയില്‍ ജോലി ചെയ്യുന്ന ഒരു പെണ്‍കുട്ടിയുമായി താന്‍ പ്രണയത്തില്‍ ആണെന്നും ബിഗ് ബോസിന് ശേഷം ഉടനെ വിവാഹം ഉണ്ടാവുമെന്നും ജിന്റോ പറഞ്ഞിരുന്നു. വിവാഹം നടക്കാന്‍ എട്ട് ദിവസം മാത്രം ബാക്കിയുള്ളപ്പോള്‍ വേണ്ടെന്ന് വയ്ക്കുകയായിരുന്നു എന്നാണ് ജിന്റോ പറയുന്നത്.

പ്രണയിച്ചിരുന്ന പെണ്‍കുട്ടിക്ക് പേരിനൊരു ഭര്‍ത്താവ് മതിയെന്ന് മനസിലാക്കിയതോടെയാണ് വിവാഹം വേണ്ടെന്ന് വച്ചത് എന്നാണ് ജിന്റോ ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരിക്കുന്നത്. കല്യാണത്തിന്റെ പത്ത് ദിവസം മുമ്പ് നാട്ടിലേക്ക് വരിക, അതുകഴിഞ്ഞ് അവരുടെ ഒരു ക്യാരക്ടര്‍ എന്താണെന്ന് മറ്റുള്ളവര്‍ നമ്മക്ക് മനസിലാക്കി തരികയാണ്. അപ്പോള്‍ ആ ജീവിതം ഏറ്റെടുക്കാന്‍ നമ്മുക്ക് പറ്റില്ല.

കാരണം പേരിന് മാത്രം അവര്‍ക്കൊരു ഭര്‍ത്താവ് മതി. വിവാഹത്തിന് എട്ട് ദിവസം മുമ്പാണ് വിവാഹം വേണ്ടെന്ന് വയ്ക്കുന്നത്. എനിക്ക് ലക്ഷങ്ങളുടെ നഷ്ടമാണ്, ഞാന്‍ എല്ലാം ഏല്‍പ്പിച്ചിരുന്നു. കല്ല്യാണം ത്രീഡിയില്‍ കാണാന്‍ അടക്കമുള്ള കാര്യങ്ങള്‍ സെറ്റ് ചെയ്തിരുന്നു. ആല്‍ബം വരെ ത്രീഡി കണ്ണട വെച്ച് കാണാന്‍ പറ്റുന്ന തരത്തിലായിരുന്നു സെറ്റ് ചെയ്തത്. സദ്യ, വാഹനങ്ങള്‍ അങ്ങനെ എല്ലാം സെറ്റ് ചെയ്തു.

അവര്‍ ദുബായില്‍ എത്തിക്കഴിഞ്ഞപ്പോഴാണ് ഭക്ഷണമൊക്കെ ഏല്‍പ്പിച്ചത്. ഇത് കഴിഞ്ഞ് രണ്ട് ദിവസം കഴിഞ്ഞപ്പോഴാണ് മറ്റുള്ളവരൊക്കെ എനിക്ക് പലതും മനസിലാക്കി തരുന്നത്. പലതും അയച്ച് തന്നത് അവളോട് ചോദിച്ചപ്പോള്‍ തിരിച്ച് ചോദിക്കുന്നത് ഇത് വിവാഹത്തിന് മുമ്പത്തെ കാര്യമല്ലേ എന്നാണ്. ശരിയല്ലേ എന്നാണ് ഞാനും ആലോചിച്ചത്. എന്നോട് പറഞ്ഞയാളോടും ഞാന്‍ ഇത് തന്നെ പറഞ്ഞു.

അദ്ദേഹം പറഞ്ഞത് ജിന്റോയോടുള്ള ഇഷ്ടം കൊണ്ടാണ് ഇതൊക്കെ പറയുന്നത് എന്ന്. അവളെ കുറിച്ചുള്ള വേറെ കാര്യങ്ങളും പറഞ്ഞ് തന്നു. പിന്നെ അവര്‍ എനിക്കൊരു വോയിസ് മെസേജ് അയച്ചു. അതില്‍ പറയുന്നത് എനിക്ക് പേരിനൊരു ഭര്‍ത്താവ് മതി എന്നാണ്. എങ്ങനെ എനിക്ക് വിവാഹവുമായി മുന്നോട്ട് പോകാന്‍ സാധിക്കും എന്നാണ് ജിന്റോ പറയുന്നത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ