ഷിയാസ് കരീമിനെ ഞാന്‍ മറ്റൊരു രീതിയില്‍ കണ്ടിട്ടില്ല... ഞാനും ഫിറോസ് ഇക്കയും ഡിവോഴ്‌സ് ആകുന്നതിന് പിന്നിലെ കാരണം..; വെളിപ്പെടുത്തി സജ്‌ന

ബിഗ് ബോസ് മലയാളം മൂന്നാം സീസണിലൂടെ ശ്രദ്ധേയരായ ഫിറോസ് ഖാനും സജ്ന ഫിറോസും വിവാഹമോചിതരാകുന്നു. പരസ്പര സമ്മത പ്രകാരം വിവാഹമോചിതരാകാനുള്ള ഒരുക്കത്തിലാണെന്നും കാരണം തികച്ചും വ്യക്തിപരമാണെന്നും സജ്‌ന വെളിപ്പെടുത്തി. ഷിയാസ് കരീമാണ് ഇതിന് കാരണം എന്ന് പറയുന്നത് തെറ്റാണെന്നും ഫിറോസ് തന്റെ കൂടെ ഇല്ലാത്താതിനാല്‍ പലരും തന്നോട് മോശമായി പെരുമാറുന്നുണ്ടെന്നും സജ്‌ന വെളിപ്പെടുത്തി. സഹോദരനെ പോലെ കണ്ടയാള്‍ തന്നെ മോശമായി സ്പര്‍ശിച്ചുവെന്നും നടി ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

സജ്‌നയുടെ വാക്കുകള്‍:

പറയാന്‍ കുറച്ച് ദുഃഖകരമായ കാര്യമാണ്. ഞങ്ങളെ അറിയുന്നവര്‍ ഒരിക്കലും പ്രതീക്ഷിക്കാത്തൊരു കാര്യമാണ് ഞാന്‍ പറയാന്‍ പോകുന്നത്. ഞാനും ഫിറോസിക്കയും ഡിവോഴ്‌സാകാനുള്ള ഒരുക്കത്തിലാണ്. മ്യൂചല്‍ അണ്ടര്‍സ്റ്റാന്റിലൂടെയാണ് ഡിവോഴ്‌സിലേക്ക് എത്തിയത്. കാരണം ഞാന്‍ വെളിപ്പെടുത്തുന്നില്ല. അത് തികച്ചും വ്യക്തിപരമാണ്. ഞങ്ങള്‍ക്ക് ഒരുമിച്ച് മുന്നോട്ട് പോകാന്‍ പറ്റാത്ത സാഹചര്യമാണ്. വിഷമമുണ്ട്. ഒരുമിച്ച് ഇത്രയും നാള്‍ ഉണ്ടായിരുന്ന വ്യക്തി ഇപ്പോഴില്ലാത്തതിനാല്‍ അതിന്റെ വിഷമമുണ്ട്. അതുമാത്രമല്ല ഞാന്‍ ഡിവോഴ്‌സാകുന്നുവെന്ന് അറിഞ്ഞ് മോശം അനുഭവങ്ങള്‍ ഉണ്ടാകുന്നുണ്ട്. സഹോദരനായിട്ട് കണ്ട ഒരു വ്യക്തിയില്‍ നിന്നുവരെ മോശം അനുഭവം ഉണ്ടായി.

ഫിറോസിക്ക കൂടെയില്ലെന്ന് അറിഞ്ഞാണ് ഇത്തരം പെരുമാറ്റവും സംസാരങ്ങളും പലരും നടത്തുന്നത്. സീരിയലിന്റെ സമയത്ത് നിന്നിരുന്നത് ഞാന്‍ ആ വീട്ടിലായിരുന്നു. അത്രയും ബന്ധമുള്ള കുടുംബമായിരുന്നു. അയാള്‍ ഒരു പരിപാടിക്കിടെ എന്റെ അടുത്ത് വന്ന് ഫോട്ടോ എടുക്കാന്‍ ശ്രമിച്ചു. പുറകില്‍ കൈ വച്ചാണ് ഫോട്ടോ എടുത്തത്. ഞാന്‍ സാരിയാണ് ഉടുത്തിരിക്കുന്നത്. കൈ പിന്നീട് തടവാന്‍ തുടങ്ങി. പുള്ളി ചെയ്യുന്നത് വേറൊരു രീതിയിലാണോ എന്ന് ചിന്തിക്കാന്‍ പോലും പറ്റുന്നില്ല. പെട്ടന്ന് ഞാന്‍ കുതറി മാറി. എന്റെ സുഹൃത്തുക്കളും ഇടപെട്ടു. അവരും ഇത് കണ്ടിരുന്നു. ഞാന്‍ അയാളോട് അവിടെ നിന്നും പോകാന്‍ പറഞ്ഞു. അത് ഭയങ്കര ഷോക്കിങ് ആയിരുന്നു. ഞാന്‍ കുറേ കരഞ്ഞു.

ഞങ്ങള്‍ പിരിയാന്‍ തീരുമാനിച്ചത് തികച്ചും വ്യക്തിപരമായ കാര്യങ്ങളാലാണ്. എല്ലാവരും പുറമെ നിന്ന് കാണുന്നതൊന്നും ആയിരിക്കില്ല ഒരാളുടെ ജീവിതം. ഞങ്ങളുടെ ഇടയില്‍ മൂന്നാമതൊരാള്‍ വന്നെന്നോന്നും കരുതരുത്. അതൊന്നുമല്ല ഞങ്ങള്‍ തമ്മില്‍ ഉണ്ടായ ചില അഭിപ്രായ വ്യാത്യാസങ്ങളാണ് കാരണം. ഷിയാസ് കരീം എന്ന വ്യക്തിയുമായി ബന്ധപ്പെടുത്തി ചിലര്‍ പറയുന്നുണ്ട്. അത് ഇപ്പോള്‍ വരുന്ന ചില റീല്‍സ് കണ്ടിട്ട് പറയുന്നതാണ്. ഞങ്ങളുടെ വേര്‍പിരിയലില്‍ ഷിയാസിന് യാതൊരു ബന്ധവും ഇല്ല. ഷിയാസിനെ ഞാന്‍ മറ്റൊരു രീതിയില്‍ കണ്ടിട്ടില്ല. ഫിറോസിക്ക ഷിയാസുമായി പ്രശ്‌നമുള്ള ലേഡിയുമായി വീഡിയോ ചെയ്യുന്നത് കണ്ട് പലരും എന്നെ വിളിച്ച് ഇക്കാര്യം ചോദിക്കുകയും ചെയ്തിരുന്നു. ഫിറോസ് ചില വീഡിയോ ഇടുന്നുണ്ടല്ലോ എന്താണ് കാരണം എന്നൊക്കെ. ഞാന്‍ ഇക്കയെ വിളിച്ചു പറഞ്ഞു, ”ഇക്ക നമ്മള്‍ രണ്ടുപേരും കൂടി എടുത്ത തീരുമാനമാണ്. അതുകൊണ്ട് ആളുകളെക്കൊണ്ടു മോശം പറയിക്കുന്ന രീതിയില്‍ പെരുമാറരുതെന്ന്”.

വേര്‍പിരിഞ്ഞെങ്കിലും ഫിറോസിക്കയുമായി സംസാരിക്കാറുണ്ട്. മക്കള്‍ക്ക് ഞങ്ങള്‍ വേര്‍പിരിഞ്ഞുവെന്ന് അറിയില്ല. മക്കള്‍ എന്റെ ഉമ്മയ്‌ക്കൊപ്പമാണ്. ഫിറോസിക്ക ഷൂട്ടിന് പോയെന്നാണ് മക്കളോട് പറയാറുള്ളത്. കുഞ്ഞുങ്ങളുടെ കാര്യം വരുമ്പോള്‍ വേര്‍പിരിയല്‍ വേദനയുണ്ടാക്കുന്നുണ്ട്. ഇക്ക മക്കളെ കാണാന്‍ വരാറുണ്ട്. വീട്ടില്‍ ഇപ്പോള്‍ ഉമ്മയും മക്കളും മാത്രം. ഇപ്പോള്‍ സജ്‌ന ഫിറോസ് അല്ല സജ്‌ന നൂര്‍ എന്നാണ്. നൂര്‍ ജഹാന്‍ എന്ന ഉമ്മയുടെ പേര് ചുരുക്കിയതാണ് നൂര്‍ എന്നത്. ഞങ്ങള്‍ ഒന്നിച്ച് പണിത വീട് ഇപ്പോഴും രണ്ട് പേരുടെയും പേരിലാണ്. വരുന്ന വരുമാനത്തിന് അനുസരിച്ചാണ് വീട് പണി പൂര്‍ത്തിയാക്കിയത്. ആ വീടുമായി ബന്ധപ്പെട്ട് ഒരാളുടെയും പണം ഞങ്ങള്‍ പറ്റിച്ചിട്ടില്ല. ആ വീട് ഇപ്പോഴും ഞങ്ങളുടെ രണ്ടുപേരുടെയും പേരില്‍ തന്നെയാണ്. ഒന്നുകില്‍ അത് ഞങ്ങളില്‍ ഒരാള്‍ എടുക്കും അല്ലെങ്കില്‍ വില്‍ക്കും.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ